എന്റെ ചേച്ചിയും ഞാനും…
“നായിന്റെ മോനെ ഉന്തുന്നോടാ ” എഴുന്നേറ്റ അയാള്‍ ചീറികൊണ്ട് എന്റെ കഴുത്തിൽ പിടിച്ചു. കൈ വീശി എന്‍റെ മൊന്തക്ക് തല്ലി. വിറച്ചു പോയി ഞാൻ. മിണ്ടാൻ കഴിയാതെ തരിച്ചു പോയി. വീണു പോയ ബീഡി പെറുക്കി അമ്മയെ ഒന്ന് കൂടെ നോക്കി അയാൾ പുറത്തേക്ക് ഇറങ്ങിയപ്പോ ഞാനാകെ തളര്‍ന്നു.കരച്ചില്‍ ഉള്ളില്‍ പുറത്തേക്ക് വരാന്‍ തൊണ്ട വരെ നിറഞ്ഞു നിന്നു.
അമ്മയെ നോക്കാൻ എനിക്ക് കഴിഞ്ഞതേയില്ല.അയാളെ എനിക്ക് വേറെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്ന ബോധം ആവും.അടി കൊണ്ട് തരിച്ചു പോയി നിന്ന എന്നെ കണ്ട് അമ്മ എന്ത് വിചാരിക്കും?.ഇത്രേം വളര്‍ന്നിട്ടും എനിക്ക് അയാളെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോന്ന് അമ്മ വിചാരിച്ചാലോ!! അതായിരുന്നു മനസ്സില്‍.
പൌരുഷത്തിന് ഏറ്റ അപമാനം!! റൂമിന് പുറത്തേക്ക് ഇറങ്ങി അയാൾ ഇല്ലെന്ന് ഉറപ്പ് വരുത്തി ബാക്കിലെ മാവിന്റെ മറവിലേക്ക് ഞാനോടി. വിഷമമെല്ലാം പുറത്തേക്കെറിഞ്ഞു വാ പൊത്തി കരഞ്ഞു . വിഷമം അടങ്ങിയില്ലെങ്കിലും വീട്ടില്‍ അമ്മ മത്രമല്ലേയുള്ളത്?? അയാളിനിയും വന്നാലോ?.
തിരിചു വീട്ടിലേക്ക് കേറിയപ്പോഴും,ഉള്ളില്‍ തനിച്ചിരികുമ്പോഴും അമ്മയതിനെ പറ്റി ഒന്നും പിന്നെ പറഞ്ഞില്ല. ചേച്ചി വന്നപ്പോ മുഖത്തെ പാട് കണ്ട് ഒരുപാട് ചോദിച്ചെങ്കിലും അടി കിട്ടി എന്ന് പറയാൻ ഞാൻ തുനിഞ്ഞില്ല . അമ്മയുടെ അതേ സ്വഭാവം ചേച്ചിക്കായിരുന്നു കിട്ടിയത്. അച്ഛന്റെ നേരെ ചേട്ടനും. എനിക്കും അച്ഛന്റെ അതേ സ്വഭാവം ആയിരിക്കുമോ എന്നായിരുന്നെന്റെ പേടി. അടി കിട്ടുമ്പോ പേടിച്ചോടിയാൽ കുറേ കഴിയുമ്പോ എല്ലാരും “നിന്റച്ഛന്റെ സ്വഭാവാണല്ലോ നിനക്കും കിട്ടീത് കിഴങ്ങന്‍” ന്ന് പുച്ചിച്ച് പറയുന്നത് കേൾക്കേണ്ടി വരൂല്ലേ! നട്ടെല്ലില്ലാത്തവൻ എന്ന വിളി കേട്ടാൽ എനിക്ക് സഹിക്കില്ല!!