അളിയനാണെങ്കിൽ പൈസ പൈസ എന്നുള്ള ഒരു ചിന്ത മാത്രമാണുള്ളത്.
എന്റെ സഹോദരിയായതുകൊണ്ട് പറയുകയല്ല.. അവളെ കാണാൻ നല്ല ഭംഗിയാണ്..
ഒരു ദിവസം, അവളെ കാണാൻ ഞാനവളുടെ വീട്ടിലേക്ക് പോയി. അന്നേരം സമയം ഏകദേശം ഒരു മണിയായിക്കാണും..
ഞാൻ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു. അപ്പോൾ അവിടെ, പറമ്പിൽ കിളച്ച പാടുകൾ കാണാം.. അത് കണ്ടപ്പോൾ ഇന്ന് വേലായുധേട്ടന് അവിടെ ജോലിയുണ്ടെന്ന് മനസ്സിലായി. എന്നാൽ ഞാനങ്ങോട്ട് ചെല്ലുന്ന വഴിയിലെങ്ങും വേലായുധേട്ടനെ കണ്ടില്ല. ഒരു ഉച്ചയ്ക്ക് പണി നിർത്തേണ്ട സമയം ആയല്ലേ.. വേലായുധേട്ടൻ വീട്ടിൽ പോയി കാണുമെന്ന് എനിക്ക് തോന്നി.
ഞാൻ വീടിന്റെ ഉമ്മറത്തെത്തി. അവിടെ ആരെയും കാണുന്നില്ല..
കോളിംങ്ങ് ബെൽ അടിക്കാം എന്ന് കരുതിയപ്പോഴാണ് കുറച്ചകലെ മാറി ഒരു ജോഡി ചെരുപ്പുകൾ കിടക്കുന്നത് കണ്ടത്. അതിൽ മണ്ണുമുണ്ട്. ഒറ്റക്കാഴ്ചയിൽ തന്നെ പറമ്പിൽ പണിയെടുത്ത ഒരാൾ ഉപയോഗിച്ച ചെരുപ്പാണതെന്ന് എനിക്ക് തോന്നി.
അത് വേലായുധേട്ടന്റ ചെരുപ്പാണെങ്കിൽ അയാൾ അതും ഇട്ടു കൊണ്ടല്ലേ വീട്ടിലേക്ക് പോകൂ..
എന്തോ കോളിംങ്ങ് ബെൽ അടിക്കണ്ട.. അല്ലാതെ ഒരു പരിസര നിരീക്ഷണം ആവാമെന്നൊരു തോന്നൽ.
എന്ത് കൊണ്ടങ്ങനെ തോന്നി എന്ന് ചോദിച്ചാൽ അതിന് മറുപടിയില്ല.