എന്റെ ഗ്രേസി ചേച്ചി
പക്ഷെ എന്റെ വിധി എന്നല്ലാതെന്താ പറയേണ്ടത്. വീണ്ടും കണ്ണീരു തന്നെ..
ചേട്ടൻ പെട്ടന്നാണ് ആക്‌സിഡന്റ് ആയി കിടപ്പിലായത്.. ആദ്യം എനിക്കത് വല്ലാത്തൊരു ഷോക്ക് ആയിരുന്നു..
എന്ത് ചെയ്യണമെന്നറിഞ്ഞൂടാ.. ആരോട് പറയണമെന്നറിഞ്ഞൂടാ..എങ്കിലും പിടിച്ചുനിന്നു…
പിന്നെ ചേട്ടന് അത്യാവശ്യം ബാങ്ക് ബാലൻസും പിന്നെ കുറച്ച് കമ്പനികളിൽ ഷെയറും ഉണ്ടായിരുന്നു.. അതൊരുതരത്തിൽ വലിയ സഹായമായിരുന്നു.
മാസാമാസം നല്ലൊരു തുക പലിശയിനത്തിൽ തന്നെ കിട്ടിയതുകൊണ്ട് ഞങ്ങളുടെ ചിലവിനും ചികിത്സക്കും ഒരു കുറവും ഉണ്ടായില്ല…
ചേട്ടന് കഴുത്തിനു താഴേക്ക് മുഴുവനായാണ് തളർന്നു പോയത്.. അവിടേക്ക് സ്പര്ശനം പോലും അറിയാൻ പറ്റില്ല..ചികിത്സ കുറെ നോക്കി..
ജീവന് ആപത്തില്ലെന്നല്ലാതെ ആ അവസ്ഥ മാറ്റാൻ പറ്റില്ലെന്ന് ഡോക്ടർ തീർത്തു പറഞ്ഞു…
ആദ്യമൊക്കെ എനിക്ക് ഇത്തരം വികാരങ്ങളെ പറ്റി ചിന്തയെ ഇല്ലായിരുന്നു.. ചേട്ടന്റെ അവസ്ഥയോർത്ത് ദുഃഖം മാത്രമായിരുന്നു.. പിന്നെ പിന്നെ എനിക്ക് എപ്പോഴോ എന്നെ നഷ്ടപ്പെട്ടു..
ആദ്യമൊക്കെ എല്ലാം ഇഷ്ടത്തോടെ ചെയ്ത എനിക്ക് പോകെ പോകെ എല്ലാം ഒരു ബുദ്ധിമുട്ടായി..
ചേട്ടൻ അറിയാതെ തന്നെ കിടന്ന കിടപ്പിൽ മലവും മൂത്രവും പോകും..
ചിലപ്പോ ഞാനെവിടെയെങ്കിലും പോയിട്ട് വരുമ്പോൾ റൂമിൽ കേറാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കും.. അതുകൊണ്ട് ചേട്ടനെ വിട്ട് എവിടെയും പോകാൻ പറ്റാതെ ഞാനവിടെ തന്നെ ചടഞ്ഞുകൂടി..