എന്റെ ഗ്രേസി ചേച്ചി
” ഞാനല്ലല്ലോ നിന്റെ തന്ത… തലയിരിക്കുമ്പോൾ വാലാടാൻ പാടുണ്ടോ.. അപ്പനാണ് ഉറപ്പിച്ചത് ഞാനല്ല ” അമ്മ പറഞ്ഞു
” നിങ്ങളിതെന്താ പറയണേ എനിക്ക് ഇഷ്ടമാവണ്ടേ.. വല്ല പെണ്ണുങ്ങളെയും കാണിച്ചിട്ട് കെട്ടാൻ പറഞ്ഞാൽ എങ്ങനാ.. ആ പെണ്ണിനും കാണില്ലേ ആഗ്രഹങ്ങൾ ഒന്നും ചോദിക്കാതെയും പറയാതെയും എന്തോന്നിത്? ” ഞാനല്പം ഒച്ചയെടുത്തു
”
ആന്റി ഞാൻ പോട്ടെ !! ” ലിയ കരച്ചിലിന്റെ വക്കത്തായിരുന്നു
അവൾക്കവിടന്ന് ഓടി രക്ഷപ്പെടാൻ തോന്നിക്കാണും..
ആ നിഷ്കളങ്കമുഖം വാടുന്നത് കണ്ടപ്പോൾ അവളെ ചേർത്ത് നിർത്തി ഇതാണെന്റെ പെണ്ണ് ഇവളെ മതിയെനിക്ക് എന്ന് പറയാൻ തോന്നി
” നീ പോവല്ലേ നിക്ക്… ” അമ്മ ലിയയോട് പറഞ്ഞു. എന്നിട്ട് എന്റെ നേരെ നോക്കി “ടാ പൊട്ടാ വല്ല പെണ്ണുങ്ങളെയും ഒക്കെ നിനക്ക് ഞങ്ങൾ ആലോചിക്കുവോ… കാര്യം പൊട്ടനാണെങ്കിലും ഞങ്ങളുടെ ഏക ആൺതരിയല്ലേ.. ഇതിലും നല്ലൊരു പെണ്ണിനെ നിനക്ക് എവിടെ അന്വേഷിച്ചാലും കിട്ടാൻ പോണില്ല.. പിന്നെ നിനക്ക് കാണണം സംസാരിക്കണം അത് ന്യായം… ദേ നിക്കുന്നു നീ സംസാരിച്ചോ നിന്റെ പെണ്ണിനോട് അപ്പൊ പെണ്ണുകാണലും ലാഭമായില്ലേ “…
അമ്മയും ജീനയും ചിരിച്ചു..
ലിയയെ ചൂണ്ടിക്കാണിച്ചാണ് അമ്മ അത് പറഞ്ഞതെന്ന് വിശ്വസിക്കാൻ എനിക്കും ലിയക്കും കുറച്ച് സമയം വേണ്ടിവന്നു…