എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അഞ്ജലി പറഞ്ഞു.
അപ്പുവിൻ്റെ ചങ്കു പടപടാന്നു മിടിക്കാൻ തുടങ്ങി.
ഇവളെന്താണു പറഞ്ഞുവരുന്നത്.
‘പ..പറഞ്ഞിരുന്നു.’
അവൻ വിക്കിവിക്കി പറഞ്ഞു.
‘എനിക്കത് ഉടനെ വേണം’
അഞ്ജലി അറുത്തുമുറിച്ചു പറഞ്ഞു.
അപ്പുവിൻ്റെ കൈയ്യിൽ നിന്നു ലാപ്‌ടോപ് തെറിച്ചുപോയി.
തൻ്റെ കാലുകൾ തളരുന്നതുപോലെ അവനു തോന്നി.
അവൻ ചാടിയെഴുന്നേറ്റു.
എന്താ അഞ്ജലി ഈ പറയുന്നത് അവൻ നിലവിളിക്കുകയായിരുന്നു.
എനിക്കു ഡിവോഴ്‌സ് വേണംന്ന് , ഒരു പ്രാവ്ശ്യം പറഞ്ഞാൽ പോരെ?
അഞ്ജലി വീണ്ടും പറഞ്ഞു.
‘അതെന്താപ്പോ വീണ്ടും…എന്തൊക്കെയാ അഞ്ജലി പറയണത്…’
അപ്പു പിച്ചും പേയും പറയാൻ തുടങ്ങി. അവൻ്റെ സമനില തെറ്റിത്തുടങ്ങിയിരുന്നു.
അഞ്ജലി തന്നെ സ്നേഹിച്ചു തുടങ്ങിയെന്നായിരുന്നു അവൻ്റെ കണക്കുകൂട്ടൽ. അവൾ വീണ്ടും ഡിവോഴ്‌സ് എന്ന ആവശ്യവും കുത്തിപ്പൊക്കി വരുമെന്ന് അവൻ സ്വപ്‌നേവി വിചാരിച്ചിരുന്നി്ല്ല.
അപ്പുവിൻ്റെ കണ്ണിൽ നിന്നു കണ്ണീർ ചെറുതായി ചാടി.
മുഖം ചുവന്നിരുന്നു.
അഞ്ജലിയുടെ മനസ്സിൽ ചെറിയൊരു വേദന പടർന്നു.
എങ്കിലും അവൾ പരുഷഭാവത്തിൽ തന്നെ നിന്നതേയുള്ളു.
‘ഹൊ എന്തൊരു ഷോയായിരുന്നു മോനെ…നിനക്കു കുറച്ചു അഹങ്കാരം കുറയാനുണ്ട്. ഞാൻ ശരിയാക്കിത്തരാം കേട്ടോ’
അഞ്ജലി മനസ്സിൽ പറഞ്ഞു. അപ്പുവിനെ ഒന്നു ചൂടാക്കാൻ
വേണ്ടി മാത്രമാണ് അവൾ ഡിവോഴ്‌സ് വേണമെന്ന ആവശ്യം എടുത്തിട്ടത്. യാഥാർഥ്യത്തിൽ അപ്പുവിനെ വിട്ടുപോകുന്ന കാര്യം അവൾക്കു ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല എന്നതാണു സത്യം.