എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
പുരുഷൻമാരെല്ലാം മോശക്കാരാണെന്ന അഞ്ജനയുടെ ചിന്ത അവിടെത്തുടങ്ങി.
പെട്ടെന്ന് അഞ്ജനയുടെ ഫോണിലേക്ക് ഒരു കോൾ വന്നു. അതെടുത്ത അവളുടെ മുഖം ഇരുണ്ടു.
‘എന്തു പറ്റിയെടി?’
രേഷ്മ അഞ്ജലിയുടെ സമീപം ചെന്നു.
കൈയിലിരിക്കുന്ന ചായക്കപ്പിൽ വിരലുകൾ ഉരച്ചു തൻ്റെ അസ്വസ്ഥത പ്രകടമാക്കുകയായിരുന്നു അഞ്ജലിയപ്പോൾ.
‘വീട്ടിൽ എനിക്കു കല്യാണാലോചന നടത്തുന്നു. മറ്റേന്നാൾ പെണ്ണുകാണലാണത്രേ. പെട്ടെന്നു വീട്ടിലെത്താൻ അച്ഛൻ പറയുന്നു’
അഞ്ജലി പറഞ്ഞു.
രേഷ്മയ്ക്കു ചിരിയടക്കാനായില്ല.
അങ്ങനെ ഞാൻ കണ്ട ഏറ്റവും വലിയ പുരുഷവിദ്വേഷിക്ക് പെണ്ണുകാണൽ, നല്ല തമാശ’ അവൾ പൊട്ടിച്ചിരിച്ചു.
‘രേഷ്മാ ചിരി നിർത്തൂ’
അഞ്ജലിയുടെ കണ്ണുകൾ കോപം കൊണ്ടു ചുവന്നു. അവളുടെ മൊബൈൽ ഫോണിൽ വാട്‌സപ്പ് മെസേജുകൾ തുരുതുരെ വന്നു.
അവൾ അതിലേക്കു നോക്കി.
‘എന്താടി, ഒരുപാട് മെസേജ് വന്നല്ലോ’
രേഷ്മ അഞ്ജലിക്കരികിലേക്കു വന്നു.
‘അച്ഛൻ അയക്കുന്നതാണ്. അവൻ്റെ ഫോട്ടോസാ’
അഞ്ജലി പല്ലു ഞെരിച്ചുകൊണ്ട് പറഞ്ഞു.
‘എവിടെ, നോക്കട്ടെ’
രേഷ്മ അഞ്ജലിയുടെ ഫോൺ വാങ്ങി.
കൃഷ്ണകുമാർ അയച്ച രാജീവിൻ്റെ ചിത്രങ്ങൾ അവൾ ഒന്നൊഴിയാതെ നോക്കി.
‘അഞ്ജലി, ഹീ ഈസ് സോ ക്യൂട്ട്, ഞാനെങ്ങാനും ആരുന്നെങ്കിൽ ഇപ്പോൾ കെട്ടി ഫസ്റ്റ് നൈറ്റ് തുടങ്ങിയേനേ’