എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
വെളുത്തു സുന്ദരമായ ബ്രഹ്മദത്തന്റെ മുഖം ഒരുവേള ഇരുണ്ടു.
നൊടിയിടയിൽ കൃത്രിമത്വം പോലെ അ്ദ്ദേഹം ഒന്നു പുഞ്ചിരിച്ചു.
‘അപ്പോൾ കാര്യങ്ങൾ നടക്കട്ടെ’
അദ്ദേഹം കൃഷ്ണകുമാറിനോടും കുടുംബത്തോടും പറഞ്ഞു.
അവർ നന്ദിപൂർണമായ ചിരിയോടെ പിൻവാങ്ങി.
‘അപ്പു ഒരു നിമിഷം ഇങ്ങട്ടു വര്വാ, ഒരു കാര്യം ചോദിക്കാനുണ്ട്’
തിരിഞ്ഞുനടന്ന അപ്പുവിനെ അദ്ദേഹം വിളിച്ചു.
ഒരു നിമിഷം ശങ്കിച്ചു നിന്ന ശേഷം അപ്പു അദ്ദേഹത്തിനു സമീപം എത്തി.
കൃഷ്ണകുമാറും സരോജയും അഞ്ജലിയും ക്ഷേത്രത്തിൽ കണ്ട പരിചയക്കാരായ ഒരു കുടുംബവുമായി സംസാരിച്ചു നിൽക്കുകയായിരുന്നു.
‘അപ്പു ഇരിക്യാ.’
ബ്രഹ്മദത്തൻ പറഞ്ഞു,
അദ്ദേഹം അവന്റെ ജനനസമയത്തിലേക്ക് ഒന്നുകൂടി കണ്ണോടി്ച്ചു.
‘മകയിരം നക്ഷത്രത്തിൽ കൃഷ്ണപക്ഷത്തിൽ ജനിച്ച അപ്പു’,
അദ്ദേഹം അവനോടു ചോദിച്ചു,
അപ്പു ഒന്നും മനസ്സിലാകാതെ തലയാട്ടി.
‘ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ’
അദ്ദേഹം വീണ്ടും അപ്പുവിനോടു ചോദിച്ചു.
‘ചോദിക്കൂ തിരുമേനീ,’
അപ്പു വേപഥുവോടെ പറഞ്ഞു.
‘അപ്പുവും അഞ്ജലിയും തമ്മിൽ ഇതുവരെ ശാരീരിക ബന്ധം നടന്നിട്ടില്ല, ശരിയല്ലേ’
അദ്ദേഹം ചോദിച്ചു.
അപ്പു ഞെട്ടിത്തരിച്ചു.
ഇദ്ദേഹം ഇതെങ്ങനെ മനസ്സിലാക്കിയെന്ന് അവന് മനസ്സിലായില്ല,
ചെർപുളശേരി ബ്രഹ്മദത്ത്ൻ നമ്പൂതിരിയുടെ ജ്യോതിഷപാണ്ഡിത്യം കള്ളമല്ലെന്ന് അപ്പുവിനു മനസ്സിലായി.