ഈ കഥ ഒരു എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
ഒരു നിമിഷം അവൻ മതിമറന്നുപോയി.
അഞ്ജലി മിഴികളയുയർത്തി തീക്ഷ്ണമായി അവനെ നോക്കി.
രാജീവ് നോട്ടം പിൻവലിച്ചു.
അച്ഛമ്മ അവളെ പിടിച്ച് അരികിലിരുത്തി വിശേഷങ്ങൾ ചോദിച്ചു.
പതിഞ്ഞ സ്വരത്തിൽ അവൾ ഉത്തരങ്ങൾ നൽകി.
പെണ്ണുകാണൽ ഭംഗിയായി കഴിഞ്ഞു.
ചെക്കനും പെണ്ണും തമ്മി്ൽ സംസാരിക്കുകയെന്ന ഏർപ്പാട് ഇവിടെ നടന്നതേയില്ല.
മേലേട്ടു നിന്നു വന്നവർ തിരിച്ചു പോയി.
അഞ്ജലി മുറിയിലേക്കും.
തൻ്റെ കട്ടിലിൽ അവൾ കമിഴ്ന്നു കിടന്നു.
‘അഞ്ജലിച്ചേച്ചീ’ അവളുടെ കസിനായ നിത്യ വന്നു വിളിച്ചു.
അഞ്ജലി മുഖമുയർത്തി.
‘അഞ്ജലിച്ചേച്ചിയുടെ ചെക്കൻ കൊള്ളാട്ടോ, രൺബീർ കപൂറിനെപ്പോലുണ്ട്’
വായാടിയായ നിത്യ പൊ്ട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു.
‘പോടീ’
അവൾക്കു നേരേ തലയണ വലിച്ചെറിഞ്ഞുകൊണ്ടു ക്രുദ്ധയായി അഞ്ജലി പറഞ്ഞു. [തുടരും ]