എന്റെ അമ്മായി അച്ഛൻ ആള് ഉഷാറാ
ഇതിനിടയിൽ എന്നെ ബാംഗ്ലൂർക്ക് കൊണ്ടു പോകാൻ അച്ഛനും അമ്മയും നിർബന്ധിച്ചപ്പോൾ ഭർത്താവ് തയ്യാറായി.. പോകാനുള്ള ദിവസം അടുത്തപ്പോൾ അമ്മായി അമ്മ കുളിമുറിയിൽ തെന്നിവീണു കിടപ്പിലായി.. അതോടെ എന്റെ ബാംഗ്ലൂർ വാസവും അവസാനിച്ചു.
അമ്മായിഅമ്മയെ നോക്കലും കൊണ്ട് വീട്ടിലെ എല്ലാ ജോലികളും എന്റെ മാത്രം ഉത്തരവാദിത്തമായി. അമ്മ ആരോഗ്യവതി ആയിരുന്നപ്പ അടുക്കള ഭരണം അമ്മയുടെ നിയന്ത്രണത്തിലായിരുന്നു.
അമ്മയ്ക്ക് സുഖമില്ലാതായതോടെ അമ്മായി അച്ഛൻ ചിറകൊടിഞ്ഞ പക്ഷി പോലായി.
എന്നിട്ടും അദ്ദേഹം എൻ്റെ ഭർത്താവിനോടും എന്നോടും പറഞ്ഞു, “നീ വേണമെങ്കിൽ ബാംഗ്ലൂരിലേക്ക് പൊയ്ക്കോ.”
അപ്പൊ എൻ്റെ ഭർത്താവ് പറഞ്ഞു, “വേണ്ട”ന്ന്.
അങ്ങനെ ഞാൻ വീട്ടിൽ തന്നെ ആയി.. വീട്ടുകാര്യങ്ങളൊക്കെ അമ്മ നോക്കിയിരുന്ന പോലെ ഭംഗിയായി ഞാനും നോക്കിപ്പോരുമ്പോൾ ഒരു ദിവസം ഡോക്ടർ എൻ്റെ അമ്മായിഅച്ഛനോട് ആ കാര്യം പറഞ്ഞു..
അമ്മായിഅമ്മയുടെ കാര്യം കുറച്ചു ക്രിട്ടിക്കലാണ്, അവർക്ക് ഇനി എഴുന്നേൽക്കാൻ പറ്റിയെന്ന് വരില്ല.. പിന്നെ എന്തെങ്കിലും മിറക്കിൾ സംഭവിക്കണം..
അത് കേട്ടപ്പോൾ അമ്മായി അച്ഛൻ വല്ലാതായി..
ഒരു ദിവസം അമ്മായി അച്ഛൻ തന്റെ കൂടെ പട്ടാളത്തിൽ ഉണ്ടായിരുന്ന സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു.