എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അവൾ തീർത്തും ഉൽസാഹവതിയാണ്. പഴയ മുരടൻ സ്വഭാവമൊന്നുമല്ല.
രാത്രിയിൽ അപ്പുവിനു ഭക്ഷണം വിളമ്പിക്കൊടുത്തതും അഞ്ജലി തന്നെ.
അവളുടെ ശരീരം അവനോടു മു്ട്ടിയുരുമ്മി നിന്നു. അപ്പുവിന്
ആകെപ്പാടെ വൈക്ലബ്യം
ദേഹം മുഴുവൻ അനുഭവപ്പെട്ടു.
പെണ്ണ് സ്‌നേഹിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അവനു വ്യക്തമായും മനസ്സിലായി.
പക്ഷേ അതവൾ തുറന്നു പറയും വരെ അകലം പാലിക്കാനായിരുന്നു പിടിവാശിക്കാരനായ അപ്പുവിൻ്റെ തീരുമാനം.
ഭക്ഷണം കഴിഞ്ഞു പതിവുപോലെ അപ്പു സെറ്റിയിലേക്കു ചാഞ്ഞപ്പോളേക്കും അഞ്ജലി മുറിയിലേക്കു കടന്നു വന്നിരുന്നു.
‘അപ്പൂ, പാലടപ്രഥമൻ എ്ങ്ങനെയുണ്ടായിരുന്നു?’
കട്ടിലിൽ ഇരുന്നു അപ്പുവിനെ നോക്കിക്കൊണ്ട് അഞ്ജലി ചോദിച്ചു.
‘നന്നായിരുന്നു’
അവൾക്കു മുഖം കൊടുക്കാതെ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു അവൻ മുകളിലോട്ടു നോക്കിക്കിടന്നു.
‘അതാരാ ഉണ്ടാക്കിയതെന്ന് അറിയാമോ?’
അവൾ വീണ്ടും ചോദിച്ചു.
‘അറിയില്ല, നല്ല മധുരമുണ്ടായിരുന്നു, അച്ഛമ്മയാണോ’
അവൻ നിസ്സംഗതയോടെ ചോദിച്ചു.
അ്ഞ്ജലിയാണു പായസം ഉണ്ടാക്കിയതെന്ന് അവനു ന്ല്ലതുപോലെ അറിയാമായിരുന്നു.
അപ്പു ഉള്‌ളിൽ ചിരിക്കുകയായിരുന്നു.
ഈ പെണ്ണുങ്ങളുടെ സ്വഭാവം ഓന്തിനെപ്പോലെയാണ്.
ആദ്യരാത്രിയിൽ വലിയ ഫെമിനിസ്റ്റ് സിദ്ധാന്തമൊക്കെ പറ്ഞ്ഞവൾ ദേ പായസത്തിൻ്റെ രുചി അന്വേഷിക്കുന്നു.