എന്റെ ചേച്ചിയാണെങ്കിലും എന്റേതാണവൾ.
അനു… ടീ… അനു…
പെട്ടന്നവൾ എഴുന്നേറ്റു.. എൻ്റെ വായ കൈകൊണ്ട് പൊത്തിപ്പിടിച്ചു.
ഹാപ്പി ബർത്ത്ഡേ.. ഡിയർ ബ്രോ.
അവൾ പൊട്ടിച്ചിരിച്ചു.
ഹാപ്പി ബർത്ത് ഡേ കിച്ചൂ.. അങ്ങനെ ഈ തവണയും ഞാൻ ആദ്യം പറഞ്ഞു.
ഞാൻ: എടി, ഇത് ശരിയല്ല. ഞാനാ നിന്നെ വിളിച്ചേ.
അയ്യോടാ, ഞാൻ എണീറ്റു നോക്കിയപ്പോൾ നീ എഴുന്നേൽക്കുന്നു. അപ്പോ ഞാൻ അറിയാത്തപോലെ കിടന്നു.
അല്ല നീ പറ്റിക്കാ….
ഹാപ്പി ബർത്ത്ഡേ ഡിയേഴ്സ്….
ആ…. അമ്മ വന്നോ.
ഞങ്ങൾ രണ്ടാളും അമ്മയെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. അമ്മ യൂണിഫോമിലാണ്. ഇപ്പോ വന്നേയുള്ളു എന്ന് തോന്നുന്നു.
ഞാൻ: ഇതെന്താ കൈയിൽ? ഞങ്ങൾ വിചാരിച്ചു അമ്മ മറന്നുകാണുമെന്ന്.
അമ്മ: മറക്കാനോ…. നന്നായി. ഇത് കേക്കാണ്. വാ, മുറിക്കാം.
അനു: അമ്മേ, ഈ തവണയും ഞാൻ തന്നെ ആദ്യം പറഞ്ഞു.
അമ്മ: ആണോ. കിച്ചു.. പാവം….
ഞാൻ: ഞാനാ ഇവളെ വിളിച്ചേ.. എന്നെ പറ്റിച്ചതാ അമ്മേ.
അനു: അമ്മേ ഞാൻ അല്ലെ ഇവനെക്കാൾ മൂത്തത്. അപ്പൊ ഞാനാദ്യം പറയുന്നതല്ലെ ശരി.
അമ്മ: മതി മതി. നല്ല ദിവസമായിട്ട് വെറുതെ വഴക്ക്കൂടണ്ട.
ഞാൻ: മ്മ്…
അമ്മ: വാ, വേഗം കേക്ക് മുറിച്ചു കിടക്കാൻ നോക്ക്.. നാളെ ക്ലാസ്സിൽ പോകണ്ടേ.
അനു: മ്മ്..
ഉപ്പയെ വീഡിയോ കാൾ വിളിച്ചു, ഞങ്ങൾ കേക്ക് മുറിച്ചു. പരസ്പരം കേക്ക് കൊടുത്ത്, അമ്മ ഞങ്ങളെ കെട്ടിപ്പിടിച്ചു ഉമ്മ തന്നു.