എന്റെ അനുഭവങ്ങൾ.. അനുഭൂതികൾ
ഞാന്‍ എന്തുചെയ്യുമെന്ന് വിഷമിക്കുന്നത് കണ്ടിട്ട് ഡോക്ടര്‍ പറഞ്ഞു:
സാരമില്ല.. നീ എന്നെ സഹായിച്ചാല്‍ മതി.. പണം നമുക്ക് ഉണ്ടാക്കാമെന്ന് പറഞ്ഞു ഡോക്ടര്‍ പോയി.
അത് അമ്മയ്ക്ക് മനസ്സിലായില്ല. അഖില ചാടിക്കയറിപറഞ്ഞു:
എന്റെ പപ്പയും അമ്മയും വരട്ടെ.. നമുക്ക് തീരുമാനം ഉണ്ടാക്കാം..
അങ്ങനെ ഞാന്‍ ഡോക്ടര്‍ക്ക് എന്നെ തീര്‍ എഴുതി കൊടുക്കുന്നതുപോലെയായിരുന്നു.
ഞാന്‍ ഇതിന്റെ ഇടയ്ക്ക് വാസുവിനോട് ചോദിച്ചായിരുന്നു. പണത്തിന്റെ കാര്യം.
വാസു പറഞ്ഞായിരുന്നു. നിനക്ക് ഒരു രണ്ട് മൂന്ന് ദിവസം വീട്ടില്‍ നിന്ന് മാറാന്‍ പറ്റുമോ എന്നാല്‍ ഒരു അമ്പതിനായിരം ഒപ്പിക്കാം.
ഞാന്‍ പിന്നെ വാസുവിനോട് അതിനെക്കുറിച്ച് ചോദിച്ചു.
ഒരു വലിയ വീട്ടിലെ പിള്ളേര്‍ക്ക് ടൂറ് പോകാന്‍ ഒരാളെ വേണം പറ്റുമെങ്കില്‍ മതിയെന്നു പറഞ്ഞു.
എന്റെ മനസ്സില്‍ അച്ഛന്റെ കാര്യമായതുകൊണ്ട് എന്തുപറയണമെന്ന് അറിയത്തില്ലായിരുന്നു.
അഖില എന്നോട് പറഞ്ഞു:
നീ അവരുടെ കൂടെ പോ.. ആവശ്യത്തിന് പണമല്ലേ വേണ്ടത്.
എന്നോട് സമ്മതിക്കാന്‍ അഖില പറഞ്ഞു. ഞാന്‍ എന്ന വ്യക്തി ഇല്ലാതാകുന്നതുപോലെ തോന്നി.
ഒരു പരിചയവുമില്ലാത്ത ആരുടേയൊകൂടെ പോകണെന്ന്.. അതുകേട്ടപ്പോള്‍ എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു.
One Response
Pramod P