എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അഞ്ജലിയുടെ ഉള്ളിൽ ഇടയ്‌ക്കൊന്നുറങ്ങിപ്പോയ പഴയ പിടിവാശിക്കാരി ഉണർന്നെണീറ്റു. അപ്പുവിനെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ അവൾ നിശ്ചയിച്ചു.
ആ തീരുമാനത്തിൽ കലുഷിതമായ മുഖത്തോടെയാണ് അവൾ മുകളിലേക്കു കയറിച്ചെന്നത്.
അപ്പു തൻ്റെ ലാപ്‌ടോപ്പിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഒരു നിമിഷം അവൾ അവനെനോക്കിനിന്നു.’
പിന്നെ , കുത്തിക്കുറിക്കുന്നതു കണ്ടാൽ തോന്നും നാസയിലെ റോക്കറ്റിനുള്ള സോഫ്റ്റ്‌വെയർ തയാറാക്കുകയാണെന്ന്’
താഴ്ന്ന സ്വരത്തിൽ ആ്ത്മഗതം നടത്തിയ ശേഷം അവൾ അവൻ്റെ അരികിലേക്കെത്തി.
അപ്പൂ….’
പരുഷമായ സ്വരത്തിൽ അവൾ വിളിച്ചു.
‘എന്തേ?’
ലാപ്‌ടോപ് മെല്ലെ മടക്കി അപ്പു വിളികേട്ടു.
‘അപ്പുവിനോടു ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു, ഓർമയുണ്ടോ അത്? ‘
അഞ്ജലി ചോദിച്ചു.
അപ്പുവിന് ഒന്നും ഓർമ കിട്ടിയില്ല..ഇവൾ എന്താണ് ആവശ്യപ്പെട്ടത്? അവൻ കുറച്ചുനേരം ചിന്തിച്ചു.
‘ എന്താ അത്, എനിക്ക് ഓർമയില്ലല്ലോ’
അപ്പു നിഷ്‌കളങ്കമായി ചോദിച്ചു.
അഞ്ജലി തൻ്റെ മാറത്തു കൈകെട്ടി കുറച്ചുനേരം നിന്നു. വശങ്ങളിലേക്കു നോക്കിയായിരുന്നു അവളുടെ നിൽപ്.
അപ്പു മിഴുങ്ങസ്യാന്ന് അവളുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു.
അവനു സത്യമായിട്ടും ഒന്നും പിടികിട്ടിയില്ല.
‘നമ്മുടെ ആദ്യരാത്രിയിൽ ഞാൻ പറഞ്ഞിരുന്നില്ലേ, എനിക്കു ഡിവോഴ്‌സ് വേണമെന്ന് ‘