എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
‘അപ്പു, ഈ സെറ്റിയിൽ കിടക്കേണ്ട, ഇങ്ങനെ കിടന്നാൽ ബാക്ക്‌പെയിനുണ്ടാകും,
ആ കട്ടിലിൽ കിടക്കാം’
സാരിയുടെ തുമ്പ് തൻ്റെ അരക്കെട്ടിൽ കുത്തിക്കൊണ്ട് എഴുന്നേൽക്കവേ അഞ്ജലി അവനോടു പറഞ്ഞു.
‘ വേണ്ട, ഞാനിവിടെ കിടന്നോളാം’
അപ്പു പറഞ്ഞു.
‘പറയുന്നതു കേൾ്ക്ക് അപ്പൂ’
സ്‌നേഹപൂർവമായ ശാസനയോടെ അവൾ അവനോടു പറഞ്ഞു..
‘വരൂന്നേ’ അവൻ്റെ കൈയിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.
യാന്ത്രികമായി അവളോടൊപ്പം കട്ടിലിലേക്ക് അവൻ കിടന്നു.
കട്ടിലിൽ കിടന്നെങ്കിലും ഒരകലം ഇരുവരും പാലിച്ചിരുന്നു.
അഞ്ജലി എന്തൊക്കയോ അപ്പുവിനോടു സംസാരിച്ചു.
എല്ലാത്തിനും ഒറ്റവാക്കിൽ അപ്പു മറുപടിയും കൊടുത്തു.
ഒടുവിൽ എപ്പോഴോ അവൻ ഉറ്ക്കത്തിലേക്കു വഴുതിവീണു.
അഞജലിക്ക് ഉറങ്ങാൻ സാധിച്ചില്ല, അവൾ പയ്യെ കിടക്കയിൽ എഴുന്നേറ്റിരുന്നു.
ചരിഞ്ഞു കിടന്നുറങ്ങുന്ന അപ്പുവിനെ കാണാൻ പ്രത്യേകമായ ഒരു ഭംഗിയുണ്ടായിരുന്നു.
ഏതോ സുഖകരമായ സ്വപ്‌നം കണ്ടപോലെ അവൻ്റെ മുഖം ഉറക്കത്തിലും വിടർന്നു നിന്നു.
അഞ്ജലിയുടെ കൈകൾ അപ്പുവിൻ്റെ ചെമ്പൻ തലമുടിയിഴകളിൽ ഓടി നടന്നു,
സുഖ സുഷുപ്തിയിലായ അപ്പു അറി്ഞ്ഞമട്ടില്ല, പണ്ടേ ഒരുറക്കപിശാചാണ് അപ്പു.
അവളുടെ വിരലുകൾ ഇപ്പോൾ അവൻ്റെ മുഖത്തായിരുന്നു.
കവിളിൽ തൻ്റെ കൈവിരലുകളുടെ തിണർപ്പ് ഇപ്പോളുമുണ്ടെന്ന് അവൾ മനസ്സിലാക്കി.