എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
സരോജ അവളുടെ അടുത്തേക്കു നീങ്ങി നിന്നു.
‘മോളേ, ‘
അവളുടെ മുടിയിഴയിൽ തലോടിക്കൊണ്ട് സരോജ പറഞ്ഞു.
‘ഞാനിനി അധികകാലമില്ലെന്ന് മോൾക്കറിയാല്ലോ, ഞാൻ പറഞ്ഞിട്ടാ കൃഷ്‌ണേട്ടൻ ഈ ആലോചന കൊണ്ടുവന്നത്. മരിക്കുന്നതിനു മുൻപ് നിൻ്റെ മാംഗല്യം എനിക്കു കാണണം മോളെ’
സരോജയ്ക്കു ക്യാൻസറാണ്, ഇനി അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം .
അമ്മയുടെ ആഗ്രഹപ്രകാരമാണ് തൻ്റെ കല്യാണം തീരുമാനിച്ചതെന്ന് അറി്ഞ്ഞതോടെ അഞ്ജലി തളർന്നുപോയി.
അവൾ അമ്മയെ ചേർത്തു പിടിച്ചു.
‘മോളേ, മേലേട്ടുകാർ നല്ലവരാണ്. രാജീവിനെക്കുറിച്ചു ഞങ്ങൾ അന്വേഷിച്ചു, ഇത്ര നല്ലൊരു പയ്യൻ വേറെയുണ്ടാവില്ല. നിൻ്റെ അതേ പ്രായവും. അമ്മയുടെ അവസാനത്തെ ആഗ്രഹമാണിത്. ഇനിയൊന്നും അമ്മ ആവശ്യപ്പെടില്ല. മോൾ എനിക്കു വാക്കു താ?’
സരോജ പറഞ്ഞു.
അഞ്ജലിയുടെ കണ്ണു നിറഞ്ഞു വന്നു. വിറയാർന്ന കൈകൾ അവൾ അമ്മയുടെ കൈപ്പത്തിയിൽ ചേർത്തു വച്ചു. എന്നിട്ടു ഇടറിയ ശബ്ദത്തിൽ പറഞ്ഞു
‘വാക്ക്, എനിക്കു സമ്മതാണ്’
പെണ്ണുകാണൽ ദിവസം വന്നെത്തി. അഞ്ജലിയുടെ കൂട്ടുകാരികളും ബന്ധുക്കളും വീട്ടിലെത്തിയിരുന്നു. നിസംഗതയോടെ ഇരിക്കുകയായിരുന്നു അവൾ ..ആകെ തണുത്തുറഞ്ഞ ഭാവം.
വിവാഹ ജീവിതം എന്നതു ഒരിക്കലും അവളുടെ സ്വപ്‌നങ്ങളിൽ പോലും ഉണ്ടായിരുന്നി്ല്ല. അമ്മയോടു പറഞ്ഞ വാക്കു പാലിക്കാൻ വേണ്ടി മാത്രം …