എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
.അവൻ ഉറക്കെയുറക്കെ വിളിച്ചുചോദിച്ചു.
ഒടുവിൽ ദൂരെ ഒരു ചിഹ്നം പോലെ ഒരു ചുവന്ന പൊട്ട് അവൻ കണ്ടു.
അഞ്ജലി ധരിച്ച സാരിയുടെ ചുമപ്പ്. അവൻ അങ്ങോട്ടേക്കു കുതിച്ചു.
ഈശ്വരാ ഒന്നും ഉണ്ടായിക്കാണല്ലേ, പ്രാർഥനയോടെ മന്ത്രിച്ചുകൊണ്ട് അവനാ ഭാഗത്തെ മഞ്ഞുമാറ്റി.
കുറച്ചുനേരത്തെ തിരച്ചിൽ,
മഞ്ഞിൽ അഞ്ജലിയുടെ രൂപം കണ്ടെത്തി.
അവളുടെ മുഖത്ത് നിർജീവമായ ഒരു ചിരിയുണ്ടായിരുന്നു.
അപ്പൂ അപ്പൂവെന്ന് അവൾ വിളിക്കുന്നുണ്ടായിരുന്നെന്ന് അപ്പുവിനു തോന്നി.
അവനാ ശരീരത്തെ മാറോടണച്ചു.
പക്ഷേ…തണുത്തു വിറങ്ങലിച്ചിരുന്നു അവൾ..
മരിച്ചിരുന്നു അവൾ….
അവളുടെ ശവശരീരത്തെ കെട്ടിപ്പിടിച്ച് അവൻ അലറിക്കരഞ്ഞു.
‘എൻ്റെ ഈശ്വരൻമാരേ, തെറ്റൊന്നും ചെയ്തില്ലല്ലോ ഞാൻ , പിന്നെന്തിനേ ഇതു ചെയ്തൂ’
അവൻ അലറിവിളിച്ചു.
അവൻ്റെ കരച്ചിൽ താഴ്‌വരയിലെ മലമടക്കുകളിൽ തട്ടി പ്രതിഫലിച്ചു.
നിർത്താതെ കരയുകയായിരുന്നു അപ്പു.
അവൻ്റെ കണ്ണീരിനെ ആവാഹിച്ച് ഗംഗാനദി മൗനമായി ഒഴുകി.
അവൻ്റെ അഞ്ജലി മരിച്ചിരുന്നു.
മഞ്ഞുകാറ്റിൽ മുഖാരി രാഗത്തിൻ്റെ പ്രകമ്പനം ഉയർന്നുയർന്നു വന്നു.
‘അപ്പൂ, അപ്പൂ എഴുന്നേൽക്ക് എന്താ ഈ പിച്ചും പേയും പറയുന്നത്.’ അപ്പു കണ്ണു തുറന്നു നോക്കി.
തന്നെ കുലുക്കിവിളിക്കുന്ന അഞ്ജലിയുടെ മുഖമാണ് അവൻ കണ്ടത്.