എന്റെ ഹൂറിയാ എന്റമ്മായി
ഇന്നിനി മോൻ പോകണ്ടാ..
ഇത്രേം നേരവും യാത്രയായിരുന്നില്ലേ.. ഇനി ഒന്ന് വിശ്രമിക്ക്. നാളെ ഞായറാഴ്ച യല്ലേ.. ജോലിക്കൊന്നും പോവണ്ടാല്ലോ..
നമ്മൾ എപ്പോ തിരിച്ചെത്തുമെന്ന് അറിയാത്തോണ്ട് രാത്രി കൂട്ട് കിടക്കാൻ ജാനേച്ചിയോട് വരണ്ടാന്ന് ഞാൻ പറഞ്ഞിരുന്നു..
മോൻ പോയാൽ ഞാനിന്ന് രാത്രി തനിച്ചാകും.. എന്തോ.. ഇപ്പോ ഒറ്റക്ക് കിടക്കാൻ മടിയാ.. മനുഷ്യന്റെ കാര്യമല്ലേ..
അതൊക്കെ ചിന്തിച്ചപ്പോ ഞാനും നിൽക്കാൻ സമ്മതിച്ചു.
അമ്മായി കുറച്ച് സാധങ്ങളുടെ ലിസ്റ്റ് എന്റെ കയ്യിൽ തന്നിട്ട് അമ്മായി പറഞ്ഞു..
ഇവിടത്തെ സൂപ്പർ മാർക്കറ്റുകൾ രാത്രി 11 മണിവരെയുണ്ട്. മോനി തൊക്കെ ഒന്നു വാങ്ങി വരാമോ?
പിന്നെ . അതിനെന്താ.. ഞാൻ പോയി വാങ്ങിച്ചു കൊണ്ടുവരാം..
സാധനങ്ങളൊക്കെ വാങ്ങി, രാത്രി 9 30 ആയപ്പോഴേക്കും ഞാൻ വീട്ടിലേക്ക് തിരിച്ചെത്തി.
അമ്മായി പ്രാർത്ഥനയൊക്കെ കഴിഞ്ഞ് മകളുമായി സംസാരിക്കുന്നതാണ് ഞാൻ കാണുന്നത്.
ഇന്ന് പോയ കാര്യങ്ങളെ പറ്റിയുമൊക്കെയാണ് സംസാരം.. ഞാൻ കേട്ടു.
ഇതാ മോനെ.. സാറാ വിളിക്കുന്നു.. മോനോടവൾക്ക് സംസാരിക്കണമെന്ന് ..
ഞാൻ സംസാരിക്കാം അമ്മായി..
എന്ന് പറഞ്ഞ് അമ്മായിയുടെ മൊബൈൽ വാങ്ങി..
സാറാ.. എന്തൊക്കെയാ വിശേഷം ?
നല്ല വിശേഷം..
നീ ഇന്ന് ഉമ്മയുടെ കൂടെ പോയതിന് ഒത്തിരി നന്ദിയുണ്ട്..
നീയവിടെ ഉള്ളതാ എനിക്കൊക്കെ ഒരു ധൈര്യം..