എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മോഹങ്ങൾ – സുഖകരമായ ചൂട്, സ്പർശം..
അവൻ പാതിമയക്കത്തിൽ മിഴി തുറന്നു. മരത്തിലേക്ക് ഒരു പടർപ്പൻകൊടി കയറുന്നതു പോലെ തന്നെ പുണരുകയാണ് അഞ്ജലി. അവളുടെ കൈകൾ അവനെ ഇറുകെപ്പിടിച്ചിരുന്നു.
കാലുകൾ അവൻ്റെ തുടകളിലായിരുന്നു. ചുണ്ടുകൾ അവൻ്റെ കവിളുകളിലും.
അവൾ അവനെ അതീവമായ ബലത്തോടെ ചുംബിക്കുകയായിരുന്നു.
‘അഞ്ജലി എന്തായിത് വിടൂ'
അപ്പു അവളെ തള്ളിമാറ്റാൻ ശ്രമിച്ചു.
പക്ഷേ അവൾക്ക് ഭയങ്കരമായ കരുത്ത് ഉണ്ടായിരുന്നു.
അപ്പുവിനെ അടക്കാൻ പോന്ന കരുത്ത്.
ഇരുട്ടിൽ അവളുടെ കണ്ണുകൾ മിന്നാമിന്നികളെ പോലെ തിളങ്ങി.
അടക്കാനാവാത്ത ആവേശത്തിൻ്റെ കടൽ അവൻ അവയിൽ കണ്ടു.
‘ഞാൻ മരിച്ചോട്ടെ അപ്പൂ,
ഒരിക്കലെങ്കിലും എൻ്റെ അപ്പുവിൻ്റെ പെണ്ണായിട്ടു മരിക്കണം.
അല്ലെങ്കിൽ എൻ്റെ ആത്മാവിന് പോലും സ്വസ്ഥത കിട്ടില്ല. അവൾ പതർച്ചയോടെ പറഞ്ഞു.
അപ്പു കീഴടങ്ങുകയായിരുന്നു.
‘ഇത് ചതിയാണ് ‘
അവൻ പറഞ്ഞു.
‘അല്ല സ്‌നേഹമാണ് അപ്പൂ, നിന്നോടുള്ള അടങ്ങാത്ത സ്‌നേഹം.'
കൂടുതൽ അമർത്തി അവനെ ചുംബിച്ചുകൊണ്ട് അവൾ പറഞ്ഞു.
അവളുടെ കരലാളനങ്ങളിൽ അവൻ്റെ മനസ്സു പറന്നു പൊങ്ങി. അവൻ്റെ കൈ അവളേയും വാരിപ്പുണർന്നു.
ഒരു നിമിഷം…
മുഖാരി രാഗം വീണ്ടും അവൻ്റെ കാതിൽ അലയടിച്ചു.
മരണം..
അവൻ്റെ അന്തരംഗം അപ്പുവിനു താക്കീതു നൽകി.
‘മാറൂ..'
പറഞ്ഞുകൊണ്ട് അപ്പു അവളെ തള്ളിമാറ്റി,
അവളുടെ കൈയിൽ നിന്നു കുതറി അവൻ മുറിക്കു പുറത്തേക്കു കുതിച്ചു.
‘അപ്പൂ നിൽക്കൂ…'
ഉറക്കെ വിളിച്ചുകൊണ്ട് അഞ്ജലി അവനു പിന്നാലെ ഓടിയിറങ്ങി.
അപ്പു ഓടുകയായിരുന്നു.
അവളിൽ നിന്നോടിയകലുകയായിരുന്നു. ഹോട്ടലിനു പുറത്തേക്ക്.
മഞ്ഞു നിറഞ്ഞ താഴ്‌വരകളിലേക്ക് അവൻ ഓടി.
അഞ്ജലിയും ഓടുകയായിരുന്നു.
ഒരിക്കൽകൂടി അവനെ നഷ്ടപ്പെടാൻ അവൾക്ക് വയ്യായിരുന്നു.
അപ്പൂ അപ്പുവെന്നും വിളിച്ച് അവൾ പിന്നാലെ കുതിച്ചു.
അധികനേരമെടുത്തില്ല.
ഉത്തരാഘണ്ഡിൻ്റെ പ്രകൃതിയിൽ ഉയർന്നു നിൽക്കുന്ന ഗിരിശൃംഗങ്ങളിൽ മഞ്ഞുപാളികൾ പൊട്ടിത്തെറിച്ചു.
മണ്ണും കല്ലും മഞ്ഞും ചേർന്ന ഹിമപാതം താഴേക്കൊഴുകി..
അപാരമായ കരുത്തോടെ.
അതപ്പുവിനെ തൊട്ടില്ല, പക്ഷേ അവൻ്റെ ഹൃദയത്തെ, അവൻ്റെ അഞ്ജലിയെ അതു കോരിയെടുത്തു.
അവൾ ആ ഹിമപാതത്തിലേക്കു ചേർന്നു കുത്തിയൊലിച്ചു.
നിമിഷങ്ങൾ നീണ്ടു നിന്ന പ്രകൃതിയുടെ കുസൃതി.
കുറച്ചു നേരത്തിൽ എല്ലാം അവസാനിച്ചു.
‘അഞ്ജലീീീ…….'
തൻ്റെ എല്ലാ് ബലവും സംഭരിച്ച് അപ്പു ഉറക്കെ നിലവിളിച്ചു.
മറുപടി അവനു കിട്ടിയില്ല.
അവൻ ഒരു ഭ്രാന്തനെപ്പോലെ അവിടെല്ലാം തിരഞ്ഞു നടന്നു.
മഞ്ഞുപാളികൾ പെറുക്കി മേലേക്കെറിഞ്ഞു.
എൻ്റെ അഞ്ജലി.. എൻ്റെ അഞ്ജലിയെവിടെ?
.അവൻ ഉറക്കെയുറക്കെ വിളിച്ചുചോദിച്ചു.
ഒടുവിൽ ദൂരെ ഒരു ചിഹ്നം പോലെ ഒരു ചുവന്ന പൊട്ട് അവൻ കണ്ടു.
അഞ്ജലി ധരിച്ച സാരിയുടെ ചുമപ്പ്. അവൻ അങ്ങോട്ടേക്കു കുതിച്ചു.
ഈശ്വരാ ഒന്നും ഉണ്ടായിക്കാണല്ലേ, പ്രാർഥനയോടെ മന്ത്രിച്ചുകൊണ്ട് അവനാ ഭാഗത്തെ മഞ്ഞുമാറ്റി.
കുറച്ചുനേരത്തെ തിരച്ചിൽ,
മഞ്ഞിൽ അഞ്ജലിയുടെ രൂപം കണ്ടെത്തി.
അവളുടെ മുഖത്ത് നിർജീവമായ ഒരു ചിരിയുണ്ടായിരുന്നു.
അപ്പൂ അപ്പൂവെന്ന് അവൾ വിളിക്കുന്നുണ്ടായിരുന്നെന്ന് അപ്പുവിനു തോന്നി.
അവനാ ശരീരത്തെ മാറോടണച്ചു.
പക്ഷേ…തണുത്തു വിറങ്ങലിച്ചിരുന്നു അവൾ..
മരിച്ചിരുന്നു അവൾ….
അവളുടെ ശവശരീരത്തെ കെട്ടിപ്പിടിച്ച് അവൻ അലറിക്കരഞ്ഞു.
‘എൻ്റെ ഈശ്വരൻമാരേ, തെറ്റൊന്നും ചെയ്തില്ലല്ലോ ഞാൻ , പിന്നെന്തിനേ ഇതു ചെയ്തൂ'
അവൻ അലറിവിളിച്ചു.
അവൻ്റെ കരച്ചിൽ താഴ്‌വരയിലെ മലമടക്കുകളിൽ തട്ടി പ്രതിഫലിച്ചു.
നിർത്താതെ കരയുകയായിരുന്നു അപ്പു.
അവൻ്റെ കണ്ണീരിനെ ആവാഹിച്ച് ഗംഗാനദി മൗനമായി ഒഴുകി.
അവൻ്റെ അഞ്ജലി മരിച്ചിരുന്നു.
മഞ്ഞുകാറ്റിൽ മുഖാരി രാഗത്തിൻ്റെ പ്രകമ്പനം ഉയർന്നുയർന്നു വന്നു.
‘അപ്പൂ, അപ്പൂ എഴുന്നേൽക്ക് എന്താ ഈ പിച്ചും പേയും പറയുന്നത്.' അപ്പു കണ്ണു തുറന്നു നോക്കി.
തന്നെ കുലുക്കിവിളിക്കുന്ന അഞ്ജലിയുടെ മുഖമാണ് അവൻ കണ്ടത്.
അവളുടെ മുഖത്തു ദേഷ്യവും വെപ്രാളവും നിഴലിച്ചിരുന്നു.
‘അച്ഛനെന്തിനാ അപ്പൂനു മദ്യം കൊടുത്തത്. അവന് അതൊന്നും ശീലമില്ല. ദേ ലക്കുകെട്ടു പോയതു കണ്ടില്ലേ.'
അഞ്ജലി ക്രുദ്ധമായ മുഖഭാവത്തോടെ കൃഷ്ണകുമാറിനെ നോക്കി.
സരോജയും അയാളെ കുറ്റപ്പെടുത്തുന്ന രീതിയിൽ നോക്കി.
കൃഷ്ണകുമാർ അബദ്ധം പിണഞ്ഞതു പോലെ നിന്നു.
ഒറ്റപ്പെഗ്ഗിൽ അപ്പു ഔട്ടായിപ്പോകുമെന്ന് അയാൾ വിചാരിച്ചിരുന്നില്ല.
‘ഇപ്പഴത്തെ പിള്ളേർക്കൊന്നും തീരെ ആമ്പിയറില്ല.'
പറഞ്ഞുകൊണ്ട് അയാൾ നടന്നകന്നു.
അപ്പുവിനു കുറേശ്ശേ ബോധം എത്തിത്തുടങ്ങി. ദേവപ്രയാഗ്, അഞ്ജലി എന്നൊക്കെ അവൻ പറഞ്ഞുകൊണ്ടിരുന്നു.
‘അപ്പുക്കുട്ടാ, എന്തു പറ്റിയെടാ മോനേ നിനക്ക്?'
സരോജ അവനരികിൽ വന്നു തോളിൽ തൊട്ടുകൊണ്ടു ചോദിച്ചു.
‘അഞ്ജലി മരിച്ചുപോയി അമ്മേ, ദേവപ്രയാഗിൽ …മഞ്ഞിടിഞ്ഞ്.'
അവൻ കരച്ചിലോടെ പറഞ്ഞു.
‘ങേ…'
അഞ്ജലി വായ പിളർന്നു നിന്നു.
‘നീ ഇതെന്തൊക്കെയാ ഈ പറയുന്നേ,'
അവന്റെ കൈത്തണ്ടയിൽ മൃദുവായി ഒന്നടിച്ച് സരോജ പറഞ്ഞു.
‘അഞ്ജലിയല്ലേ ഇവിടെ നിൽക്കുന്നത്.'
‘അയ്യോ പ്രേതം'
അവൻ ഉറക്കെ അലറി.
‘പ്രേതമോ ഞാനോ? നീയിങ്ങുവാ കാണിച്ചുതരാം.'
ഇളിക്കു കൈകുത്തി അഞ്ജലി ദേഷ്യത്തോടെ പറഞ്ഞു.
‘ശ്ശേ..' സരോജ അഞ്ജലിയുടെ നേർക്കു ശാസനാഭാവത്തിൽ നോക്കി.
‘അവനൊരു ദുസ്വപ്നം കണ്ടതാ. വെളിയിൽ ഇരുന്നതു മതി. അകത്തുപോയേ..അഞ്ജലി ഇവനെ അകത്തേക്കു കൊണ്ടുപോ..'
അവർ മകളോടു പറഞ്ഞൂ.
‘അപ്പൂ, ഇനി ആരു തന്നാലും മദ്യം കുടിക്കരുതു കേട്ടോ, ചീത്തശീലം..'
അവർ അപ്പുവിന്റെ മുടിയിൽ മെല്ലെ തലോടി പറഞ്ഞു.
‘ഇല്ലമ്മേ'
അ്പ്പു അവർക്ക് ഉറപ്പുനൽകി.
‘എന്തു സ്വപ്നമാ പൊന്നുമോൻ കണ്ടത് ‘
കിടക്കറയിലേക്കു നടക്കുന്നതിനിടെ അഞ്ജലി അപ്പുവിനോടു ചോദിച്ചു.
അപ്പു താൻ കണ്ട സ്വപ്നത്തെക്കുറിച്ച് അവളോടു പറഞ്ഞു.
അഞ്ജലി അവന്റെ തോളിൽ അമർത്തി പൊട്ടിപ്പൊട്ടിച്ചിരി്ച്ചു.
‘എടാ പൊട്ടൻ അപ്പൂസ്, നീയെന്തായാലും ഒരു മണിക്കൂർ സ്വപ്നം കൊണ്ടു 15 വർഷം മുന്നിലേക്കൊക്കെ പോയല്ലോ,'
അവൾക്കു ചിരിയടക്കാനായില്ല.
‘ഓഹ് മൈ ഗോഡ്, എന്തൊരു റിയലിസ്റ്റിക് ആയിരുന്നെന്നോ ആ സ്വപ്നം'
അപ്പു അഞ്ജലിയോടു പറഞ്ഞു.
‘ എന്റെ അപ്പൂ, പേടിക്കണ്ടാട്ടോ, നമ്മുടെ ജാതകമെല്ലാം എണ്ണം പറഞ്ഞ ജ്യോത്സ്യൻമാരെക്കൊണ്ടു നോക്കിപ്പിച്ചതാണ്.'
അഞ്ജലി അവനോടു പറഞ്ഞു.
‘ഹൂം, എനിക്കങ്ങനെ പേടിയൊന്നുമില്ലാ.'
കിടക്കയിലേക്കിരുന്നു കൊണ്ട് അപ്പു പറഞ്ഞു.
‘ഉവ്വുവ്വേ, പേടിത്തൊണ്ടൻ അപ്പൂസ് ‘
അഞ്ജലി അവനെ ചൊടിപ്പിക്കാനായി പറഞ്ഞു.
അപ്പുവിന്‌റെ മുഖം ചുമന്നു.
‘ഞാൻ പേടിത്തൊണ്ടനല്ല,'
അവളുടെ കൈകളിൽ പിച്ചിക്കൊണ്ട് അവൻ പറഞ്ഞു.
ഔ…വേദനയിൽ ശബ്ദം ഉയർത്തി അഞ്ജലി അപ്പുവിൻ്റെ കൈകളിൽ തമാശയ്ക്ക് അടിച്ചു.
‘പേടിത്തൊണ്ടൻ പേടിത്തൊണ്ടൻ അപ്പൂസ്…'
അവൾ വീണ്ടും പലതവണ പറഞ്ഞു.
പക്ഷേ അവനതു വേദനിച്ചു.
‘പോ..'
അവൾക്ക് ഒരു തള്ളു വച്ചുകൊടുത്തിട്ട് അവൻ കിടക്കയിൽ നിന്നെഴുന്നേറ്റു മുറിയിൽ കിടന്നിരുന്ന ഒരു സെറ്റിയിൽ പോയിരുന്നു.
അവൾ കിടക്കയിൽ ഇരുന്നു അപ്പുവിനെ സാകൂതം നോക്കി.
ദേഷ്യം കൊണ്ടു ചുവന്നു ഹൽവ പോലെയിരുന്ന അവനെ കാണാൻ ഒരു പ്രത്യേക രസമായിരുന്നു,
അവൾക്കവനോടു ഭയങ്കരമായി സ്‌നേഹവും അവൻ്റെ ഇരിപ്പിൽ കൗതുകവും തോന്നി.
തെളിഞ്ഞു കത്തുന്ന നിലവിളക്കു പോലെയായിരുന്നു അഞ്ജലി.
വൈദേഹിപ്പട്ടുതുണിയിലുണ്ടാക്കിയ വെള്ള സെറ്റുസാരിയിലും ട്രഡീഷനൽ ആഭരണങ്ങളിലും അവൾ ഒരു അപ്‌സരസ്സിനെപ്പോലെ തോന്നിച്ചു.
വിണ്ണിൽ നിന്നു ഭൂമിയിലേക്കെത്തിയ സുരസുന്ദരി.
‘അപ്പൂസ് ‘
കടക്കണ്ണിറുക്കി ചുവന്ന ചുണ്ടുകൾ ഭംഗിയിൽ വക്രിച്ച് അവൾ അപ്പുവിനെ വിളിച്ചു.
പക്ഷേ അവൻ മൈൻഡ് ചെയ്തില്ല.
അവൾ വശ്യമായി വീണ്ടും പലതവണ അവൻ്റെ പേരു വിളിച്ചു.
പക്ഷേ അവൻ അപ്പോഴും മൈൻഡ് ചെയ്തില്ല. [തുടരും ]