എന്റെ ജീവിതം.. അതിലെ രതിഭാവങ്ങൾ
എന്റെ ജീവിതം – ഞാൻ തന്നെ എന്നോട് പറയുന്നത് പോലെ എനിക്ക് തോന്നി. കുളിച്ചു കഴിഞ്ഞു ഡ്രസ്സ് മാറിചെന്നപ്പോൾ സൂസൻ എനിക്ക് ആഹാരം എടുത്തു വെച്ചിട്ടുണ്ടായിരുന്നു.
നല്ല അസ്സല് അപ്പവും മുട്ടയും. അവൾ അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ കൈയ്യിൽ പിടിച്ചു.
എന്ത് എന്ന് പിരികം പൊക്കി അവൾ എന്നോട് ചോദിച്ചപ്പോൾ ..
നീ ഇവിടെ ഇരിക്ക്.. നമുക്ക് ഇന്ന് ഒരുമിച്ചു കഴിക്കാം.
എന്റെ അലക്സേ എനിക്ക് അടുക്കളയിൽ നൂറുകൂട്ടം പണിയുണ്ട്.
അതെല്ലാം പിന്നെ ചെയ്യാന്നേ.. നീ ഇവിടെ ഇരി. വീണ്ടും എഴുന്നേറ്റു പോകാൻ നോക്കിപ്പോൾ ഞാനവളെ അവിടെ പിടിച്ചിരുത്തി.
ഞാൻ തന്നെ അവൾക്ക് വിളമ്പിക്കൊടുത്തു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.
പപ്പയും മമ്മിയും പോയതിൽപ്പിന്നെ എനിക്ക് എല്ലാം നഷ്ടമായതുപോലെ തോന്നിയിരുന്നു.. എന്നാൽ ഇപ്പോഴതില്ല.
കാരണം, ഇപ്പോൾ എനിക്ക് സൂസൻ ഉണ്ട്.
ആഹാരം കഴിച്ചശേഷം എന്റെ ദൗത്യത്തിലേക്ക് പുറപ്പെടാൻ തയ്യാറായി.
സൂസൻ.. ഞാൻ പോവാണേ.. എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ അവിടെ അവൾ ഉണ്ടായിരുന്നു. പിന്നെ അവളെ കെട്ടിപ്പിടിച്ചുകൊണ്ടു അ പവിഴ ചുണ്ടിൽ മുത്തം കൊടുത്തുകൊണ്ടാണ് ഞാൻ ഇറങ്ങിയത് തന്നെ.
മുന്നോട്ടു എങ്ങനെ പോകുമെന്ന് എനിക്ക് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. എന്നാൽ എനിക്കതു കണ്ടു പിടിച്ചേ മതിയാവൂ. അതിനാൽ തന്നെ ഞങ്ങൾക്ക് അപകടം നടന്ന സ്ഥലത്തേക്ക് തന്നെ ഞാൻ യാത്രയായി.
അവിടെ മൊത്തം ചുറ്റിനടന്നുകൊണ്ടു അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചു.
എത്ര സന്തോഷം നിറഞ്ഞ യാത്രയായിരുന്നത്. എന്നാൽ ഒരു സെക്കന്റ്കൊണ്ടു എല്ലാം തന്നെ തകിടം മറിഞ്ഞു.
പപ്പയുടെയും മമ്മിയുടെയും അവസാനത്തെ ഞരക്കം മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. അവസാനമായി അവരെ കാണാൻ പോലും എനിക്ക് സാധിച്ചില്ല.
അതിനെല്ലാം കാരണക്കാരായവരെ എനിക്ക് കണ്ടുപിടിക്കണം. അപ്പോഴാണ് ഒരു മുഖം എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്. റോഷൻ.
പിന്നെ ഒന്നും തന്നെ നോക്കാതെ അവനെ വിളിക്കാൻ തന്നെ തീരുമാനിച്ചു. ഈ അവസരത്തിൽ എന്നെ ഏറ്റവും കൂടുതൽ സഹായിക്കാൻ പറ്റുന്നത് അവനെക്കൊണ്ട് മാത്രമായിരിക്കും കാരണം അവന്റെ ഭാര്യ ഒരു പോലീസുകാരിയാണല്ലോ.
ഡിജിപി മെറിൻ തോമസ്. അവരെക്കൊണ്ടു മാത്രമേ എന്നെ സഹായിക്കാൻ പറ്റുള്ളൂ എന്നെനിക്ക് തോന്നിയിരുന്നു..
ഇതെല്ലാം ചിന്തിച്ചുകൊണ്ടാണ് ഞാനവനെ വിളിച്ചത് തന്നെ.
ഡാ അലക്സീ എന്ന അവന്റെ വിളിയിലാണ് ഞാൻ ചിന്തയിൽനിന്നും മോചിതനായത്.
ഡാ റോഷാ എന്ത് ഉണ്ടടാ വിശേഷം.
അങ്ങനെയെല്ലാം പോകുന്നു. പപ്പയും മമ്മിയും മരിച്ചത് ഞാൻ അറിഞ്ഞായിരുന്നു. അപ്പോൾ ഞാൻ സ്ഥലത്തില്ലായിരുന്നു.. അത് കൊണ്ടാണ് നിന്നെ കാണാൻ വരാതിരുന്നത്.
അതൊന്നും കൊഴപ്പമില്ലടാ.. പിന്നെ നിന്റെ ഭാര്യമാർ എന്ത് പറയുന്നു ? എന്നാലും എന്റെ മോനെ.. മൂന്ന് പേരെ നീ എങ്ങനെ മാനേജ് ചെയ്യുന്നു !!
:ഡാ അത് വേണ്ടാ.. ചുമ്മാ എന്നെ ഊതാതെ പോടെ.. പിന്നെ എന്താ പെട്ടന്ന് ഒരു വിളി ? എന്തോ ഉണ്ട്ല്ലോ !!
ഡാ അത് പിന്നെ.. നിന്റെ ഭാര്യയുടെ ഹെല്പ് എനിക്കൊന്ന് വേണം. പപ്പയുടെ യും മമ്മിയുടെയും മരണം ഒരു കൊലപാതകമാണോ എന്നെന്നിക്ക് സംശയമുണ്ട്.
എനിക്കും തോന്നിയായിരുന്നു.. നീ ഒരു rash driver ഒന്നുമല്ലല്ലോന്ന്. എന്തായാലും ഞാൻ മെറിൻയോട് പറയാം. നീ ഇപ്പോൾ എവിടാ..
ഞാൻ ആക്സിഡന്റ് നടന്ന സ്ഥലത്തുണ്ട്. ഇവിടത്തെ ലൊക്കേഷൻ വാട്സ്ആപ്പ് ചെയ്യാം.
എന്നാൽ ശെരി ഡാ.. ഇപ്പോൾത്തന്നെ അവളോട് അങ്ങോട്ട് വരാൻ പറയാം. അപ്പോൾ ശെരി ഡാ.. എനിക്കിവിടെ കുറച്ചു പണിമുണ്ട്. മീനൂട്ടി ഇവിടെയുണ്ട്.
ഓക്കെ ഡാ.. എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു… എന്റെ ചെറുപ്പം മുതലേയുള്ള കൂട്ടുകാരനാണ് റോഷൻ.
എപ്പോൾ വിളിച്ചാലും അവൻ പറന്നു വരും.
കുറച്ചുനേരം അവിടെത്തന്നെ നിന്നപ്പോൾ, ഒരു പോലീസ് വണ്ടി എന്റെ അടുത്തു വന്നുനിന്നു.
അതിൽ നിന്നിറങ്ങിവന്നത് മെറിൻ ആയിരുന്നു.
ഏതെങ്കിലും പോലീസുകാരെ ഇങ്ങോട്ടു വിടുമെന്ന് ഞാൻ കരുതിയപ്പോൾ.. ഈ കേസ് അന്വേഷിക്കാൻ വന്നത് സാക്ഷാൽ ഡിജിപി തന്നെ..അതാണ് എന്റെ റോഷൻ.
മെറിൻ എന്റെ അടുത്തേക്ക് വന്നുകൊണ്ടു ചോദിച്ചു.
അലക്സ് അല്ലേ !! .
അതെ.
റോഷു പറഞ്ഞാരുന്നു.. തന്റെ കേസ് ഞാൻ തന്നെ അന്വേഷിക്കണമെന്ന്. അത്കൊണ്ടാണ് ഞാൻ വന്നത്..
അതെനിക്ക് മനസ്സിലായി. ഞാൻ കരുതിയത് പോലീസ്കാരാരെങ്കിലും വരുമെന്നാണ്. എന്നാൽ മാഡം തന്നെ വരുമെന്ന് ഞാൻ കരുതിയില്ല.
അത് പിന്നെ.. അലക്സിനെ ഞാൻ കണ്ടിട്ടില്ലെങ്കിലും റോഷുവും നിങ്ങളും തമ്മിലുള്ള Friendship എനിക്കറിയാല്ലോ..
റോഷു.. ഈ കേസ്സ് ഞാൻ തന്നെ അന്വേഷിക്കണമെന്ന് പറയുകയും ചെയ്തപ്പോൾ.. എനിവേ.. നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം.. എന്ത് കൊണ്ടാണ് ഇതൊരു ആക്സിഡന്റല്ലാ എന്ന് കരുതാൻ കാരണം.
അത് എന്തെന്നാൽ വിശാലമായ ഈ റോഡിൽ വേറെ വണ്ടിഒന്നും ഇല്ലായിരുന്നു. ആ ലോറി നേരത്തെ മറ്റൊരു വഴിക്ക് വെച്ച് ഞങ്ങളുടെ പിന്നിലുണ്ടായിരുന്നതാ.. എവിടെയോ വെച്ച് ഞങ്ങളെ ഓവർടേക്ക് ചെയ്ത് പോയി..
ആ ലോറി തന്നെയാണ് ഇടിച്ചതെന്ന് ഉറപ്പാണോ?
എന്നെനിക്ക് തീർത്ത് പറയാനാവില്ല.. അതൊരു സംശയം മാത്രമാണ്.. ഓവർടേക്ക് ചെയ്യുന്ന ഒരു വാഹനത്തെ note ചെയ്യേണ്ട ആവശ്യമില്ലല്ലോ..
എന്തായാലും ഓപ്പസിറ്റ് സൈഡിൽ നിന്നും പാഞ്ഞു വന്ന അ ലോറി ഞങ്ങളുടെ കാറിന് നേരെ പാഞ്ഞുവരികയായിരുന്നു.. ഇരു സൈഡിലേക്കും ഫ്രീയായി പോകാവുന്ന സൗകര്യമുണ്ടായിട്ടും കാറിന് നേരെ ലോറി വരുന്നത് കണ്ടപ്പോൾ ഞാൻ പരമാവുധി സൈഡ് നൽകി.. എന്നിട്ടും ആ ലോറി കാറിൽ വന്നിടിക്കണമെങ്കിൽ അത് Pre- Planned ആയിരിക്കുമല്ലോ..
ഓക്കെ.. അലക്സിന്റെ റീഡിംങ്ങ് പോസിറ്റീവാണ്.. എന്നാലും അങ്ങനെ ആവണമെങ്കിൽ എന്തെങ്കിലും ഒരു മോട്ടീവ് ഉണ്ടാകണമല്ലോ. പപ്പയ്ക്കോ അലക്സിനോ.. ശത്രുക്കളാരെങ്കിലും ഉണ്ടായിരുന്നുന്നോ.
എന്റെ അറിവിൽ അങ്ങനെയാരും തന്നെയില്ല. എന്നാലും, പപ്പാ രണ്ടു ദിവസമായി ആകെ ..ഡെസ്പ്പായിരുന്നു. അതെന്താന്ന് എനിക്കറിയത്തില്ല.
എല്ലാം കേട്ടുകൊണ്ടു മെറിൻ മാഡം ആക്സിഡന്റ് നടന്ന സ്ഥലം മൊത്തം നോക്കിക്കൊണ്ടിരുന്നു. അങ്ങനെ അവർ നടന്നുപോയപ്പോഴായിരുന്നു ഒരു കല്ലിന്റെ ഇടയിൽനിന്നു ഒരു ഫോൺ കിട്ടുന്നത്.
അ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
അത് തെറിച്ച് വീണ് തകർന്ന നിലയിലായിരുന്നു.. അതിൽ നിന്നും sim എടുത്ത് പോലീസിന്റെ ഫോണിലിട്ട് നോക്കിയപ്പോഴും details ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല.. ഭാഗ്യത്തിന് ആ നമ്പറിൽ നിന്നും വിളിച്ചപ്പോൾ റിംങ്ങ് പോയി.. അങ്ങനെ ആ Simന്റെ നമ്പർ കിട്ടി..
ഉടനെ മാഡം സൈബർ സെല്ലിൽ വിളിച്ച് നമ്പർ trace ചെയ്യാൻ ഏർപ്പാടാക്കി.
അലക്സ്.. നമ്മുക്കുടനെ അവരെ കണ്ട് പിടിക്കാൻ പറ്റും.
ഒരു മണിക്കൂറിനകം സൈബർ സെൽ ഫോൺ നമ്പർ trace ചെയ്യുകയും ഉടമസ്ഥനെ കണ്ടെത്തുകയും ചെയ്തു.
ഒരു പളനി ചാമിയാർ ആയിരുന്നു… ആകെ ഒരു നമ്പർയിൽ നിന്നു മാത്രമേ ആ നമ്പറിലേക്ക് കാൾ വന്നിട്ടുള്ളു.
അത് വിദേശത്തെ ഒരു നമ്പറിൽ നിന്നുമാണ് .. ഒത്തിരി തവണ കോൾ വന്നിട്ടുണ്ട്..
ആ നമ്പറിന്റെ ഉടമയുടെ ആധാർ ഫോട്ടോ കിട്ടാൻ ടെലികോം കമ്പനിയുമായി ബന്ധപ്പെടാനവർ നിർദ്ദേശിച്ചു..
ഏതായാലും അ വഴി പോയാൽ ടൈ മെടുക്കും.. അത് നടക്കട്ടെ.. ഒപ്പം.. നമ്മുക്ക് വേറെ വഴി കൂടി നോക്കണം.
ഇവിടെ സിസിടിവി ഇല്ല. അതിനാൽ അ പോസ്സിബിലിറ്റിയും ഇല്ല.
അപ്പോഴാണ് എനിക്കൊരു സംശയം തോന്നിയത്.. ഞാനത് പറഞ്ഞു..
മാഡം അ ലോറി ഞങ്ങളെത്തന്നെ ഫോളോ ചെയ്തിട്ടുട്ടുന്ന് ഒരു ഡൌട്ട്.
എന്താ അങ്ങനെ തോന്നിയത്.
ഞങ്ങൾ വരുന്നു വഴിയിൽ കഴിക്കാൻ കേറിയപ്പോൾ ഒരു ലോറിയും ഞങ്ങളുടെ ഒപ്പമുണ്ടാരുന്നു. ആ ലോറി ഹോട്ടലിന് മുന്നിൽ നിർത്തിയതായി ഓർക്കുന്നു.. എന്നാൽ ലോറിയിൽ നിന്ന് ആരും ഇറങ്ങി വന്നില്ല. ഞങ്ങൾ ആഹാരം കഴിച്ചു യാത്ര തുടരുമ്പോഴും ആ ലോറി ഞങ്ങളുടെ പുറകിൽ ഉണ്ടായിരുന്നു.
ആ ലോറി തന്നെയാണോ കാറിൽ വന്നിടിച്ചത്.. നിങ്ങളെ ഫോളോ ചെയ്ത ലോറിയാണെങ്കിൽ പിന്നിലല്ലേ ഇടിക്കേണ്ടത്.. ഇത് ഫ്രണ്ടിലല്ലേ ഇടിച്ചത്.
ഞങ്ങളെ ഫോളോ ചെയ്തിരുന്ന ലോറിക്ക് ഞാൻ side കൊടുത്തു.. പപ്പയാണ് പറഞ്ഞത് ആ ലോറിയെ കടത്തിവിടാൻ.. നമുക്ക് പ്രകൃതിയൊക്കെ ആസ്വദിച്ച് പതിയെ പോയാ മതിയെന്ന് മമ്മിയും പറഞ്ഞു..
നിങ്ങൾ ഭക്ഷണം കഴിക്കാൻ കയറിയത് ഏത് ഹോട്ടലിലായിരുന്നു ?
ഹോട്ടൽ ആര്യഭവൻ .
എന്നാൽ അങ്ങോട്ട് പോകാം.. അതും പറഞ്ഞു മാഡം വണ്ടിയിൽ കേറി.
അവർക്ക് മുന്നിൽ ഞാനും സഞ്ചരിച്ചു.
ഹോട്ടലിലെ CCTV യിൽ നിന്നും അന്നേ ദിവസത്തെ visuals കിട്ടി. അവിടെ നിർത്തിയിട്ടിരിക്കുന്ന ലോറി ഞാൻ മാഡത്തിന് കാണിച്ചുകൊടുത്തു. മാഡം അ വണ്ടിയുടെ ഫോട്ടോ എടുത്തു. വാട്സ്ആപ്പ് ചെയ്തുകൊടുത്തു. എന്നിട്ട് അതിന്റെ ആർ സി ഓണർനെ കണ്ടുപിടിക്കാൻ നിർദേശം നൽകി.
കുറച്ചു കഴിഞ്ഞു മെറിന്റെ ഫോൺ റിങ് ചെയ്തു.
Yes.. എന്തായി.. ഓണറെ കിട്ടിയോ.
അത് മാഡം.. വണ്ടിയുടെ ഓണർ തേവള്ളി പറമ്പിൽ ജയിംസ്.
അ പേര് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു അത് എന്റെ അപ്പാപ്പനാണ്.
അലക്സേ.. നിങ്ങളുടെ വീട്ടിലുള്ള ആരോ ആണ് ഇതിന്റെ പിന്നിൽ.
മാഡം.. അത് ആരാ എന്ന് എങ്ങനെ അറിയും ?.
അതിനുള്ള ഏകവഴി ഈ ഫോണിന്റെ ഉടമസ്ഥനെക്കൊണ്ടു മാത്രമേ പറയാൻ പറ്റു. നിങ്ങളുടെ ലോറി ഡ്രൈവർമാരിൽ ഒരാൾക്ക് ഇതറിയാം.
അപ്പോഴാണ് ഞാൻ രാജൻ ചേട്ടന്റെ കാര്യം ഓർത്തത്.. പുള്ളിയാണ് അപ്പച്ചന്റെ കാര്യസ്ഥൻ.
ഞാൻ പുള്ളിയെ വിളിച്ചു കാര്യം ചോദിച്ചു.
പുള്ളി പറഞ്ഞു.. അ പേരിൽ ഒരാൾ അവിടെ ഉണ്ടെന്ന്.
പിന്നെ മാഡവുമായി ഞാൻ നേരെ ലോറിത്താവളത്തിലേക്ക് പോയി.
ഞങ്ങളെ കണ്ട യുടനെ ഒരാൾ ഓടി . പോലീസ് അവന് പിന്നാലെ പാഞ്ഞു..
അതിനിടയിൽ ഒരു പോലീസ്കാരൻ ലാത്തി ചുഴറ്റി ഓടുന്നവന് നേരെ എറിഞ്ഞു.. ആ ലാത്തി കാലിൽ വന്നിടിച്ച് അവൻ വീണു..
അവനെ അവിടെ വെച്ച് തന്നെ മാഡം ചോദ്യം ചെയ്തു.
ആർക്ക് വേണ്ടിയാണ് അവനത് ചെയ്തതെന്ന് മാത്രം അവൻ പറഞ്ഞില്ല. അവസാനം മാഡം അവന്റെ മർമ്മസ്ഥാനം നോക്കി ചവിട്ടി.
വലിയ വായിൽ കരഞ്ഞുകൊണ്ടവൻ പറഞ്ഞു.
ജെയ്സൺ ആണ് ആ അപകടത്തിന് പിന്നിൽ.
ജെയ്സൺ എന്റെ പപ്പയുടെ മൂത്ത ചേട്ടനാണ്..
അ പേര് കേട്ടപ്പോൾത്തന്നെ ഞാൻ വല്ലാതെ ആയിപ്പോയി. എനിക്ക് ചെറുപ്പം മുതലേ ഏറ്റവുമിഷ്ടം അങ്ങേരോടായിരുന്നു.. കുഞ്ഞുന്നാൾ തുടങ്ങി.. ആക്സിഡന്റ് നടക്കുന്നതിന് ഒരാഴ്ച മുന്നേ വരെ എന്റെ വല്യപ്പൻ മാത്രമല്ല ഫ്രണ്ട് കൂടി ആയിരുന്നയാൾ…
എന്തിനാകും എന്റെ പപ്പയേയും മമ്മിയേയും കൊല്ലാൻ വല്യപ്പൻ കൊട്ടേഷൻ കൊടുത്തത്.
എന്റെ ശരീരമാകെ വിറക്കാൻ തുടങ്ങി.
എങ്ങനെയും അങ്ങേരെ കാണണം..
എന്തിനാണ് എന്നെ അനാഥനാക്കിയതെന്നറിയണം..
അപ്പോഴേക്കും അയാൾ കൊള്ളൂർ ടവർ ലൊക്കേഷനിൽ ഉണ്ടെന്ന് മാഡത്തിന് മെസ്സേജ് കിട്ടി.
അവിടെയാണ് ഞങ്ങളുടെ എസ്റ്റേറ്റ്. ഇവിടെ നിന്നു 20 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. ഞങ്ങൾ നേരെ അങ്ങോട്ട് പോയി.
[ തുടരും ]