എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
ഇത്രയ്ക്കപൂർവമായതിനാൽ സാധാരണ ജ്യോതിഷികൾക്ക് അതു കണ്ടെത്താൻ പോലും സാധിക്കില്ല. എനിക്കു പോലും ഇങ്ങനെയൊരു ജാതകം മുന്നിൽ വരുന്നത് ആദ്യം.’
ബ്രഹ്മദത്തൻ തുടർന്നു
‘ഈ ദോഷമുള്ളവർക്കു ജീവിതകാലം വിവാഹം പാടില്ല. അവർ ആരെയെങ്കിലും പ്രാപിച്ചാൽ ഇണയുടെ പടുമരണമായിരിക്കും ഫലം.
ഇത് അച്ചട്ടാണ്.’
അദ്ദേഹം പറഞ്ഞു നിർത്തി.
അപ്പുവിനു തലകറങ്ങുന്നതു പോലെ തോന്നി. എന്താണ് ഈ കേൾക്കുന്നത്. എല്ലാം ശരിയായി വന്നപ്പോളാണ് ഈ വെളിപാട്.
അവൻ സ്തബ്ധനായി ഇരുന്നു.
‘ഇതിനു പരിഹാരമില്യേ തിരുമേനീ’
അവന്റെ സ്വരത്തിൽ കെഞ്ചലിന്റെ ധ്വനിയുണ്ടായിരുന്നു.
‘ഇല്യ, ഇതിനു പരിഹാരമില്യ ഈ ദോഷം സ്ഥായിയാണ്. അപ്പു എന്നെങ്കിലും അഞ്ജലിയുമായി ബന്ധപ്പെട്ടാൽ ഉടൻ തന്നെ അവൾ മരിക്കും.’
ബ്രഹ്മദത്തൻ പറഞ്ഞു.
‘അപ്പു പൊയ്ക്കോളൂ, ഞാനും മടങ്ങുകയാണ്. നല്ലവണ്ണം ആലോചിക്കൂ,’
ഇത്രയും പറഞ്ഞശേഷം തന്റെ മേൽമുണ്ട് ഒന്നുകൂടി പുതച്ചു ബ്രഹ്മദത്തൻ നടന്നകന്നു.
പോകുന്ന പോക്കിൽ അദ്ദേഹം സഹതാപത്തോടെ അപ്പുവിനെ ഒന്നു തിരിഞ്ഞുനോക്കി.
ഒരു അഗ്നിപാശം തന്നെ ചുറ്റിവരിഞ്ഞതുപോലെ അപ്പു നിന്നു.
ഈശ്വരാ എന്തൊരു വിഷമവൃത്തമാണ് ഇത്. ഇതിനും മാത്രം എന്തു തെറ്റു ചെയ്തൂ താൻ…അവൻ ഹതാശനായി നിന്നാലോചിച്ചു.
‘അപ്പൂസ് എവിടെയെല്ലാം തിരഞ്ഞു ഞാൻ ഇവിടെ നിൽക്കയാണോ..’