എന്റെ ചേച്ചിയും ഞാനും…
അവസാനം അവളെ കയ്യിൽ നിന്ന് വടി കൊണ്ട് രണ്ടെണ്ണം ചന്തിക്ക് കൊണ്ട് ഞാൻ വീട്ടിലേക്ക് ഓടി. പോവുമ്പോ മാവിന്റെ താഴെ വെച്ച കത്തി എടുക്കാനും മറന്നില്ല. അയാളിപ്പോ അമ്മയെ ന്തേലു ചെയ്യും എന്ന് തന്നെയായിരുന്നു മനസ്സില്‍ .നെഞ്ചിടിച്ച് ഓടുമ്പോ താഴെ റൂമിന്റെ വാതിൽക്കൽ ഒരു നിഴലാട്ടം കണ്ടു. ഉറക്കെ അമ്മയെ വിളിക്കണം എന്നുണ്ടെങ്കിലും കഴിഞ്ഞില്ല.
വെട്ടി തിരിഞ്ഞു റൂമിലേക്ക് തിരിഞ്ഞപ്പോ മുന്നില്‍ ഉള്ള ആ കാഴ്ച കണ്ട് എന്‍റെ ശ്വാസം ശെരിക്ക് നിന്നു. നെറ്റി പൊട്ടി ചോര ഒലിപ്പിച്ചു വല്ല്യച്ഛന്‍ നിലത്തായിരുന്നു.എന്നാ അത് കണ്ടല്ല ഞാന്‍ തരിച്ചു പോയത് അമ്മയുടെ മുഖം, ആ ഭാവം, അതെല്ലാം പോയിട്ട് സിനിമയില്‍ മാത്രം കണ്ടിരുന്ന ആ കയ്യിൽ പിടിച്ച ഇരട്ട കുഴൽ തോക്ക്!!
അയാളുടെ നെഞ്ചിലേക്ക് ചൂണ്ടി വലതു കാൽ അയാളുടെ തുടക്കിടയിൽ ചവിട്ടി നിൽക്കുന്ന അമ്മയെ കണ്ട് പേടിച്ചു വിറച്ച് എന്‍റെ കയ്യിലെ കത്തി നിലത്തു പോയി. വാതിൽക്കൽ എന്നെ കണ്ട അമ്മ ഒന്ന് അയഞ്ഞെങ്കിലും വിറക്കുന്ന ആ കവിളിൽ,നെറ്റിയിൽ നിന്ന് ഉരുകി ഒലിച്ച ആ വലിയ കുങ്കുമ പൊട്ടിന്റെ വീര്യം അമ്മയിൽ ഉണ്ടായിരുന്നിരിക്കണം.
“നിന്നേപ്പോലത്തെ നാലു പേരെ കൊന്ന എന്‍റെ തള്ള തന്നതാടാ ഇത്, തരുമ്പോ ഒരാളുടെ നെഞ്ചത്തെങ്കിലും ഇതിന്‍റെ ഉണ്ട കേറ്റണേന്നെ എനിക്ക് ഉപദേശം കിട്ടീട്ടുള്ളു. ഇനി എന്റെയോ എന്റെ മക്കളുടേയോ അയലത്തു കണ്ട !! നായിന്‍റെ മോനെ പൊട്ടിക്കാൻ എനിക്കാരുടെയും സഹായം വേണ്ട. മനസ്സിലായോടാ…” അതൊരു വല്ലാത്ത ഭാവമായിരുന്നു അമ്മയുടേത്. തോക്കിന്റെ കുഴൽ നെഞ്ചിൽ നിന്ന് തലക്ക് നേരെ നീട്ടി പേടിപ്പെടുത്തുന്ന മുരളിച്ചയിൽ അമ്മയത് പറയുമ്പോ ബാക്കിലെ ചുമരിലേക്ക് ചാരി ഇമ വെട്ടാതെ ഞാൻ അമ്മയെ ആദ്യമായി നോക്കി നിന്നു.കിടന്നു വിറച്ച വല്യച്ഛൻ അന്ന് പോയ പോക്കാണ്.