എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അവർ മകളോടു പറഞ്ഞൂ.
‘അപ്പൂ, ഇനി ആരു തന്നാലും മദ്യം കുടിക്കരുതു കേട്ടോ, ചീത്തശീലം..’
അവർ അപ്പുവിന്റെ മുടിയിൽ മെല്ലെ തലോടി പറഞ്ഞു.
‘ഇല്ലമ്മേ’
അ്പ്പു അവർക്ക് ഉറപ്പുനൽകി.
‘എന്തു സ്വപ്നമാ പൊന്നുമോൻ കണ്ടത് ‘
കിടക്കറയിലേക്കു നടക്കുന്നതിനിടെ അഞ്ജലി അപ്പുവിനോടു ചോദിച്ചു.
അപ്പു താൻ കണ്ട സ്വപ്നത്തെക്കുറിച്ച് അവളോടു പറഞ്ഞു.
അഞ്ജലി അവന്റെ തോളിൽ അമർത്തി പൊട്ടിപ്പൊട്ടിച്ചിരി്ച്ചു.
‘എടാ പൊട്ടൻ അപ്പൂസ്, നീയെന്തായാലും ഒരു മണിക്കൂർ സ്വപ്നം കൊണ്ടു 15 വർഷം മുന്നിലേക്കൊക്കെ പോയല്ലോ,’
അവൾക്കു ചിരിയടക്കാനായില്ല.
‘ഓഹ് മൈ ഗോഡ്, എന്തൊരു റിയലിസ്റ്റിക് ആയിരുന്നെന്നോ ആ സ്വപ്നം’
അപ്പു അഞ്ജലിയോടു പറഞ്ഞു.
‘ എന്റെ അപ്പൂ, പേടിക്കണ്ടാട്ടോ, നമ്മുടെ ജാതകമെല്ലാം എണ്ണം പറഞ്ഞ ജ്യോത്സ്യൻമാരെക്കൊണ്ടു നോക്കിപ്പിച്ചതാണ്.’
അഞ്ജലി അവനോടു പറഞ്ഞു.
‘ഹൂം, എനിക്കങ്ങനെ പേടിയൊന്നുമില്ലാ.’
കിടക്കയിലേക്കിരുന്നു കൊണ്ട് അപ്പു പറഞ്ഞു.
‘ഉവ്വുവ്വേ, പേടിത്തൊണ്ടൻ അപ്പൂസ് ‘
അഞ്ജലി അവനെ ചൊടിപ്പിക്കാനായി പറഞ്ഞു.
അപ്പുവിന്‌റെ മുഖം ചുമന്നു.
‘ഞാൻ പേടിത്തൊണ്ടനല്ല,’
അവളുടെ കൈകളിൽ പിച്ചിക്കൊണ്ട് അവൻ പറഞ്ഞു.
ഔ…വേദനയിൽ ശബ്ദം ഉയർത്തി അഞ്ജലി അപ്പുവിൻ്റെ കൈകളിൽ തമാശയ്ക്ക് അടിച്ചു.
‘പേടിത്തൊണ്ടൻ പേടിത്തൊണ്ടൻ അപ്പൂസ്…’