എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
എങ്കിലും ബന്ധുക്കളും കൂട്ടുകാരികളും വെറുതേ വിടാൻ ഒരുക്കമല്ലായിരുന്നു.
ഒരു വെളുത്ത ചുരിദാറായിരുന്നു അവൾ ധരിച്ചത്.
അതിസുന്ദരിയായ അഞ്ജലിയെ അണിയിച്ചൊരുക്കാൻ കൂടിനിന്നവർ മൽസരിച്ചു.
പത്തോടെ രാജീവും ബന്ധുക്കളും അഞ്ജലിയുടെ തറവാടായ അണിമംഗലത്തെത്തി.
കൃഷ്ണകുമാറും സരോജയും അവരെ സ്വീകരിച്ചിരുത്തി.
രാജീവ് ഒരു വെളുത്ത ഷർട്ടും ജീൻസുമാണു ധരിച്ചിരുന്നത്. പതിവിലും സുന്ദരനായിരുന്നവൻ.
ജീവിതത്തിൽ ആദ്യത്തെ പെണ്ണുകാണൽ . അവൻ്റെ ഹൃദയം പടപടാന്നു മിടിക്കുന്നുണ്ടായിരുന്നു.
മുന്നിലെ ടീപ്പോയി്ൽ കാപ്പിയും മധുരപലഹാരങ്ങളും നിരന്നിട്ടും അതിലൊന്നുപോലും അവൻ എടുത്തില്ല. തീർത്തും പരിഭ്രാന്തൻ.
ഐഐടി പരീക്ഷയ്ക്കുപോലും അവൻ ഇങ്ങനെ ടെൻഷൻ അടിച്ചിട്ടുണ്ടാവില്ല.
ഭാവി മരുമകനെ സാകൂതം നോക്കുകയായിരുന്നു കൃഷ്ണകുമാർ. ബലിഷ്ഠൻ, സുന്ദരൻ, യോഗ്യൻ…മുഖം ഒരു മാടപ്രാവിനെ പോലെ.
അഞ്ജലിക്ക് എന്തു കൊണ്ടും ചേരുന്നവനാണ് രാജീവെന്ന് അദ്ദേഹം വിലയിരുത്തി.
‘മോളെവിടെ’
അച്ഛമ്മ സരോജയോടു ചോദിച്ചു.
‘ഇപ്പോൾ വരും’
അവർ ചിരിയോടെ ഉത്തരം പറഞ്ഞു.
ഒടുവിൽ എല്ലാവരുടെയും കാത്തിരിപ്പ് അവസാനിച്ചു.
അഞ്ജലി പടികളിറങ്ങി അവർക്കരികിലേക്കു വന്നു.
രാജീവ് കണ്ണിമയ്ക്കാതെ അഞ്ജലിയെ നോക്കി.
മണ്ണിലേക്കിറങ്ങിവന്ന ദേവ സൗന്ദര്യം. ആപ്പിൾ പോലെയുള്ള ചുണ്ടുകൾ,ഒരു ദേവതയുടെ മുഖം. നിറഞ്ഞു തുളുമ്പുന്ന മാറിടം, ഒതുങ്ങിയ ഭംഗിയുള്ള അരക്കെ്ട്ട്.