എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
ഗൗരവം കൃഷ്ണകുമാറിൻ്റെ സ്ഥായീഭാവമാണ്. അളന്നുമുറിച്ചുള്ള വാക്കുകൾ , ആജ്ഞാശക്തി സ്ഫുരിക്കുന്ന മുഖം.
ഒരു ബിസിനസുകാരനാകാൻ മാത്രം ജനിച്ചയാളാണ് കൃഷ്ണകുമാർ എന്നു തോന്നിപ്പോകും.
‘എനിക്കു വെറും 21 വയസ്സേ ആയിട്ടുള്ളു, വിവാഹം കഴിക്കണമെന്നു തോന്നുന്നില്ല, തോന്നുമ്പോൾ അച്ഛനെ അറിയിക്കാം’
അഞ്ജലി എടുത്തടിച്ചതു പോലെ പറഞ്ഞു.
‘നാവടക്ക്’
കൃഷ്ണകുമാർ കസേരയിൽ നിന്ന് എഴുന്നേറ്റു.
കണ്ട ആപ്പയും ഊപ്പയും ഒന്നുമല്ല നിന്നെ കാണാൻ വരുന്നത്. മേലേട്ട് ഹരിമേനോൻ്റെ മകനാ. നമുക്കൊത്ത തറവാട്ടുകാർ. ചെക്ക്നെ നീ കണ്ടല്ലോ , സിനിമാ നടൻമാർ തോറ്റുമാറും. ഐഐടിയിൽ പഠിച്ചയാളുമാ. അതു കൊണ്ട് എൻ്റെ പൊന്നുമോൾ പോയി കുളിച്ചു നാളത്തേക്കു തയ്യാറാക്., രാവിലെ പെണ്ണുകാണാൻ അവരിങ്ങെത്തും’
അയാൾ ധാർഷ്ട്യത്തോടെ പറഞ്ഞു.
‘അത്രയ്ക്ക് സുന്ദരനാണെങ്കിൽ അച്ഛൻ തന്നെ കെട്ടിക്കോ അവനെ’
അഞ്ജലി ഒച്ചവച്ചു.
‘അച്ഛൻ പണ്ടൊന്നു കെട്ടിയതാ, നിൻ്റമ്മയെ, അങ്ങനെയാ നീയിപ്പം ഇവിടെ നിൽക്കുന്നത്, കേട്ടോടി?
അഞ്ജലിയുടെ മുഖത്തേക്കു തറപ്പിച്ചു നോക്കി അയാൾ പറഞ്ഞു’
കൃഷ്ണകുമാർ ഒരു കാര്യം ഉദ്ദേശിച്ചാൽ അതു നടന്നിരിക്കും, മോൾടെ ഫെമിനിസമൊന്നും ഇവിടെ ചെലവാകില്ല.
പറഞ്ഞുകൊണ്ട് അയാൾ പുറത്തേക്കിറങ്ങി.
‘ദേഷ്യം കൊണ്ടു വിറയ്ക്കുകയായിരുന്നു അഞ്ജലി,