എന്റെ ചേച്ചിയും ഞാനും…
നല്ല ഉയരവും,അതിനൊത്ത തടിയും,ഭംഗിയുമുള്ള അമ്മ മുന്നിൽ വന്നു നിന്നാൽ, ആ ശക്തിക്കും തന്റേടത്തിനും മുന്നിൽ ആരുടേയും തല താഴ്ന്നു പോവും.ഞാനും ചേട്ടനും ചേച്ചിയുമെല്ലാം വിറച്ചു കൊണ്ടല്ലാതെ അമ്മയുടെ മുന്നിൽ നിന്നിട്ടില്ല.എന്തേലും കാര്യമുണ്ടേല്‍ തന്നെ ആ മുഖത്തേക്ക് നോക്കാനും, മുന്നില്‍ മര്യാദക്ക് നിന്ന് സംസാരിക്കാനും വല്ലാതെ പണി പെടാറുണ്ട്.ഞങ്ങളോടിങ്ങനെ ആണെങ്കില്‍ നാട്ടുകാരുടെ കാര്യം പറയണോ?? അത് കൊണ്ട് തന്നെയാവും നാട്ടുകാർക്കിടയിൽ അമ്മയെ ബഹുമാന പൂർവ്വം തമ്പുരാട്ടി എന്നുള്ള പേര് വിളിക്കുന്നത്.
വലിയ പ്രതാപമുള്ള വീട്ടിൽ നിന്ന് അച്ഛൻ അമ്മയെ കൊണ്ടു വന്നപ്പോൾ,വീട്ടിൽ ഒരുപാട് പേരുണ്ടായിരുന്നു. അച്ഛന്റെ- അച്ഛനും,ചേട്ടനും,ചേട്ടന്റെ ഭാര്യയും,അവരുടെ മക്കളും അങ്ങനെ എല്ലാവരും. അച്ഛൻ പ്രഭാകറിനും അമ്മ ശ്രീദേവിക്കും ആദ്യം ഉണ്ടായ പുത്രനാണ് എന്റെ ചേട്ടൻ അർജുൻ പ്രഭാകർ.രണ്ടു വർഷം കഴിഞ്ഞപ്പോ ചേച്ചിയുണ്ടായി അനുഷ, അതിനു ശേഷം മൂന്ന് വർഷം കഴിഞ്ഞപ്പോഴാണ് എന്റെ വരവ് എനിക്കവർ ആദിത്യൻ എന്ന് പേരിട്ടു. പുറമെ അടുപ്പം കാണിക്കുമെങ്കിലും എന്റെ വരവിനു ശേഷം അമ്മ, അച്ഛനോടുള്ള അടുപ്പം നന്നേ കുറച്ചിരുന്നു.ആരും അറിയാത്ത അച്ഛന്റെ സ്വഭാവം അമ്മക്ക് ആദ്യമേ മനസ്സിലായി കാണും.