എന്റെ ഗ്രേസി ചേച്ചി
ചേച്ചിയുടെ നൈറ്റിയാണ് പക്ഷെ ചേച്ചിയല്ല… അത്രയും വണ്ണമില്ല..
ഷീന ചേച്ചിയാണോ.. അതിനെ ഞാനിതുവരെ ഒന്ന് കണ്ടിട്ടില്ല…. ഞാനവിടെ തന്നെ നിലത്തിരുന്നു…
പുറത്തെ വെട്ടം ജനലിലൂടെ അകത്തേക്ക് വന്നാലും നിലത്തുള്ളതൊന്നും കാണാൻ പറ്റില്ല കാരണം അടുക്കളയിലുള്ള സ്ലാബിന്റെ നിഴല് തന്നെ….
ഞാനവിടെ അനങ്ങാതിരുന്ന് എന്താണവിടെ നടക്കുന്നതെന്ന് ശ്രദ്ധിച്ചു…
നീയിങ്ങനെ കരയല്ലേ..ഞാൻ പറഞ്ഞില്ലേ.. വേണം എന്ന് വെച്ച് ചെയ്തതല്ലല്ലോ.. വേറെ വഴിയില്ലാതെ..
അടഞ്ഞ ഒരു പുരുഷ ശബ്ദമായിരുന്നു അത്… ആ ഒരൊറ്റ വാക്കിൽ കാര്യങ്ങളൊക്കെ എനിക്ക് മനസിലായി..
ആ നിൽക്കുന്നത് ഷീന ചേച്ചിയും അപ്പുറത്തുള്ളത് പോലീസ് അന്വേഷിക്കുന്ന കൊലയാളിയുമാണ്…
അപ്പൊ ഈ പൊലയാടിമോള് അറിഞ്ഞു തന്നെയാണ് ഇത് നടന്നത്… അല്ലെങ്കിൽ ഇവളിങ്ങനെ നിക്കണോ…
കയ്യിൽ കിട്ടിയത് വെച്ച് തലയടിച്ചു പൊളിച്ച് അവനെ പിടിച്ചു കെട്ടിയിട്ടാലോ എന്ന് ഞാനാലോചിച്ചു… പക്ഷെ രണ്ടാമതൊരു ചിന്തയിൽ ഞാൻ എന്റെ ഫോൺ റെക്കോർഡർ ഓൺ ചെയ്തു ഒരു കുറ്റസമ്മതത്തിനായി കാത്തിരുന്നു… എന്തിനും തെളിവ് വേണമല്ലോ… ഞാൻ കാതോർത്തു..
പുറത്ത് ഷീന ചേച്ചി ഏങ്ങലടിക്കുന്നുണ്ട്…
എടീ നീയിങ്ങനെ കരയല്ലേ… ഒരു കണക്കിന് എല്ലാം നന്നായില്ലേ..അവനെ കൊണ്ട് നിനക്കും കഷ്ടപ്പാടല്ലേ ഉള്ളു.. ആർക്കും നമ്മളെ സംശയമൊന്നും ഇല്ല അതങ്ങനെ തന്നെ പോട്ടെ… നീയായിട്ട് കിടന്ന് കരഞ്ഞ് ഇനി ആർക്കും സംശയം കൊടുക്കല്ലേ…