എന്റെ ഗ്രേസി ചേച്ചി
ഞാൻ ഹാളിലേക്ക് ചെന്നു… ലിയയുടെ അപ്പൻ അമ്മ ആന്റി.. എന്റെ അപ്പൻ അമ്മ ജീന എല്ലാവരും ഉണ്ട്… കൂടെ ഒരാളും കൂടെ… ഗ്രേസിച്ചേച്ചി….. ഞാനൊന്ന് ഞെട്ടി..
“ചേച്ചിയെപ്പോ വന്നു…??” ഷീന ചേച്ചി മുറിയിലുള്ള പേടിയിൽ ഞാൻ ചോദിച്ചു…
“ഞാനില്ലാതെ എങ്ങനാടാ..? കല്യാണം ഉറപ്പിക്കുമ്പോ മൂന്നാൻ വേണ്ടേ.. ദേ ഇവരിത് വരെ എന്റെ കമ്മീഷൻ തന്നിട്ടില്ല..!!” ഗ്രേസി ചേച്ചി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.. ഇങ്ങനുള്ള ചടങ്ങുകൾക്ക് എന്ത് പറഞ്ഞാലും ചിരി വേണ്ടതാണല്ലോ…
അങ്ങനെ ഓരോന്ന് പറഞ്ഞ് സമയം പോയി… അവർക്കെല്ലാം എന്നെ ബോധിച്ചുവെന്ന് എനിക്ക് മനസിലായി..
അധികം വൈകിയില്ല.. അവരിറങ്ങാൻ തുടങ്ങി…
“നിങ്ങളിറങ്ങിക്കോ ഞാനിപ്പോ വരാം..!!” എന്നും പറഞ്ഞ് ഗ്രേസി ചേച്ചി അകത്തേക്ക് പോയി…
ഞാനവരെ വഴി വരെ കൊണ്ടുവിട്ടു… പോവാൻ നേരം സന്തോഷത്തോടെ കെട്ടിപ്പിടിച്ചൊക്കെയാണ് അവർ പോയത്… എനിക്കും ഒരു സമാധാനമായി… ഇനി ലിയ എന്റെ സ്വന്തമാവുന്നവരെയുള്ള കാത്തിരിപ്പ് മാത്രം….
ഞാൻ തിരിച്ച് റൂമിലേക്ക് നടന്നു… അമ്മയും ജീനയും ഓരോ പണികളിലാണ് അച്ഛൻ ഹാളിലുണ്ട്…..
“അമ്മേ ഗ്രേസിച്ചേച്ചി പോയോ…? ചേച്ചിയെ കാണാഞ്ഞത് കൊണ്ട് ഞാൻ അടുക്കളയിൽ ചെന്ന് അമ്മയോട് ചോദിച്ചു…
“ആഹ് അവളും ഷീനയും കൂടെ വീട്ടിലേക്ക് പോയി… ആ കൊച്ച് എവിടാരുന്നോ ആവോ… അവരൊന്നും വന്നപ്പോ കണ്ടില്ല.. ഞാൻ വിചാരിച്ചു നേരത്തെ വീട്ടിലേക്ക് പോയിക്കാണുന്ന് “…..
One Response