പോയി ചേച്ചി.. ഞാൻ പിന്നെ വിളിക്കാം.. എന്ന് പറഞ്ഞവൻ ഫോൺ കട്ട് ചെയ്തു..
ഞങ്ങൾ വണ്ടിയിൽ കയറി..
അത് കഴിഞ്ഞ്, വെള്ളം പോയ ക്ഷീണത്തിലായിരിക്കാം അയാൾ എന്നോട് ഒന്നും മിണ്ടിയില്ല, അയാൾ ഒരു വളവ് തിരിയുന്ന ഇടത്ത് വെച്ച് എന്നോട് പറഞ്ഞു:
ഇവിടെ നിന്നാൽ മതി.. തിരുവനന്തപുരം ബസ് വരും. ഞാൻ ബൈക്കില്‍ നിന്ന് ഇറങ്ങേണ്ട താമസം.. അയാൾ ബൈക്കും ഓടിച്ചു പറന്നങ്ങുപോയി.
പൊടിപറത്തിപ്പോകുന്ന ആ ദിക്കിലേക്ക് നോക്കി ഞാൻ കുറെ നേരം നിന്നു. ഒരു വല്ലാത്ത നഷ്ടബോധം എന്റെ മനസ്സിൽ വന്നുനിറഞ്ഞു. പോകുമ്പോള്‍ അയാള്‍ ഹെൽമെറ്റ് തലയില്‍ നിന്ന് എടുത്ത് സ്നേഹത്തോടെ എന്നോട് രണ്ടു വാക്ക് പറയുമെന്ന് ഞാൻ ആശിച്ചിരുന്നു. ഫോൺ നമ്പർ തീർച്ചയായും വാങ്ങണം എന്നും വിചാരിച്ചതാണ്.
അതൊക്കെ വെറും മോഹങ്ങൾ മാത്രമാണെന്ന് അറിയാത്തതല്ല. എങ്കിലും ചുമ്മാ മോഹിക്കും.
ഈ വ്യർത്ഥ ജീവിതത്തിനിടയിൽ അങ്ങനെ ചില ബന്ധങ്ങൾ വന്നു വീഴുമെന്നും ആ ഇത്തിരി സന്തോഷത്തില്‍ മദിച്ചു നമ്മൾ അങ്ങനെ ജീവിക്കും എന്നൊക്കെ ചുമ്മാ സ്വപ്നം കാണും.
ആ പോട്ടെ.. പോയത് പോയി.
എങ്കിലും ഇപ്പോഴും എനിക്ക് ഓര്ക്കാൻ ഇഷ്ടമുള്ള ഒരു യാത്രാനുഭവമാണത്