എന്റെ ഗ്രേസി ചേച്ചി
ഞങ്ങൾ പരസ്പരം അന്തംവിട്ട് നോക്കിനിന്നു ..
അമ്മയുടെ ചിരി കണ്ടിട്ട് ലിയ അവിടെനിന്ന് നാണം കൊണ്ട് ഓടിപ്പോവാൻ ഭാവിച്ചു..
അമ്മ അവളുടെ കയ്യിൽ കയറിപ്പിടിച്ചു..
” മോൾക്കും ഇഷ്ടമാണെന്നാണ് ഗ്രേസി പറഞ്ഞത്… ഇപ്പൊ ആ നിൽപ് കണ്ടപ്പോ എനിക്ക് ഉറപ്പായി.. വീട്ടിൽ ചെല്ലുമ്പോ അപ്പൻ പറയും ബാക്കി അപ്പൊ അങ്ങ് സമ്മതം മൂളിയെച്ചാ മതി കേട്ടോ… ” അമ്മ പറഞ്ഞു..
അവൾ ഒന്ന് പുഞ്ചിരിച്ച ശേഷം നാണവും സന്തോഷവും കലർന്ന ചിരിയോടെ വീട്ടിലേക്ക് ഓടി..
അമ്മയും ജീനയും അത് കണ്ട് ചിരിച്ചു..
എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു..
” എന്താ മോനെ കല്യാണം വേണ്ടെന്ന് അവരോട് പറയട്ടെ ” അമ്മ എന്നെയൊന്നു ആക്കി
“കുറച്ചു നേരത്തേയാക്കാൻ പറ്റുവോ ” ഞാൻ കുറച്ചു സീരിയസ് ആയി അഭിനയിച്ച് ചോദിച്ചു
“ഓ അതിനിപ്പോ എന്താ എനിക്കവളെ വല്യ കാര്യാ… ” അമ്മ ചിരിച്ചു
” അമ്മേ അമ്മയാണമ്മേ അമ്മ… ഉമ്മ്മമ്മ ” ഞാൻ അമ്മക്കൊരു ഉമ്മയും കൊടുത്തു
” ഞാൻ നിന്റെ ചമ്മിയ മോന്ത ലൈവ് കാണാനാണ് വന്നത് ഇതിപ്പോ ഒരുവെടിക്ക് രണ്ട് പക്ഷി എന്ന് പറഞ്ഞതുപോലായല്ലോ രണ്ടു ചമ്മിയ മോന്ത !!!” അമ്മ പിന്നെയും ചിരിച്ചു
” ഗ്രേസി ചേച്ചിയാണോ ഇതിന്റെയാള്?? ” ഞാൻ ആ സന്തോഷത്തിൽ തന്നെ ചോദിച്ചു
” ആ നിന്നെപ്പറ്റി നല്ലതൊക്കെ ഏതാണ്ട് പറഞ്ഞ് അവരെ സമ്മതിപ്പിച്ചത് അവളാ.. ഞങ്ങൾക്ക് പിന്നെ ഇതില്പരം സന്തോഷം വേറെയുണ്ടോ.. അവളെ പോലൊരു മോളെ ആരാടാ ആഗ്രഹിക്കത്തെ…. അതല്ല ഈ പള്ളിയിലും പുറത്തും പോകാത്ത നീ എങ്ങനാടാ അവളെ വീഴ്ത്തിയത്.. എനിക്കതാണ് മനസിലാവാത്തത് “… അമ്മ വീണ്ടും കുത്തി..