എന്റെ ജീവിതം.. അതിലെ രതിഭാവങ്ങൾ
ആ നമ്പറിന്റെ ഉടമയുടെ ആധാർ ഫോട്ടോ കിട്ടാൻ ടെലികോം കമ്പനിയുമായി ബന്ധപ്പെടാനവർ നിർദ്ദേശിച്ചു..
ഏതായാലും അ വഴി പോയാൽ ടൈ മെടുക്കും.. അത് നടക്കട്ടെ.. ഒപ്പം.. നമ്മുക്ക് വേറെ വഴി കൂടി നോക്കണം.
ഇവിടെ സിസിടിവി ഇല്ല. അതിനാൽ അ പോസ്സിബിലിറ്റിയും ഇല്ല.
അപ്പോഴാണ് എനിക്കൊരു സംശയം തോന്നിയത്.. ഞാനത് പറഞ്ഞു..
മാഡം അ ലോറി ഞങ്ങളെത്തന്നെ ഫോളോ ചെയ്തിട്ടുട്ടുന്ന് ഒരു ഡൌട്ട്.
എന്താ അങ്ങനെ തോന്നിയത്.
ഞങ്ങൾ വരുന്നു വഴിയിൽ കഴിക്കാൻ കേറിയപ്പോൾ ഒരു ലോറിയും ഞങ്ങളുടെ ഒപ്പമുണ്ടാരുന്നു. ആ ലോറി ഹോട്ടലിന് മുന്നിൽ നിർത്തിയതായി ഓർക്കുന്നു.. എന്നാൽ ലോറിയിൽ നിന്ന് ആരും ഇറങ്ങി വന്നില്ല. ഞങ്ങൾ ആഹാരം കഴിച്ചു യാത്ര തുടരുമ്പോഴും ആ ലോറി ഞങ്ങളുടെ പുറകിൽ ഉണ്ടായിരുന്നു.
ആ ലോറി തന്നെയാണോ കാറിൽ വന്നിടിച്ചത്.. നിങ്ങളെ ഫോളോ ചെയ്ത ലോറിയാണെങ്കിൽ പിന്നിലല്ലേ ഇടിക്കേണ്ടത്.. ഇത് ഫ്രണ്ടിലല്ലേ ഇടിച്ചത്.
ഞങ്ങളെ ഫോളോ ചെയ്തിരുന്ന ലോറിക്ക് ഞാൻ side കൊടുത്തു.. പപ്പയാണ് പറഞ്ഞത് ആ ലോറിയെ കടത്തിവിടാൻ.. നമുക്ക് പ്രകൃതിയൊക്കെ ആസ്വദിച്ച് പതിയെ പോയാ മതിയെന്ന് മമ്മിയും പറഞ്ഞു..
നിങ്ങൾ ഭക്ഷണം കഴിക്കാൻ കയറിയത് ഏത് ഹോട്ടലിലായിരുന്നു ?
ഹോട്ടൽ ആര്യഭവൻ .
എന്നാൽ അങ്ങോട്ട് പോകാം.. അതും പറഞ്ഞു മാഡം വണ്ടിയിൽ കേറി.