എന്റെ ജീവിതം എന്റെ രതികൾ
രതികൾ -ദേവികക്ക് ടെൻഷൻ ആകുന്നുണ്ടെന്ന് എനിക്ക് തോന്നി.
“എന്ത് പറ്റി ”
“ഏയ് ”
ക്ലാസ്സ് തുടങ്ങി.
ഉച്ചക്ക് ഞങ്ങൾ ഒന്നുടെ ട്രൈ ചെയ്തു. പക്ഷേ കിട്ടാതെ വന്നപ്പോൾ, ക്ലാസ്സ് പോകട്ടെ എന്ന് വെച്ച് ഞങ്ങൾ അവളുടെ വീട്ടിലേക്ക് ബൈക്കിൽ പോയി.
സംഭവം സീരിയസ് കാര്യത്തിനാണ് പോകുന്നതെങ്കിലും അവൾ എന്നോട് ചേർന്നിരികുമ്പോൾ ഉണ്ടാകുന്ന ഒരു ഉരസലും കെട്ടിപിടുത്തവും.. ഒരു സുഖമാണെന്ന് എനിക്ക് തോന്നിപ്പോയ നിമിഷങ്ങളായിയിരുന്നത്..
ഈ റോഡ് ഒക്കെ എന്തിനാ ഇത്രയും നേരത്തെ നന്നാക്കിയത് എന്ന് മനസിൽ പറഞ്ഞുകൊണ്ട് ബൈക്ക് ഓടിച്ചപ്പോൾ പുറകിൽ ഇരുന്ന അവൾ എന്നെ കെട്ടിപിടിച്ച ശേഷം പറഞ്ഞു.
“മോനെ..മോന്റെ മനസിലിരിപ്പ് എനിക്ക് അറിയാം..ഇപ്പൊ വണ്ടി ഓടിച്ചാമതി.. അധികം വേറെ ചിന്തയൊന്നും വേണ്ട കെട്ടോ.”
“നീ ഇത് എങ്ങനെ മനസിലാക്കി.”
“നീ നേരെ നോക്കി വണ്ടി ഓടിച്ചേ…
പിന്നെ ഈ ഹെൽമറ്റ് പെട്രോൾ ടാങ്കിന്റെ മുകളിൽ വെക്കാനല്ലാ. എടുത്തു തലയിൽ വെക്കടാ ഹരിഏട്ടാ.”
“ശെരി എന്റെ ദേവൂട്ടി.”
ഞങ്ങൾ കാവ്യാടെ വീട്ടിൽ എത്തിയപ്പോൾ അവിടെ ആരെയും കണ്ടില്ല. അവിടെ അടുത്തുള്ള വീട്ടിൽ ചോദിച്ചപ്പോൾ അവർ പോലീസ് സ്റ്റേഷൻ പോയേക്കുവാ എന്നറിഞ്ഞു..
പിന്നെ ഞങ്ങൾ സ്റ്റേഷനിൽ ചെന്ന് അന്വേഷിച്ചപ്പോൾ…
കാവ്യാ മൊത്തം സീനാക്കിയെന്നും നിവർത്തിയില്ലാതെ ചെറുക്കന്റെ വീട്ടുകാർ സമ്മതം കൊടുത്തു എന്നും എല്ലാവരും രജിസ്റ്റർ ഓഫീസിൽ പോയേക്കുവാ എന്നു മറിഞ്ഞു.
രജിസ്റ്റർ മാര്യേജ് കഴിഞ്ഞവർ സ്റ്റേഷനിലേക്ക് വരുമെന്ന് ഒരു കോൺസ്റ്റബിൾ പറഞ്ഞു. അച്ഛനുമായി അടുപ്പമുള്ള ആളായത് കൊണ്ടാണ് പറഞ്ഞു തന്നത്. അപ്പോഴാണ് ദേവികക്ക് ആശ്വാസമായത്.
എന്തായാലും ഇനി അവരെ കണ്ടിട്ടേ പോകുന്നുള്ളൂ.. എന്ന് ഞങ്ങൾ നിശ്ചയിച്ചു.
ഇച്ചിരിനേരം കഴിഞ്ഞതോടെ ഒരു കാറിൽ രണ്ട് പേരും പുറകിൽ ഒരു കാറിൽ അവളുടെ അമ്മയും അച്ഛനും ചേട്ടനും ചേട്ടന്റെ ഭാര്യയും വേറെ ഒരു വണ്ടിയിൽ കാവ്യടെ ചെറുക്കന്റെ ആളുകളും.
കാവ്യ ഞങ്ങളെ കണ്ടു.
അവൾ ദേവികയെ ഒന്ന് നോക്കി. അന്നേരം ശെരിക്കും പറഞ്ഞാൽ ചട്ടമ്പിനാട് സിനിമയി ഒരു സീൻ ആയിരുന്നു ഓർമ്മ വന്നത്.
ഞങ്ങൾ അവർ തിരിച്ചുവരുന്നത് നോക്കി സ്റ്റേഷന്റെ പുറത്ത് നിന്ന്.
ഇച്ചിരിനേരം കഴിഞ്ഞപ്പോൾ അവളുടെ ചേട്ടനും എല്ലാവരും ദേഷ്യപെട്ടു കാറിൽ പോയി. അവളുടെ അമ്മായിഅമ്മയും കുടുംബവും ഒരു തെളിച്ചവും ഇല്ലാതെ വണ്ടിയിൽ കയറിപ്പോയി.
പിന്നെ ആണ് സ്റ്റേഷനീന്ന് ചങ്കത്തിയുടെയും അവളുടെ ചെറുക്കന്റെയും മരണമാസ് എൻട്രി.
കാവ്യായും അവളുടെ ഭർത്താവും ഞങ്ങളെ കണ്ടു അടുത്തേക്ക് വന്നു.
കാവ്യാ വന്നു ദേവികയെ കെട്ടിപ്പിടിച്ചു. ഞാൻ പുള്ളികാരന് കൈ കൊടുത്തു.
അപ്പോത്തന്നെ കാവ്യാ ദേവികക്ക് അവളുടെ ഭർത്താവിനെ പരിചയപ്പെടുത്തി.
“ദേവികെ ഇതാണ് എന്റെ മുറച്ചെറുക്കൻ. ഇപ്പൊ എന്റെ കെട്ടിയോൻ മനു.”
ഞങ്ങൾ സംസാരിച്ചശേഷം അവരുടെ ഫോട്ടോ എടുത്തു ഞാൻ സ്റ്റാറ്റസ് ഇട്ട്. പിന്നെ അവരോട് എങ്ങനെയാണ് ഇനി എന്ന് ചോദിച്ചപ്പോൾ .. ഇന്ന് മനൂന്റെ വീട്ടിലും. . പിന്നെ കോളേജ് ഹോസ്റ്റലിൽ ദേവികയുടെ കൂടെ പഠിത്തം കഴിയുന്നവരെയും അത് കഴിഞ്ഞു മനു ഏട്ടന്റെ ഒപ്പം എന്ന് പറഞ്ഞു.
വീട്ടിൽ നിന്നാൽ ശെരിയാകില്ല എന്ന് മനു തന്നെ എന്നോട് പറഞ്ഞു.
വേറെ ഒന്നുല്ല.. മനുന്റെ അമ്മ ഇന്നലെ വലിയ സീൻ ആക്കിയെന്നുമൊക്കെ അവൻ പറഞ്ഞു.
മനു പോകാൻ നേരം ദേവികയോട് താങ്ക്സ് പറഞ്ഞു.. കാവ്യാ വളരെ ഹാപ്പിയാണെന്ന് ഞങ്ങൾക്ക് മനസിലായി.
ഞങ്ങൾ തിരിച്ച് പോരുന്ന വഴി തുണിക്കടയിൽ കയറി അവൾക്ക് രാത്രി ഹോസ്റ്റലിൽ ഇടാനുള്ള കുറച്ച് ഡ്രസ്സ് എടുത്തു കൊടുത്തു.. കോളേജിൽ ഇട്ടോണ്ട് വരാൻ മൂന്നു ജോഡി ഡ്രസ്സും എടുത്തു.. അവൾ വില കുറഞ്ഞതെ സെലക്ട് ചെയ്തുള്ളു.. അതുകൊണ്ട് 5000രൂപയ്ക്കുള്ളിൽ പർച്ചേസ് തീർത്തു.
പിന്നെ ഞങ്ങൾ ഒരു ടീ ഷോപ്പിൽ പോയി ചായ കുടിച്ചു.. അപ്പോൾ അവൾ എന്നോട് ഒരു ഭാര്യയെപ്പോലെ പറഞ്ഞു..
“ഏട്ടാ.”
“ഉം പറ ഡി ”
“ഏട്ടൻ ഇനി പൈസ ഉപയോഗിക്കുമ്പോൾ എല്ലാം മിനിമം ആക്കാൻ നോക്കണം കെട്ടോ. എന്റെ കയ്യിൽ ഒരു പൈസയും ഇല്ല. ആവശ്യം വന്നാൽ എടുക്കാൻ..പിന്നെ എപ്പോഴും അച്ഛന്റെ പൈസയിൽ നമുക്ക് ജീവിക്കാൻ കഴിയുമോ?”
അത് കേട്ടത്തോടെ ആണ് എനിക്ക് ആ കാര്യം ഓർമ്മ വന്നത്. പെണ്ണിനെ കെട്ടിയാൽ പോരാ.. അവളെ നോക്കാനും കഴിയണം എന്നുള്ളത്.
അച്ഛൻ അമ്മയെ കെട്ടുമ്പോൾ തന്നെ അവർക്ക് ജീവിക്കാൻ ഉള്ളത് അച്ഛൻ ഉണ്ടാക്കിയിരുന്നു.
“ഉം. ഞാൻ ഇപ്പോഴാണ് ഓർക്കുന്നെ.”
“എന്നാൽ ഇനി ഞാൻ പറയുന്നപോലെ ചെയ്യുമോ. അപ്പൊ എന്റെ പഠന ആവശ്യത്തിനും എല്ലാം പൈസ നിനക്ക് തരാൻ കഴിയും.”
എനിക്ക് പിന്നെ വേറെ ഒന്നും ആലോചിക്കേണ്ട ആവശ്യം വന്നില്ല. ഞാൻ യെസ് പറഞ്ഞു.
അവൾ ചായ കുടിച്ച് കൊണ്ട് എന്നോട് ചോദിച്ചു.
“ഹരി ഏട്ടാ..ഏട്ടന് എത്ര രൂപ പോക്കറ്റു മണിയായി കിട്ടുന്നുണ്ട് മാസം?”
“അറിയില്ല.”
“ഒന്ന് ആലോചിച്ചു നോക്ക്. എനിക്ക് കൂടി കഴിയാൻ ഉള്ളത് ഉണ്ടോ എന്ന്.”
അത് എന്നിൽ ഒരു ചോദ്യം ആയിത്തന്നെ കിടന്നു.
പിന്നെ അവളെ കൊണ്ട് പോയി കോളേജിൽ വിട്ട്. അവൾ ക്ലാസ്സിലേക്ക് പോകാതെ ഹോസ്റ്റലിലേക്ക് പോകുവാ എന്ന് പറഞ്ഞു. പിന്നെ എന്റെ ചെവിയിൽ പറഞ്ഞു. പ്രായപൂർത്തി ആകട്ടെ നിനക്ക്.. എന്നാലേ ഞാൻ പലതും തരുള്ളൂ എന്ന്..
ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി ഒരു ഉമ്മ തന്നിട്ട്.. ഇപ്പോ ഇത് മതി നിനക്ക് എന്ന് പറഞ്ഞു അവൾ എന്റെ കവിളിൽ തലോടിയ ശേഷം.. വീട്ടിൽ പൊക്കൊ എന്ന് പറഞ്ഞവൾ പോയി.
ഞാൻ വീട്ടിലേക്ക്പോകുമ്പോൾ അവൾ പറഞ്ഞ കാര്യങ്ങളായിരുന്നു എന്റെ മനസിൽ മുഴുവൻ.
വീട്ടിൽ ചെന്ന ശേഷം അവൾ പറഞ്ഞ കാര്യം സീരിയസ്സായി എടുത്തു ഞാൻ എന്റെ ഒരു മാസത്തെ ചെലവ് മൊത്തം നോക്കി. രാത്രി 12മണിവരെ ഓരോന്ന് ആലോചിച്ചു തന്നെ കിടന്നു. കണക് നോക്കിയപ്പോൾ ഒരു സാധാരണ കുടുംബത്തിന് ജീവിക്കാൻ വേണ്ടുന്നതിൽ കൂടുതൽ ഞാൻ ചെലവാക്കിക്കൊണ്ടിരിക്കുന്നുണ്ട്. അപ്പൊ പണ്ട് ഞാൻ എന്തോരും ചിലവഴിച്ച് കാണും എന്നാലോചിച്ചു ഞാൻ കിടന്നു.
ദേവിക പറഞ്ഞത് ശെരിയായിരുന്നു. ഞാൻ ഒന്ന് ചെലവ് കുറച്ചാൽ അവൾക്ക് ആ പൈസ കൊണ്ട് പഠിക്കാൻ കഴിയും.
ദേവിക ആണേൽ ഇന്ന് വിളിച്ചില്ല. അവൾക്ക് വിളിക്കാൻ പറ്റിക്കാണില്ല എന്ന് എനിക്ക് മനസിലായി.
ഞാൻ എന്റെ ചെലവ് അച്ഛനും അമ്മയും അറിയാത്ത വിധം ഞങ്ങൾ രണ്ട് പേരിലേക്കും വീതം ചെയ്യാമെന്ന് വെച്ച്.
കോളേജിൽ പോകുമ്പോൾ ബൈക്ക് ബസ് സ്റ്റോപ്പിന്റെ അടുത്ത് വെച്ച് ബസിൽ പോകുവാണേൽ പെട്രോൾ കാശ് ലാഭിക്കാം. അത് ദേവികക്ക് കൊടുക്കാം.. പിന്നെ അനാവശ്യമായി പൈസ ചെലവാക്കുന്നത് നിർത്തി അത് അവൾക്ക് കൊടുക്കാം.. അങ്ങനെ ഓരോന്നും ചിന്തിച്ചു ഞാൻ ഉറങ്ങിപ്പോയി.
പിറ്റേദിവസം എഴുന്നേറ്റു ആദ്യം തന്നെ ഫോണിലേക്കു നോക്കിയപ്പോൾ എന്റെ സുന്ദരിക്കുട്ടി ദേവൂട്ടിടെ മെസ്സേജ് വന്നു കിടക്കുന്നുണ്ട്. ഇന്നലെ കുറച്ച് പണി ഉണ്ടായിരുന്നു.. വാർഡൻ പരിശോധനയ്ക്ക് വന്നു. അത്‌കൊണ്ട് ഫോണിൽ തൊട്ടില്ല. പിന്നെ കാവ്യ എന്റെ റൂംമേറ്റ് ആയിട്ടാണ് വരുന്നേ..
ഞാൻ കാവ്യയെ വിളിച്ചു.
അവളുടെ ആദ്യരാത്രി എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിക്കാൻ.
എല്ലാം പൊളിയായിരുന്നു.. പിന്നെ അമ്മായിഅമ്മ കുറച്ച് സീനാണെന്ന് പറഞ്ഞു. മനു ഏട്ടൻ ഇല്ലാതെ എനിക്ക് ഇവിടെ പിടിച്ചു നില്ക്കാൻ കഴിയില്ല എന്ന് പറഞ്ഞു.
എന്തായാലും ആദ്യ രാത്രി അവൾ തകർത്ത് വാരി എന്ന് പറഞ്ഞു.
കോളേജിൽ വന്നിട്ട് പറയാം എന്ന് പറഞ്ഞു അവൾ ഫോൺ വെച്ച്.
അവൾക്ക് അവനെ കിട്ടിയതോടെ ഞാൻ വെറും കറിവേപ്പിലയായി എന്ന് എനിക്ക് മനസിലായി. ഇല്ലേ കോളേജിൽ പോകുന്നവരെ അവൾ ചിലച്ചോണ്ട് ഇരിക്കും.
എന്നാലും ദേവിക എടുത്ത അടവ് തന്നെയാ കാവ്യ എടുത്തത് എന്ന് ദേവിക പറഞ്ഞു.
അവിടെ ചെന്ന് മനൂനെ കെട്ടിപിടിച്ചു കരയുകയും മനുചേട്ടനെ കിട്ടിയില്ലേ ഇവിടത്തെ കിണറ്റിൽ ചാടി ചാകുമെന്ന് പറഞ്ഞതോടെ.. മനു തന്റെ ഫാമിലിയെപ്പോലും വകവെക്കാതെ അവളെക്കൊണ്ട് ഇറങ്ങും എന്ന് പറയുകയും പിന്നെ അവളും അവന്റെ ഫാമിലിയും കൂടുകയുമൊക്കെ ചെയ്തതോടെ പോലീസ് തന്നെ പ്രശ്നം കൈകാര്യം ചെയ്ത് സോൾവ് ആക്കി.
ഇപ്പൊ അവൾക്ക് ഒരേ ഒരു ആൾ ഉള്ളൂ.. അത് അവളുടെ മനുഏട്ടൻ മാത്രമാണ്.
ദേവികക്ക് ഞാൻ എന്നപോലെ. പക്ഷേ ദേവികക്ക് അമ്മയുമില്ല.. അച്ഛനുമില്ല. കാവ്യക്കാണേൽ അവർ ഉണ്ടെങ്കിലും ഇനി ഉണ്ടാവില്ല എന്ന് പറഞ്ഞു അവർ അവളെ ഉപേക്ഷിച്ചു എന്ന് വേണേൽ പറയാം.
എന്നത്തെയും പോലെ കോളേജിൽ പോകാൻ നോക്കിയെങ്കിലും രാത്രി ഞാൻ ഉണ്ടാക്കിയ പ്ലാനിംഗ് തന്നെയായിരുന്നു ഞാൻ നടപ്പിലാക്കിയത്. ബസ്സിലാണ് ഞാൻ കോളേജിൽ പോയത്.
അങ്ങനെ ഞാൻ പൈസ അവളുടെ കൈയിൽ കൊടുക്കാൻ തുടങ്ങി. എനിക്ക് ജോലി കിട്ടുമ്പോൾ തിരിച്ചു തരാമെന്നവൾ പറഞ്ഞെങ്കിലും അത് ഞാൻ വാങ്ങില്ലാ എന്ന് പറഞ്ഞു. കാരണം നീ എന്റെ ഭാര്യ ആണെന്ന് പറഞ്ഞു.
കാവ്യാ ആണേൽ ഹോസ്റ്റലിലേക്ക് ചേരുകയും ചെയ്തു. അന്ന് കാവ്യയുടെ ഒരു ട്രീറ്റ് ഉണ്ടായിരുന്നു.
ഇപ്പൊ ദേവികയും കാവ്യയും ഒരുമിച്ചാണ് നടക്കുന്നത്. അവർ ബെസ്റ്റ് ഫ്രണ്ട്സ് ആയിക്കഴിഞ്ഞിരിക്കുന്നു.
അങ്ങനെ കോളേജിൽ ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.. ഞങ്ങൾക്ക് പഠിക്കാനുള്ള ഭാരം കൂടി കൊണ്ടിരുന്നു.
കോളേജ് ഹോസ്റ്റലിൽ ഒക്കെ ഫോൺ യൂസ് ചെയ്യാൻ അനുമതിയായി. അതോടെ ദേവിക എപ്പോഴും എന്നെ വിളിക്കും. കാവ്യായാണേൽ ഇപ്പൊ തിരിഞ്ഞു നോക്കുന്നുപോലുമില്ല.
ഞാനും ദേവികയും പ്രേമിച്ചു കോളേജിൽ നടന്നു.
മനു ചേട്ടൻ എന്നെ വിളിക്കും അവളുടെ കാര്യങ്ങൾ ഒക്കെ അറിയാൻ. വേറെ ഒന്നും അല്ലാ ആരെങ്കിലും പ്രശ്നം എന്തെങ്കിലും ഉണ്ടാക്കി വരുന്നുണ്ടോ എന്ന് അറിയാനൊക്കെ.
പുളിയോട് പറയാൻ പറ്റില്ലല്ലോ ദേവിക എന്നെ ഒരു പ്രശ്നത്തിലും ഇടപെടിപ്പിക്കാതെ കൊണ്ട് നടക്കുവാ എന്ന്. പ്രളയത്തിന് മുൻപ് കോളേജ് മൊത്തം അടക്കി ഭരിച്ചോണ്ട് ഇരുന്നത് ഞങ്ങൾ ആയിരുന്നു.
ഇപ്പൊ എന്റെ അഭാവത്തിൽ ആ ഹീറോയിസം എല്ലാം പുതുതായി വന്ന കുട്ടികൾ ഏറ്റെടുത്തു കഴിഞ്ഞു.
പക്ഷേ ഞങ്ങളുടെ ഡിപ്പാർട്മെന്റ്ൽ എന്റെ അത്രയും ചങ്കുറ്റമുള്ള ഒരു 1st ഇയർ സ്റ്റുഡന്റ്പോലും ഇല്ലാത്തതു ഞങ്ങൾക്ക് ഒരു തലവേദന ആയിരുന്നു. അതോടെ hod എല്ലാം എന്നെ അടിച്ചേല്പിക്കാൻ തുടങ്ങി. എല്ലാത്തിനും കാരണം ദേവിക ആണെന്ന് ക്ലാസ്സിൽ മൊത്തം : അല്ലാ കോളേജ് മുഴുവൻ പറഞ്ഞുകൊണ്ടിരുന്നു.
ദേവികക്ക ആണേൽ ഞാൻ ഏതെങ്കിലും പ്രശ്നത്തിൽ തലകൊണ്ട് വെച്ച് കെണിയാവും എന്ന് നല്ല പേടിയുണ്ടായിരുന്നു.
അമ്മ ആഴ്ചയിൽ ഒരു തവണയെങ്കിലും അവളെ വിളിക്കും.. മരുമോളുമായിട്ടാണ് മിണ്ടുന്നതെന്ന് അമ്മക്ക് അറിയില്ലല്ലോ.
കാവ്യാ ആണേൽ അവളുടെ മനുഏട്ടൻ മതി എന്തിനും.
അങ്ങനെ കോളേജിൽ അവസാന വർഷം എത്തി. (തുടരും)