എന്റെ ഗ്രേസി ചേച്ചി
എനിക്കെന്തോ സന്തോഷമായി…
” എന്താ ഇവിടെ പരിപാടി… “പെട്ടന്നാണ് അമ്മ കയറി വന്നത്.. ” ആഹാ ഇതാരാ ലിയാമോളോ എപ്പോ വന്നു “അമ്മ ലിയയോട് ചോദിച്ചു
” ഇപ്പൊ വന്നതെയുള്ളൂ ആന്റി… ” ലിയ വീണ്ടും ഒതുങ്ങി
” അത് ഏതായാലും നന്നായി.. ഞാനിവൻ വീട്ടിൽ കാണുമോ എന്ന് പേടിച്ചാണ് വന്നത് ഒരത്യാവശ്യകാര്യം പറയാൻ… ഇടക്ക് നാടുവിടുന്ന സ്വഭാവമുള്ളതല്ലേ. . പ്രതേകിച്ച് ലീവ് ഉള്ളപ്പോ… ഇതിപ്പോ മോളും ഉള്ളത് നന്നായി !!”
“എന്താണാവോ ആ അത്യാവശ്യം.. വല്ല ബാങ്കിലോ ഹോസ്പിറ്റലിലോ പോകാനാണോ? ” ഞാൻ ചോദിച്ചു
” പോടാ കിഴങ്ങാ ഈ രണ്ടാം ശനിയാഴ്ചയാണോ ബാങ്ക്… മണ്ടൻ ”
അമ്മ എന്നെ ഒന്ന് ആക്കി അവർ രണ്ടുപേരും ചിരിച്ചു
” പിന്നെയെന്താണാവോ അന്വേഷിക്കാൻ … കൽപിക്കൂ മാതാവേ … ” ഞാനും തിരിച്ച് ഒന്ന് ആക്കി
” നിന്റെയീ കാളകളിയൊക്കെ നിർത്തി കുറച്ച് ഉത്തരവാദിത്തം ഏൽപ്പിക്കാൻ പോവാ… വയസ് കൊറേയായില്ലേ ഇനിയിപ്പോ വീട്ടിലെ അംഗസംഖ്യ ഒന്ന് കൂട്ടാം.. അധികം വൈകാതെ ഇവള് പോവൂലെ ”
ജീനയെ ചേർത്ത് നിർത്തി അമ്മ പറഞ്ഞു.. എന്റെ കല്യാണക്കാര്യമാണ് പറഞ്ഞതെന്ന് എനിക്ക് മനസിലായി..
ലിയയുടെ മുഖം വാടിയത് ഞാൻ കണ്ടു..
“അല്ല അതിപ്പോ പെട്ടന്ന് ” ഞാൻ വിക്കി
” പെട്ടന്നൊന്നും അല്ല നല്ല സമയമുണ്ട്.. ആറു മാസം.. അവർക്കും കുറച്ചു ധൃതിയുണ്ടേ ” അമ്മ പറഞ്ഞത് കേട്ട് ഞാനും ഒന്ന് ഞെട്ടി
”
അപ്പൊ അമ്മ ഉറപ്പിച്ചോ? ” ഞാൻ ചോദിച്ചു