Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 20


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – നാളെ കാവ്യയും മനുവും അടിച്ച് പൊളിക്കുമല്ലോ എന്നോർത്തപ്പോൾ എന്റെ മനസ്സിലും ആഗ്രഹം വളർന്നു.
മനുവും കാവ്യയും ശാരീരിക സുഖം അറിഞ്ഞവരാണ്. അത് കൊണ്ട് തന്നെ അവർക്ക് ഇനി ഒന്നും ആലോചിക്കുവാനില്ല. മനു വരുന്നതിന്റെ ലക്ഷ്യം തന്നെ അവർക്ക് അടിച്ചുപൊളിക്കുവാനാണ്.

എന്ത് കൊണ്ട് നമുക്കൊരുമിച്ച് ഒന്ന് കറങ്ങിക്കൂടാ.. ഹരീ.. ദേവിക നിയമപ്രകാരം നിന്റെ ഭാര്യ തന്നെയല്ലേ. നിന്റെ വീട്ടുകാർ അവളെ അംഗീകരിക്കുന്നത് വരെ അവളെ തൊടാനും തലോടാനുമൊക്കെ തയ്യാറാവാത്തത് കഷ്ടമല്ലേടാ..

മനുവിനെ ഹരി വിളിച്ചപ്പോൾ അവൻ ഉപദേശിച്ചു..

അതൊന്നും ശരിയാവില്ല മനു. ആ താല്പര്യം വന്നാൽ പ്പിന്നെ രണ്ടു പേരും രണ്ടിടത്തിക്കുന്നത് പ്രശ്നമാകും. പ്രത്യേകിച്ചും എന്നും കാണുന്നവരാകുമ്പോൾ.. അതൊക്കെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ ആരംഭിക്കുന്നതാ നല്ലത്..

ഹരി പറഞ്ഞു.

അങ്ങനെ അല്ല ഹരി.. പെണ്ണിനെ സംബന്ധിച്ചിടത്തോളം നമ്മൾ അവർക്ക് സ്വന്തമായിക്കഴിഞ്ഞാൽ അവർ നമ്മുടെ മനസ്സ് മാത്രമല്ല ശരീരവും ആഗ്രഹിക്കും. വിവാഹം വരെ മറ്റൊരു പുരുഷന്റെ ചൂടറിയാത്ത പെണ്ണാണെങ്കിൽ പ്രത്യേകിച്ചും.

കണ്ടവന്മാരോടൊത്ത് കിടക്ക പങ്കിട്ടുള്ളവളുമാരാണെങ്കിൽ അവള് മാർക്ക് അതൊരു പ്രശ്നമാവില്ല. അവർക്ക് ആഗ്രഹം തോന്നുമ്പോൾ ഒരാളിൽ നിന്നും അല്ലെങ്കിൽ മറ്റൊരാളിൽ നിന്നും അവളുടെ ആവശ്യം കണ്ടെത്താൻ അവൾക്കാവും. കാവ്യയും ദേവികയും ആ കൂട്ടത്തിൽ പെട്ടവരല്ല.. അവർ രണ്ടു പേരും മറ്റൊരാണിന്റെ ചൂടറിയാത്തവരാ..

അതെങ്ങനെ നമുക്ക് പറയാനാവും.. ഇന്നത്തെ കാലത്ത് അങ്ങനെ ഒരു പെണ്ണിനെ കിട്ടുമോ.. ഞാൻ മനുവിനോട് ചോദിച്ചു..

കിട്ടും ഹരി.. കാവ്യയുടെ കാര്യത്തിൽ ഞാനത് നൂറ് ശതമാനവും ഉറപ്പിച്ചതാ.. നിന്റെ പെണ്ണിനെക്കുറിച്ചും ഞാനത് ഉറപ്പിച്ച് പറയുന്നത് കാവ്യ അവളെ കുറിച്ച് പറഞ്ഞത് കൊണ്ടാണ്. ദേവികയ്ക്ക് സെക്സിനെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്നാ അവൾ പറഞ്ഞത്. മാത്രമല്ല ദേവികയുടെ മനസ്സിൽ നീ വെറുമൊരു ഭർത്താവുമല്ല.. ഒരു രക്ഷകനാ..

എന്തായാലും ഈ ടൂർ നിങ്ങളുടെ ഹണിമൂൺ ട്രിപ്പ് ആക്കണമെന്നാ എനിക്ക് പറയാനുള്ളത്. വേണ്ട Protection എടുത്താ മതിയല്ലോ.. അതിനിപ്പോ വിവിധ തരം condoms കിട്ടുമല്ലോ.. ഇനി അതല്ലെങ്കിൽ പിൽസും കിട്ടുമല്ലോ..

മനു അങ്ങനെ പറഞ്ഞപ്പോൾ മുതൽ എന്റെ മനസ്സും ആഗ്രഹങ്ങളുടെ തടവറയിലായി. ദേവികയെ ന്യൂഡായിട്ടൊന്ന് കണ്ടിട്ടു പോലുമില്ല. അവൾ തന്നിട്ടുള്ള ചുംബനങ്ങൾ പോലും കാമത്തോടെ ഉള്ളതായിരുന്നില്ല. പരസ്പരം ചുണ്ടുകൾ ചപ്പിക്കുടിച്ചിട്ടില്ല.
സ്നേഹത്തോടെയുള്ള ഒരുമ്മ.. അതിനപ്പുറം അവളുടെ ചുംബനത്തെ കണ്ടിട്ടില്ല.

എന്നാൽ മനു പറയുന്നതും കാര്യമാണ്. മനുവും കാവ്യയും കളിക്കുന്ന പോലെ ഒക്കെത്തന്നെ കളിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുമുണ്ട്. അത് ഉപയോഗിക്കാതിരുന്നാൽ ഞാൻ കഴിവ് കെട്ടവനാണെന്ന് ദേവികയ്ക്ക് തോന്നിയാലോ.. എന്തായാലും നാളത്തെ യാത്ര ഞങ്ങൾ ഭാര്യാ- ഭർത്താക്കന്മാർ ആയിട്ട് തന്നെ ആയിരിക്കും.. ഏതെങ്കിലും ഒരു പെണ്ണിനെ വളച്ച് കൊണ്ടു പോയി കളിക്കാൻ നോക്കുന്നതല്ലല്ലോ.. ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടിയവനല്ലേ.. ആ താലി ഊരി വെച്ചിരിക്കുന്നത് സാഹചര്യം അതായത് കൊണ്ട് മാത്രം. പക്ഷെ താലി ഊരി വെച്ചിരിക്കുന്നു എന്നല്ലാതെ ഞാൻ കെട്ടിയത് അഴിച്ച് മാറ്റിയിരിക്കുകയല്ലല്ലോ..

ദേവികയെ ഒന്നുകൂടി വിളിച്ചാലോ.. നാളത്തെ യാത്ര ഹണിമൂൺ ട്രിപ്പ് ആക്കിയാലോ എന്ന് ചോദിച്ചാലോ.. അവൾക്ക് ഡേറ്റായിട്ടുണ്ടോ എന്നൊന്നും അറിയില്ലല്ലോ.. കാവ്യ.. എടാ എനിക്ക് നല്ല വയറ് വേദന ഉണ്ടടാ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ അങ്ങനെ പറയുമ്പോൾ എന്ത് കഴിച്ചു എന്നൊക്കെ ചോദിക്കുമായിരുന്നു. പിന്നീട് മെൻസസ് പിരീഡിലാണ് അങ്ങനെയുള്ള അസ്വസ്തതകൾ ഉണ്ടാകുന്നത് എന്ന് കാവ്യ തന്നെ പറഞ്ഞു. പിന്നീട് എത്രയോ വട്ടം അവളത് പറഞ്ഞിരിക്കുന്നു. അന്ന് അതാന്നും പറയാൻ പാടില്ലാത്ത കാര്യമാണെന്ന് തോന്നിയിട്ടില്ല. എന്നാൽ ഇപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷത്തിലേറെ ആയിരിക്കുന്നു. ഇത് വരെ വയറ് വേദന എടുക്കുന്നുവെന്നൊന്നും ദേവിക പറഞ്ഞിട്ടില്ല.. ഇനി അവൾക്ക് മെൻസസ് ഇല്ലേ.. മച്ചിയാണോ അവൾ.. എന്നിൽ ചിന്തകൾ കൂട് കൂട്ടാൻ തുടങ്ങി.

എന്തായാലും വെറുതെ കാട് കയറി ചിന്തിക്കേണ്ട കാര്യമൊന്നുമില്ല. നാളത്തെ യാത്രയിൽ ഞങ്ങൾ ഭാര്യാ- ഭർത്താക്കന്മാർ തന്നെയാണ്. ഭാര്യയും ഭർത്താവുമായി തന്നെ ഈ യാത്രയിൽ ജീവിക്കണം. ഞാൻ തീരുമാനിച്ചു.
അങ്ങനെയൊക്കെ ആലോചിച് ഞാൻ ഉറങ്ങിപ്പോയി..

പിറ്റേ ദിവസം ഞാൻ റെഡിയായി. എനിക്ക് ഇടാനുള്ള ഡ്രസ്സ്‌കൾ ബാഗിൽ വെച്ച്. എന്നിട്ട് ജാക്കറ്റ് ഇട്ടശേഷം അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. അച്ഛൻ പിന്നെ ഒന്നും പറഞ്ഞില്ല.

ബൈക്കിൽ, വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം ദേവികയെ വിളിച്ചു.
അവളും ഹോസ്റ്റലിൽ നിന്ന് ഇറങ്ങി.

ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ബാഗിൽ ഡ്രസ്സ്‌ കളുമായി അവൾ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എക്സ്ട്രയായി ഒരു ഹെൽമറ്റ് ഞാൻ പോരുന്ന വഴിക്ക് ഒരു ചേച്ചിയിൽ നിന്ന് വാങ്ങിയിരുന്നു. അത് വെച്ച് അവൾ ബൈക്കിൽ കയറി.

“അല്ലാ ഏട്ടാ..എങ്ങോട്ടാ.”

“മൂന്നാർ ”

പിന്നെ അവൾ കുറച്ച് നേരം മിണ്ടില്ല. എന്നിട്ട്

“ഏട്ടാ..അത്
.. അത് ഇപ്പൊ വേണോ.”

ഞാൻ ബൈക്ക് സൈഡ് ഒതുക്കിട് എന്ത് എന്ന് ചോദിച്ചു.

“അല്ലാ മൂന്നാർ ഒക്കെ പെണ്ണിനെയും കൊണ്ട് പോകുന്നത്.”

” ഞാനെന്താ ഏതെങ്കിലും ഒരു പെണ്ണിനേയും കൊണ്ടാണോ പോകുന്നത്.. ഞാൻ താലി കെട്ടിയ പെണ്ണിനേയും കൊണ്ടാ..”

നീ ആ ഹെൽമറ്റ് ഒന്ന് ഊരിക്കേ..

എന്ന് ഞാൻ പറഞ്ഞപ്പോൾ “എന്തിനാ?” എന്നവൾ ചോദിച്ചെങ്കിലും എന്റെ മറുപടിക്ക് നിൽക്കാതെ ഹെൽമറ്റ് ഊരി.
ആ സമയത്ത് ഞാൻ പോക്കറ്റിൽ കരുതിയിരുന്ന മുകാംബികാമ്മയുടെ കുങ്കുമം അവളുടെ നെറ്റിയിൽ ചാർത്തി.

അവൾ പ്രതീക്ഷിക്കാത്ത സംഭവമായിരുന്നത്. അവൾ ചുറ്റും നോക്കി. ആരെങ്കിലും കണ്ടോ എന്നായിരുന്നു ആ നോട്ടത്തിന്റെ ഉദ്ദേശം..

ആരും ഇല്ലാ എന്ന് ഉറപ്പ് വരുത്തിയിട്ടാ ഞാനത് ചെയ്തതെങ്കിലും അങ്ങനെയൊന്നുമല്ല എന്ന ഭാവത്തിൽ ഞാൻ ചോദിച്ചു..

എന്താ പകച്ച് ചുറ്റും നോക്കുന്നത്? എടീ.. എന്റെ ഭാര്യയുടെ നെറ്റിയിലാ ഞാൻ കുങ്കുമം ചാർത്തിയത്.. അല്ല.. കല്യാണത്തിന് ചാർ ആയതാണല്ലോ.. പിന്നെ.. നിന്റെ നെറ്റിയിൽ കുങ്കുമമിരിക്കുമ്പോൾ നമുക്ക് രണ്ടു പേർക്കും പരസ്പരം ഒരു ഉത്തരവാദിത്തം തോന്നും.. അത് നല്ലതാ..

എന്ന് വെച്ച് അങ്ങനെ ഒന്നും വേണ്ടാട്ടോ..

എങ്ങനെ ഒന്നും വേണ്ടാന്ന്.. ദേ.. ദേവികേ ..നീ എന്റെ ഭാര്യയാ.. അത് മറക്കണ്ട.. എന്തായാലും
മൂന്നു നാല് ദിവസം അടിച്ചു പൊളികാനാണ് നമ്മൾ പോകുന്നത്… നിനക്ക് സമ്മതമുള്ള കാര്യങ്ങൾ മാത്രമേ സംഭവിക്കു എന്ന് ഞാൻ ഉറപ്പ് തരാം… ”

അവളതിന് മറുപടി പറഞ്ഞില്ല.
എങ്കിലും അതിന് ശേഷം അവൾ എന്നെ കെട്ടിപ്പിടിച്ചാണ് ബൈക്കിൽ ഇരുന്നത്. അവളുടെ മുലകൾ എന്റെ മുതുകത്ത് അമർന്നപ്പോൾ അതെനിക്ക് പ്രത്യേക സുഖം തരുന്നുണ്ടായിരുന്നു.

ഓട്ടത്തിനിടയിൽ അവൾ പറഞ്ഞു..

എന്റെ മനസ്സ് ഞാനെന്നേ ചേട്ടന് കഴിഞ്ഞതാ.. ഇനി ശരീരം മാത്രമേ പങ്ക് വെക്കാനുള്ളൂ.. ആ ആഗ്രഹം ഇല്ലാതെയല്ല.. പക്ഷെ അങ്ങനെ ഒന്ന് സംഭവിച്ചാൽ നമുക്ക് പിന്നെ രണ്ടിടത്തായി കഴിയാൻ പറ്റ്വോ.. കാവ്യ വീർപ്പുമുട്ടുന്നത് ഞാൻ കാണുന്നതല്ലേ..

അപ്പോ.. അത് കൊണ്ടുള്ള പ്രശ്നമേ ഉള്ളൂ.. അല്ലേ.. മോളൂ.. എന്തായാലും ഞാൻ കോണ്ടം കരുതിയിട്ടുണ്ട്.. സംഭവിക്കുന്നത് സംഭവിക്കട്ടെ.. അതേക്കുറിച്ച് ചിന്തിക്കണ്ട…

അത് വേണ്ട ചേട്ടാ.. നിലവിളക്കും പിടിച്ച് വലത്കാൽ വെച്ച് ചേട്ടന്റ വീട്ടിലേക്ക് വന്നിട്ട് മതി അതൊക്കെ.. അതാ എന്റെ ആഗ്രഹം.

““ആണോ.”

“ അതെ.. എന്റെ ഗുരുവായൂരപ്പാ.. എന്നെ കാത്തോളണേ…” ദേവിക പറഞ്ഞു.

ഇവള് ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഈ യാത്രയിൽ ഇവളെ സ്വന്തമാക്കിയിട്ട് തന്നെ ബാക്കി കാര്യം എന്ന് ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

മൂന്നാറിലേക്ക് പോകുന്നവഴി പല സ്പോട്ടുകളിൽ ഇറങ്ങി ഞങ്ങൾ ഫോട്ടോകൾ എടുത്തു.

ആദ്യമായിട്ടായിരുന്നു അവൾ ഇങ്ങനെ പോകുന്നതെന്ന് പറഞ്ഞു. മൂന്നാറിനെക്കുറിച്ച് കൂട്ടുകാർ പറഞ്ഞറിവ് മാത്രം ഉള്ള് ആയിരുന്നവൾക്ക്.

മൂന്നാറിലേക്ക് എത്താറായപ്പോഴേക്കും തണുപ്പ് അവളെ അസ്വസ്തപ്പെടുത്തുന്നുണ്ടെന്ന് അവൾ എന്നെ ഇറുക്കി കെട്ടിപ്പിടിക്കുന്നതിൽ നിന്നും എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ബൈക്ക് നിർത്തിയിട്ട് എന്റെ ജാക്കറ്റ് അവൾക്ക് കൊടുത്തു. മറ്റൊരു ഷർട്ടു കൂടി ഞാനും ധരിച്ചു. എന്നിട്ടും തണുപ്പ് ഞങ്ങളെ ബുദ്ധിമുട്ടിച്ച് തുടങ്ങി.

ഇനി ഇന്ന് ഒന്നും കാണാൻ പറ്റില്ല. എത്രയും വേഗം ഹോട്ടലിൽ എത്തുകയാണ് വേണ്ടത്..

ഞാൻ പറഞ്ഞു..

അതിന് നമുക്കാരാ Room തരിക?

അതെന്താ.. നമ്മൾ കപ്പിൾസല്ലേ.. ഞാൻ റൂമൊക്കെ ബുക്ക് ചെയ്തിട്ടുണ്ട് മോളേ.. നീ അടങ്ങിയിരിക്ക്..

ഗൂഗിൾ മേപ്പിന്റെ സഹായത്തോടെ ഞങ്ങൾ ഹോട്ടലിൽ എത്തി.

നല്ലൊരു ഹോട്ടലായിരുന്നത്. ബെഡ് റൂമിന്റെ ഫോട്ടോ ഒക്കെ കണ്ടിട്ടാണ് റൂം ബുക്ക് ചെയ്തത്. ഡബിൾ കോട്ടിന്റെ സിങ്കിൾ ബഡ് ആണ് ബുക്ക് ചെയ്തത്. അത് ദേവികയെ കളിക്കണം എന്ന ഉദ്ദേശത്തോടെ എടുത്തതായിരുന്നില്ല
എന്നാലും തണുപ്പത്ത് അവളെ കെട്ടിപ്പിടിച്ച് കിടക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നു.

മുറിയിലേക്ക് വന്നതും ഞാൻ കട്ടിലിൽ മലർന്നടിച്ച് കിടന്നു. മണിക്കൂറുകളായി ബൈക്കിൽ ഇരുന്നതിന്റെ ഒരു ക്ഷീണം ഉണ്ടായിരുന്നെനിക്ക് ..

ഫ്രക്ഷാവാതെ കിടക്കുവാണോ.. ശരീരം നിറയെ പൊടിയായിരിക്കും.. ആദ്യമേ ഒന്ന് കുളിച്ചേ..

കുളിക്കാം.. ഒന്ന് നടു നിവർത്തട്ടെ..

എങ്കിൽ ഞാൻ കുളിക്കട്ടെ.. അവൾ പറഞ്ഞു.

ചൂട് വെള്ളത്തിൽ കുളിച്ചാ മതീട്ടോ.. ഞാൻ കുളിപ്പിച്ച് തരണോ? ഞാൻ ചോദിച്ചു..

അയ്യടാ.. ആ പരിപാടി ഒന്നും വേണ്ട..
ഞാൻ തനിച്ച് കുളിച്ചോളാം..

എന്ന് പറഞ്ഞവൾ കോട്ട് ഊരി.. അതു കഴിഞ്ഞ് അവൾ ധരിച്ചിരുന്ന ചുരിദാർ ഊരി.. അകത്ത് ഷെമ്മീസ് ഉണ്ടായിരുന്നു. എന്നിട്ട് ബാഗിൽ നിന്നും ഒരു നൈറ്റിയുമെടുത്ത് അവൾ ബാത്ത് റൂമിലേക്ക് പോയി.

അവളെ ഒന്ന് കെട്ടിപ്പിടിക്കാനൊക്കെ തോന്നിയെങ്കിലും സ്വയം കൺട്രോൾ ചെയ്യുകയായിരുന്നു.

അവൾ മുളിപ്പാട്ട് പാടുന്നത് എനിക്ക് കേൾക്കാമായിരുന്നു.

ഞാനതും കേട്ട് കട്ടിലിൽ നിന്നും എഴുന്നേറ്റു. ഡ്രസ്സുകൾ മാറി. ഷഡ്ഡി മാത്രമായിട്ട് നിന്നു. കണ്ണാടിയിൽ നോക്കി. ഇപ്പോൾ ദേവൂട്ടി ഇറങ്ങി വന്നിരുന്നെങ്കിൽ എന്ന് മനസ്സിൽ തോന്നിയപ്പോൾ തന്നെ ഷഡ്ഡിയുടെ മുന്നിലെ മുഴപ്പ് വലുതാകുന്നതായി തോന്നി. ( തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)