എന്റെ ചേച്ചി പഠിച്ച കള്ളിയാ
ചേച്ചി അമ്മയെ വിളിച്ചു. കുട കൊണ്ട് വരാൻ പറഞ്ഞു. അമ്മ വീട്ടിലില്ലായിരുന്നു..
അച്ഛമ്മ ഒന്ന് വീണു. ചെറിയ മുറിവുണ്ട് ഞാനും അച്ഛനും അവിടെയാണെന്ന് അമ്മ പറഞ്ഞു.
നിങ്ങള് മഴ കുറഞ്ഞിട്ട് പോയാൽ മതി. താക്കോൽ വാതിലിന്റെ മുകളിൽ വെച്ചിട്ടുണ്ട്. രണ്ടും വഴക്ക് കൂടാതെ ഇരുന്നോണം..ഞങ്ങൾ വരാൻ കുറച്ചു വൈകിയേക്കും..
ശെരി അമ്മേ.. എടാ.. ഇനി നമ്മളെന്ത് ചെയ്യും ? മഴമാറണവരെ നിക്കണോല്ലാ..
എനിക്ക് വിശക്കണുണ്ട്.. ചേച്ചി ഇവിടെ നിന്നോ.. ഞാൻ ഓടാൻ പോകുവാ .
ഞാനും വരുവാ..
നല്ല മഴയുണ്ടായിട്ടും ഞങ്ങൾ ഓടി.
ആകെ നനഞ്ഞു.
ഓട്ടത്തിനിടയിൽ ചേച്ചി ഒരു വേരിൽ തട്ടി വീണു.
ഞാൻ ചേച്ചിടെ അടുത്ത് എത്തി.
ഒന്ന് പിടിക്കെടാ.. ചേച്ചി കൈ നീട്ടി.
ഞാൻ കൈ പിടിച്ചു.
വല്ലതും പറ്റിയോ ?
മുട്ട് നന്നായി വേദനിക്കുന്നു..
എനിക്ക് നടക്കാൻ വയ്യടാ..
ഞാൻ പിടിക്കാം.. വാ.. പതുക്കെ നടക്കാം..
മഴ കുറയുന്നില്ല. ആ നടപ്പ് നടന്നാൽ മൊത്തം നനഞ്ഞ് പരുവമാകും.
എന്താ മാർഗ്ഗം? പിന്നെ ഒന്നും ആലോചിച്ചില്ല. ചേച്ചിയെ ഞാൻ പൊക്കി എടുത്ത്കൊണ്ട് ഓടി.
ചേച്ചിയെ എടുക്കാൻ ബുദ്ധിമുട്ട് തോന്നിയില്ല. അത്രയ്ക്കേ ഭാരമുള്ളൂ..
ഞങ്ങൾ വീടെത്തി., ചേച്ചിയെ കൊണ്ട്പോയി ബെഡിൽ ഇരുത്തിയിട്ട്
ഞാൻ നനഞ്ഞ ഡ്രസ്സ് മാറ്റി. തല തോർത്തി.