എന്റെ ഗ്രേസി ചേച്ചി
” എന്തൊരു ഉറക്കാടാ ചെക്കാ.. ദേ ലിയയുടെ അപ്പനും അമ്മയും വന്നിട്ടുണ്ട് നീ വേഗം മുഖം കഴുകി വൃത്തിയായി വാ !!”
ഇടിത്തീ പോലാണ് ഞാനത് കേട്ടത് എനിക്കിവിടന്ന് പുറത്തിറങ്ങാൻ പറ്റില്ല.. ചേച്ചിയാണെങ്കിൽ അകത്തും.. പുറത്തിറങ്ങാൻ ഇതല്ലാതെ വേറെ വഴിയില്ല..
അവരെങ്ങാനും സംസാരിക്കാൻ ഇങ്ങോട്ട് കയറിയാലോ ചേച്ചിയെ കണ്ടാലോ ചേച്ചിയും ഞാനും പെടും.. എനിക്ക് എന്ത് ചെയ്യണമെന്നറിഞ്ഞൂടാ…..
അമ്മയോട് ഞാനെന്തെങ്കിലും പറയുന്നതിന് മുന്നേ ലിയയുടെ അപ്പൻ മുറിയിലേക് വന്നു…
“മോനോട് ഒന്ന് ഒറ്റക്ക് സംസാരിക്കണമെന്ന് വിചാരിച്ചതാ… ചേച്ചി അങ്ങോട്ട് ചെല്ല് ഞങ്ങള് വന്നോളാം…!!” അയാൾ ചിരിച്ചുകൊണ്ട് അമ്മയോട് പറഞ്ഞു…
അമ്മ ഹാളിലേക്ക് പോയി… അയാൾ അകത്തേക്ക് കയറി വാതിലടച്ചു…
“മോനോട് ഒന്ന് തനിച്ച് സംസാരിക്കാനാ ഞാൻ വന്നത്. അപ്പോ ഇതാണ് പറ്റിയ അവസരം എന്ന് തോന്നി അതാ ഇങ്ങോട്ട് വന്നത് കുഴപ്പൊന്നുല്ലല്ലോ…??”
അയാൾ കുറച്ച് വിനയത്തോടെ ചോദിച്ചപോലെ…
“ഏയ്യ് എന്ത് കുഴപ്പം അങ്കിളെ….. അങ്കിൾ പറഞ്ഞോ…!!” (തുടരും)