എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അഞ്ജലി വിടാൻ ഒരുക്കമില്ലായിരുന്നു.
അപ്പുവിൻ്റെ നിസംഗഭാവം അവളെ ചെറുതായി ചൊടിപ്പിച്ചു, എങ്കിലും അപ്പുവിനോടുള്ള ഇഷ്ടം അവളുടെ മനസ്സിൽ ആഴത്തിൽ പൂത്തുനിന്നു . എല്ലാ അവസരങ്ങളും ഒത്തു വന്നിട്ടും രേഷ്മയുടെ ശരീരത്തിൽ പോലും തൊടാതിരുന്ന അപ്പുവിനായി ജീവൻ കളയാനും അവൾ ഒരുക്കമായിരുന്നു.
എത്രത്തോളം അപ്പു തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് അവൾക്ക് നല്ല ബോധ്യം ഇപ്പോളുണ്ട്.
അഞ്ജലി മെല്ലെ അപ്പു കിടന്ന സെറ്റിക്കരികിലേക്കു വന്നു.
അവളുടെ കൈയ്യിൽ ഒരു നെയിൽ പോളിഷുണ്ടായിരുന്നു.
‘അപ്പു , ഈ നെയിൽ പോളിഷ് എൻ്റെ കാലിൽ ഇട്ടുതരാമോ’
അവൾ ചോദിച്ചു.
‘ അഞജലിക്കു തനിയെ ഇട്ടാൽ എന്താ?’
അപ്പു തിരിച്ചു ചോദിച്ചു.
‘ എൻ്റെ കൈ വിറയ്ക്കും, ശരിയാവില്ല, അപ്പു ഇട്ടു തരുമോ?’
അവൾ വീണ്ടും ചോദിച്ചു.
‘ശരി, തരൂ’
അവൻ സെറ്റിയിൽ എഴുന്നേറ്റിരുന്നു കൈകൾ നീട്ടി.
നെയിൽ പോളിഷിൻ്റെ കുപ്പി അവൻ്റെ കൈകളിൽ കൊടുത്തിട്ട് അഞ്ജലി സെറ്റിയിൽ ഇരുന്നു.
അവളുടെ കാലുകൾ പൊക്കി സെറ്റിയിൽ വച്ചു.
അവളുടെ കാൽനഖങ്ങളിലേക്ക് അവൻ പയ്യെ നെയിൽപോളിഷ് ഇട്ടു.
ആ വിരലുകളുടെ ഭംഗിയിൽ അപ്പു ഒരു നിമിഷം മതിമറന്നുപോയി.
കുനി്ഞ്ഞിരുന്നു തൻ്റെ കാൽവിരലുകളിൽ ക്യൂ്‌ട്ടെക്‌സ് പുരട്ടുന്ന അപ്പുവിൻ്റെ മുഖത്തേക്ക് അഞ്ജലി നിർവൃതിയോടെ നോക്കി.