എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
‘മാറൂ..’
പറഞ്ഞുകൊണ്ട് അപ്പു അവളെ തള്ളിമാറ്റി,
അവളുടെ കൈയിൽ നിന്നു കുതറി അവൻ മുറിക്കു പുറത്തേക്കു കുതിച്ചു.
‘അപ്പൂ നിൽക്കൂ…’
ഉറക്കെ വിളിച്ചുകൊണ്ട് അഞ്ജലി അവനു പിന്നാലെ ഓടിയിറങ്ങി.
അപ്പു ഓടുകയായിരുന്നു.
അവളിൽ നിന്നോടിയകലുകയായിരുന്നു. ഹോട്ടലിനു പുറത്തേക്ക്.
മഞ്ഞു നിറഞ്ഞ താഴ്‌വരകളിലേക്ക് അവൻ ഓടി.
അഞ്ജലിയും ഓടുകയായിരുന്നു.
ഒരിക്കൽകൂടി അവനെ നഷ്ടപ്പെടാൻ അവൾക്ക് വയ്യായിരുന്നു.
അപ്പൂ അപ്പുവെന്നും വിളിച്ച് അവൾ പിന്നാലെ കുതിച്ചു.
അധികനേരമെടുത്തില്ല.
ഉത്തരാഘണ്ഡിൻ്റെ പ്രകൃതിയിൽ ഉയർന്നു നിൽക്കുന്ന ഗിരിശൃംഗങ്ങളിൽ മഞ്ഞുപാളികൾ പൊട്ടിത്തെറിച്ചു.
മണ്ണും കല്ലും മഞ്ഞും ചേർന്ന ഹിമപാതം താഴേക്കൊഴുകി..
അപാരമായ കരുത്തോടെ.
അതപ്പുവിനെ തൊട്ടില്ല, പക്ഷേ അവൻ്റെ ഹൃദയത്തെ, അവൻ്റെ അഞ്ജലിയെ അതു കോരിയെടുത്തു.
അവൾ ആ ഹിമപാതത്തിലേക്കു ചേർന്നു കുത്തിയൊലിച്ചു.
നിമിഷങ്ങൾ നീണ്ടു നിന്ന പ്രകൃതിയുടെ കുസൃതി.
കുറച്ചു നേരത്തിൽ എല്ലാം അവസാനിച്ചു.
‘അഞ്ജലീീീ…….’
തൻ്റെ എല്ലാ് ബലവും സംഭരിച്ച് അപ്പു ഉറക്കെ നിലവിളിച്ചു.
മറുപടി അവനു കിട്ടിയില്ല.
അവൻ ഒരു ഭ്രാന്തനെപ്പോലെ അവിടെല്ലാം തിരഞ്ഞു നടന്നു.
മഞ്ഞുപാളികൾ പെറുക്കി മേലേക്കെറിഞ്ഞു.
എൻ്റെ അഞ്ജലി.. എൻ്റെ അഞ്ജലിയെവിടെ?