എന്റെ ഹൂറിയാ എന്റമ്മായി
സാറാ.. അതിനെന്തിനാ നന്ദി പറയുന്നേ..എന്റെ കടമയല്ലേ ഞാൻ ചെയ്തത്..
അങ്ങനെ, സാറയുമായി കുശലം പറയുന്നതിനിടയിൽ അമ്മായി അടുക്കളയിലേക്ക് പോകുന്നത് ഞാൻ കണ്ടു.
ഞാൻ കുറച്ചുനേരം സാറയുമായി സംസാരിച്ചു, ഫോൺ കട്ട് ചെയ്തു.
ഞാൻ അടുക്കളയിലേക്ക് പോയി. അമ്മായി അടുക്കളയിൽ ഓരോന്ന് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു.
ഈ വയ്യാത്തകൈയ്യുമായി എന്തിനാ അമ്മായി ഇങ്ങനെ ജോലി ചെയ്യുന്നത് ?
അത് സാരമില്ലടാ, എന്തെങ്കിലും വെച്ച് കഴിക്കണ്ടേ ?
നമുക്ക് പുറത്തുനിന്ന് ഫുഡ് വാങ്ങിക്കാമായിരുന്നല്ലോ
അത് വേണ്ട മോനെ .. ഇന്ന് രണ്ടുനേരവും നമ്മൾ പുറത്തുനിന്നാ കഴിച്ചത്, ഇനി എന്തെങ്കിലും വീട്ടിൽ തന്നെ ഉണ്ടാക്കിക്കഴിച്ചില്ലെങ്കിൽ വയറ് കൊളമാകും.
എന്നാ ഞാനും കൂടി സഹായിക്കാം.
അതൊന്നും വേണ്ട.. ഇതെനിക്ക് ചെയ്യാതേയുള്ളുവെന്നമ്മായി.
എന്നാലും ഞാനും അമ്മായിക്കൊപ്പം നിന്ന് ചെറിയ സഹായങ്ങളൊക്കെ ചെയ്തു കൊടുക്കാൻ തുടങ്ങി..
ഇടയ്ക്ക് അമ്മായി പറഞ്ഞു.
അലീ.. ഇതാടാ വേണ്ടത്. അടുക്കള പെണ്ണിന് മാത്രമുള്ളതാണെന്നും പറഞ്ഞ് മാറി നിൽക്കരുത്. ആണിനാൽ കഴിയുന്ന സന്യായമൊക്കെ ചെയ്ത് കൊടുക്കണം.. എന്തായാലും നിനക്ക് വരുന്ന പെണ്ണ് ലക്കിയായിരിക്കും..
മോന് ഏതു ഭക്ഷണമാണ് രാത്രി ഇഷ്ടം ?
അമ്മായി ചോദിച്ചു..