എന്റെ ജീവിതം.. അതിലെ രതിഭാവങ്ങൾ
അവനെ അവിടെ വെച്ച് തന്നെ മാഡം ചോദ്യം ചെയ്തു.
ആർക്ക് വേണ്ടിയാണ് അവനത് ചെയ്തതെന്ന് മാത്രം അവൻ പറഞ്ഞില്ല. അവസാനം മാഡം അവന്റെ മർമ്മസ്ഥാനം നോക്കി ചവിട്ടി.
വലിയ വായിൽ കരഞ്ഞുകൊണ്ടവൻ പറഞ്ഞു.
ജെയ്സൺ ആണ് ആ അപകടത്തിന് പിന്നിൽ.
ജെയ്സൺ എന്റെ പപ്പയുടെ മൂത്ത ചേട്ടനാണ്..
അ പേര് കേട്ടപ്പോൾത്തന്നെ ഞാൻ വല്ലാതെ ആയിപ്പോയി. എനിക്ക് ചെറുപ്പം മുതലേ ഏറ്റവുമിഷ്ടം അങ്ങേരോടായിരുന്നു.. കുഞ്ഞുന്നാൾ തുടങ്ങി.. ആക്സിഡന്റ് നടക്കുന്നതിന് ഒരാഴ്ച മുന്നേ വരെ എന്റെ വല്യപ്പൻ മാത്രമല്ല ഫ്രണ്ട് കൂടി ആയിരുന്നയാൾ…
എന്തിനാകും എന്റെ പപ്പയേയും മമ്മിയേയും കൊല്ലാൻ വല്യപ്പൻ കൊട്ടേഷൻ കൊടുത്തത്.
എന്റെ ശരീരമാകെ വിറക്കാൻ തുടങ്ങി.
എങ്ങനെയും അങ്ങേരെ കാണണം..
എന്തിനാണ് എന്നെ അനാഥനാക്കിയതെന്നറിയണം..
അപ്പോഴേക്കും അയാൾ കൊള്ളൂർ ടവർ ലൊക്കേഷനിൽ ഉണ്ടെന്ന് മാഡത്തിന് മെസ്സേജ് കിട്ടി.
അവിടെയാണ് ഞങ്ങളുടെ എസ്റ്റേറ്റ്. ഇവിടെ നിന്നു 20 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. ഞങ്ങൾ നേരെ അങ്ങോട്ട് പോയി.
[ തുടരും ]