എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
‘ആഹാ അദ്ദേഹം ഇവിടെ എത്തിയോ’
കൃഷ്ണകുമാർ സന്തോഷത്തോടെ ചോദിച്ചു.
പാലക്കാട്ടെ ഏറ്റവും പ്രശസ്തനായ കണക്കനും ജ്യോതിഷിയുമാണ് ചെർപ്പുളശേരി ബ്രഹ്മദത്തൻ നമ്പൂതിരി. ജ്യോത്സ്യം അരച്ചുകലക്കിക്കുടിച്ചയാ്ൾ.
ഒരു ഡോക്ടറും ചെർപ്പുളശേരിയിലെ പ്രമാണിയുമായ ബ്രഹ്മദത്തൻ നമ്പൂതിരിക്കു ജ്യോത്സ്യമെന്നാൽ പരിശുദ്ധമായ കർമമാണ്. അതിനാൽ തന്നെ ജാതകം നോക്കുന്നതിനും മറ്റും അദ്ദേഹം പണം ഈടാക്കാറില്ല.
പറയുന്നത് അച്ചട്ടാണ്.
ബ്രഹ്മദത്തൻ നമ്പൂതിരി ഒരു മലയിടിയുമെന്നു പ്രവചിച്ചാൽ എലി തുരന്നിട്ടാണേലും അതുസംഭവിക്കുമെന്നാണു വിശ്വാസം.
കൃഷ്ണകുമാറും സരോജയും അപ്പുവിനും അഞ്ജലിക്കുമൊപ്പം, ബ്രഹ്മദത്തൻ നമ്പൂതിരി ഇരിക്കുന്നിടത്തെത്തി.
ധ്യാനനിമഗ്നനായി ഇരുന്ന നമ്പൂതിരി പാദപതനത്തിന്റെ ശബ്ദം കേട്ട് അവരെ നോക്കി.
‘കൃഷ്ണാ താനോ, മകളുടെ വിവാഹം കഴിഞ്ഞല്ലേ, വരാനൊത്തില്ല, കശ്മീരിലായിരുന്നു’
അദ്ദേഹം പറഞ്ഞു.
‘
മ്മ്, ക്ഷണക്കത്ത് ഇല്ലത്തേക്കു കൊടുത്തു വിട്ടിരുന്നു, സാരമില്ല തിരുമേനീ,അങ്ങും നമ്മുടെ പ്രധാനമന്ത്രിയുമൊക്കെ മുക്കാൽ സമയവും യാത്രയിലാണല്ലോ’
കൃഷ്ണകുമാർ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘ഇവരാണല്ലേ യുവമിഥുനങ്ങൾ
അപ്പുവിനെയും അഞ്ജലിയെയും നോക്കി നമ്പൂതിരി പറഞ്ഞു.
കൊള്ളാം രണ്ടുപേരും തമ്മിൽ നല്ല ചേർച്ചയുണ്ട് ‘