എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മോഹങ്ങൾ – എന്നാൽ അപ്പുവിൻ്റെ കാര്യമായിരുന്നു. അഞ്ജലിയുടെ ഉള്ളിൽ തന്നോടുള്ള മഞ്ഞ് ഉരുകിയത് അവൻ അറിഞ്ഞെങ്കിലും കണ്ടഭാവം നടിച്ചില്ല.
അവൻ വാശിക്കാരനായിരുന്നു.
ആദ്യരാത്രിയിൽ അഞ്ജലിയുടെ കൈയിൽ നിന്നു കരണത്തു കിട്ടിയ പെടയുടെ തിണർപ്പ് ഇപ്പോഴും അവൻ്റെ മുഖത്തു മാഞ്ഞിരുന്നില്ല.
കണ്ണാടിയിൽ ആ തിണർപ്പ് കാണുമ്പോളെല്ലാം അവൻ്റെ ഉള്ളിൽ ധാർഷ്ട്യം നുരപൊന്തി.
അഞ്ജലിക്കു വേണ്ടി എന്തിനും തയ്യാറായിരുന്നു അവനെങ്കിലും അവളുടെ സ്‌നേഹം അവൻ കണ്ടില്ലെന്നു നടിച്ചു.
ഒരു തരം മധുരപ്രതികാരം.
അഞ്ജലി കട്ടിലിലും അപ്പു സെറ്റിയിലുമായായിരുന്നു ഇപ്പോഴും കിടപ്പ്.
കുറച്ചു ദിവസം അങ്ങനെ പിന്നിട്ടു
ഒടുവിൽ അതു വന്നെത്തി…
പാലക്കാടിൻ്റെ അന്തരീക്ഷത്തിൽ ദീപക്കാഴ്ച ഒരുക്കുന്ന ഉൽസവം, മധുരം നാവിൽ രുചിമേളം തീർക്കുന്ന ഉൽസവം:
ദീപാവലി
ദീപാവലി ദിവസവും അപ്പുവിന് ഓഫിസിൽ പോകണമായിരുന്നു. പുതിയതായിട്ടുള്ള ഒരു ബിസിനസ് ഡീലിൻ്റെ കടലാസുകൾ തയ്യാറാക്കാൻ.
ഹരികുമാരമേനോൻ പയ്യെ ബിസിനസിൽ നിന്ന് ഉൾവലിയാൻ തുടങ്ങിയിരുന്നു, ഉത്തരവാദിത്വങ്ങൾ പതിയെ അപ്പുവിൻ്റെ ചുമലിലേക്കു പകർന്നു കൊണ്ട്.
ആദ്യം ഉത്തരവാദിത്വങ്ങൾ ഭാരമായി തോന്നിയെങ്കിലും പയ്യെ പയ്യെ അവനതു രസമായി്ട്ടുണ്ട്.
ഒരു കണക്കിനു പദ്ധതികൾ ഫയലിൽ ചിട്ടപ്പെടുത്തി അവൻ ഓഫിസിൽ നിന്നു വീട്ടിലേക്ക് ഇറങ്ങി.