എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അപ്പുവിനെ കണ്ടതും, അഞ്ജലിയുടെ മുഖത്ത് ആയിരം പൂത്തിരികൾ ഒരുമിച്ചു കത്തി,
ഒരുപാടു തേടി നടന്നതിനുശേഷം എന്തോ ലഭിച്ച കുട്ടിയെപ്പോലെ.
‘അപ്പൂ, എന്തായിത്? ദീപാവലിയായിട്ടും നേരത്തെ എത്താൻ പറ്റില്ലേ?’
അവൻ്റെ അടുക്കലേക്ക് നടന്നടുത്തുകൊണ്ട് അവൾ ചോദിച്ചു, ചോദ്യത്തിൽ ഒരു പരിഭവം നിറഞ്ഞിരുന്നു.
‘ഞാൻ പറഞ്ഞിരുന്നല്ലോ, എനിക്കു കുറച്ചു പേപ്പേഴ്‌സ്’
വെട്ടിമുറിച്ചു പറയാനാണ് അ്പ്പുവിനു തോന്നിയതെങ്കിലും അവൻ പറഞ്ഞത് പതുക്കെയാണ്.
എത്രയൊക്കെ ദേ്ഷ്യമുണ്ടെങ്കിലും അഞ്ജലി അടുത്തേക്കു വരുമ്പോൾ അത് അലിഞ്ഞില്ലാതാകുന്നു.
ഈ പെണ്ണിനു വല്ല മാന്ത്രികശക്തിയുമുണ്ടോ,
അപ്പൂ ചിന്തിച്ചത് അങ്ങനെയാണ്.
‘ങൂം, ശരി ശരി, വാ അകത്തേക്കു പോകാം, എല്ലാവരും കാത്തിരിക്കുന്നു ‘
അപ്പുവിൻ്റെ കൈയ്യിൽ മെല്ലെ പിച്ചിക്കൊണ്ട് അധികാരഭാവത്തിൽ അവൾ പറഞ്ഞു.
അപ്പു അഞ്ജലിയുടെ പിറകെ നടന്നു.
അവൾ അടിച്ചിരുന്ന പെർഫ്യൂമിൻ്റെ സുഗന്ധം അവനെ പൊതിഞ്ഞു നിന്നു. എത്ര സുഖകരമായ സുഗന്ധം , സ്വർഗത്തിലെത്തിയതുപോലെയാണ് അപ്പുവിനു തോന്നിയത്.
അകത്തെല്ലാവരുമുണ്ടായിരുന്നു, തറവാട്ടിലെ എല്ലാ അംഗങ്ങളും.
പിന്നെ വിശേഷങ്ങളായി, പരിഭവങ്ങളായി , പരദൂഷണങ്ങളായി.
എല്ലാം കൂടി ഒരു ഉ്ൽസവമേളം.
അപ്പു ശ്രദ്ധിച്ചത് അഞ്ജലിയുടെ മാറ്റമായിരുന്നു.