എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മെല്ലെ മഴ ശമിച്ചു.
നനഞ്ഞ മുടിയും താടിയും കാവി അംഗവസ്ത്രവുമായി അപ്പു അവളെത്തന്നെ ചലനമറ്റതുപോലെ നോക്കി നിന്നു.
‘അപ്പൂ’ അഞ്ജലി വിളിച്ചു, ‘സുഖമാണോ…’
അവളുടെ ആ ചോദ്യത്തിൽ വെറുപ്പോ ദേഷ്യമോ ഇല്ലായിരുന്നു.
മഴയത്ത് ആർദ്രമായ പൂവിന്റെ ഇതൾ പോലെ ആ ചോദ്യം അപ്പുവിനെ കുത്തി.
‘സുഖം, അഞ്ജലി എന്നെ എങ്ങനെ കണ്ടുപിടിച്ചു. ഞാൻ….’
അവൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ അവൾ കൈയുയർത്തി തടഞ്ഞു.
‘എല്ലാം അറിഞ്ഞാണു ഞാൻ വന്നിരിക്കുന്നത്. രോഹൻ എന്നോട് എല്ലാം പറഞ്ഞു.’
അപ്പുവിന്റെ മുഖത്തു പ്രത്യേകിച്ചു ഭാവഭേദമൊന്നുമുണ്ടായില്ല.
‘അഞ്ജലി ഇവിടെ എങ്ങനെ കഴിയും, എത്രനാളുണ്ടാകും?’
അപ്പു ചോദിച്ചു.
‘എനിക്കറിയില്ല.’
അഞ്ജലി പറഞ്ഞു.
‘ആശ്രമത്തിൽ കഴിയാം….’
അപ്പു അവളോടു പറഞ്ഞു.
‘വേണ്ട, ഞാൻ ഗംഗാസാഗർ നികുഞ്ജിൽ ഒരു റൂം എടുത്തിട്ടുണ്ട്.’
അവൾ പറഞ്ഞു.
‘പൂജ തുടങ്ങാൻ സമയമായി’
അപ്പു പറഞ്ഞു.
‘അഞ്ജലി പോയ്ക്കോളൂ’
അഞ്ജലി വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു.
[ തുടരും ]