എന്റെ ഹൂറിയാ എന്റമ്മായി
പിന്നെ കുവൈത്തിൽ അദ്ദേഹത്തിന് ഒരു കാമുകി ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ് ഞാൻ യഥാർത്ഥത്തിൽ തകർന്നുപോയത്.
പിന്നെ ഞാൻ എല്ലാ കാര്യങ്ങളും എന്റെ വീട്ടുകാരോട് പറഞ്ഞു തലാക്ക് പിടിച്ചു വാങ്ങിച്ചു..
വീട്ടിൽ അല്പം സാമ്പത്തിക സ്ഥിതി ഉള്ളതുകൊണ്ട് മക്കളെ നോക്കാനൊന്നും എനിക്ക് ബുദ്ധിമുട്ടില്ലായിരുന്നു..
എന്റെ ഉപ്പ്യ്ക്ക് നല്ല സ്വത്ത് ഉണ്ടായിരുന്നു . മൂന്നു മക്കൾക്കും വീതിച്ചു നൽകി. എനിക്ക് കുറച്ചു കൂടുതലും കിട്ടി. എന്റെ ഈ അവസ്ഥ കണ്ടു മറ്റ് രണ്ടുപേരും എന്നോട് പരമാവധി സഹകരിച്ചു..
പിന്നെ മോന്റെ വീട്ടുകാരും എന്നോടൊപ്പം നിന്നു.
തെറ്റ് മോന്റെ മാമന്റെ അടുത്താണെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു..
കുറച്ചു സ്ഥലങ്ങളൊക്കെ വിറ്റു മക്കളെ പഠിപ്പിക്കുകയും കെട്ടിച്ചയക്കലുമൊക്കെ നല്ല രീതിയിൽ ചെയ്തു..
നല്ല ഭർത്താക്കന്മാരെ, നല്ല സ്വഭാവമുള്ളവരെത്തന്നെ എനിക്കവർക്കായി കണ്ടെത്തി കൊടുക്കാൻ പറ്റി..
എന്റെ മോനെ ഇപ്പോൾ എനിക്ക് കിട്ടിയത് പോലെ അതും എന്റെ ഒരു ഭാഗ്യമാണ് ..
അവരൊക്കെ നല്ല ജോലി ഉള്ളവരാണ്. വല്ലപ്പോഴും ഒക്കെ നാട്ടിൽ വരാറുള്ളൂ. അവർക്ക് സ്വന്തമായി വീടും പുരയിടം ഒക്കെയുണ്ട്..
ഒന്നും മിണ്ടാതെ എല്ലാം ഞാൻ കേട്ടിരുന്നു. എനിക്ക് എന്റെ മുത്തിനോട് ആരാധന തോന്നി..