എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
താൻ നേതൃത്വം ഏറ്റെടുത്തതിനു ശേഷം തറവാടിൻ്റെ ബിസിനസ്സിനു കിട്ടുന്ന ആദ്യ അവസരം…
അപ്പു അതു നന്നായി ഉപയോഗിച്ചു.
ഉടനടി ചില പേപ്പറുകൾ തയാറാക്കി അയയ്‌ക്കേണ്ടതിനാൽ സമയം ഒരുപാടു വൈകി.
വീട്ടിലെത്തി കോളിങ്‌ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് അഞ്ജലിയാണ്.
മ്ഞ്ഞയിൽ ചെറിയ വെളുത്തപ്പൂക്കൾ ചിതറിക്കിടന്ന സാൽവർ കമ്മീസും വെളുത്ത ഷാളുമായിരുന്നു അവളുടെ വേഷം.
പട്ടുനൂലുകൾ പോലെയുള്ള അവളുടെ ചെമ്പൻ മുടി പാറിക്കിടന്നിരുന്നു.
പാൽപോലെ വെളുത്ത അവളുടെ ഭംഗി പതിൻമടങ്ങാക്കുന്നതായിരുന്നു അവളുടെ വേഷം.
ഒരു നിമിഷം ആ മനോഹാരിതയിലേക്കു നോക്കി നിന്ന ശേഷം അവളോട് ഒന്നു ചിരിക്കുകപോലും ചെയ്യാതെ അപ്പു വീട്ടിനുള്ളിലേക്കു കയറി.
‘അപ്പൂ, പിറന്നാളായി്ട്ടും നേരത്തെ വന്നില്ല, വിളിച്ചിട്ടും ഫോൺ എടുത്തില്ല’
പരിഭവത്തിൻ്റെ മുനവച്ച് അഞ്ജലി പിന്നിൽനിന്നു പറഞ്ഞു.
‘തിരക്കിലായി പോയി’
അവൾക്കു മുഖം കൊടുക്കാതെ അവൻ പറഞ്ഞു.
‘ങൂം, ഇങ്ങനെയുണ്ടോ ഒരു തിരക്ക്, ഏതായാലും വരൂ, ഭക്ഷണം കഴിക്കാം’
അഞ്ജലി അവനോടു പറഞ്ഞു.
അപ്പു മുറിയിലെ തീൻമേശയിലേക്കു നോക്കി.
അവിടെ വിവിധ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ടായിരുന്നു അവൾ.
‘എനിക്കു വിശപ്പില്ല, ഞാ്ൻ ഓഫിസിൽ ഇരുന്നപ്പോൾ ഒരു പിസ കഴിച്ചു’
അപ്പു അവളോടു പറഞ്ഞു.