എന്റെ ഗ്രേസി ചേച്ചി
ഇളയ കുട്ടിക്ക് ഉറക്കം വന്നപ്പോൾ അവളെ ഉറക്കി.. അപ്പൊ മൂത്തവളും വന്നു.. അങ്ങനെ അവരുടെ കൂടെ ഞാനും ഉറങ്ങിപ്പോയി…
എപ്പോഴോ ആരോ തട്ടിവിളിച്ചിട്ടാണ് ഞാൻ ഞെട്ടി എഴുന്നേറ്റത്…
നോക്കുമ്പോ ചേച്ചിയും തോമസേട്ടനും കൂടെ വന്നതാണ് പിള്ളേരെ കൊണ്ട് പോകാൻ…
ഗ്രേസിചേച്ചിയുടെ ആ ചേട്ടൻ മരിച്ചുപോയി.. അപ്പോൾ തന്നെ മരിച്ചതാണത്രേ ചേച്ചിയോട് പറഞ്ഞില്ലെന്നേ ഉള്ളു… അവര് രണ്ട് ദിവസം അവിടെയായിരിക്കുമെന്ന് പറഞ്ഞു…
ആ ഒരു അവസ്ഥയിൽ ഞാൻ കൂടുതലൊന്നും ചോദിച്ചില്ല.. ഞാൻ വീട്ടിലേക്ക് പോന്നു…
പിറ്റേന്ന് വൈകിട്ട് അവർ തിരിച്ചെത്തി…
വന്നതറിഞ്ഞ് കാര്യങ്ങൾ അന്വേഷിക്കാൻ ഞാൻ അങ്ങോട്ട് ചെന്നു…
തോമസേട്ടൻ ഹാളിൽ ഇരിപ്പുണ്ട്.. ഞാൻ എല്ലാം ചോദിച്ചറിഞ്ഞു… മോഷണശ്രമത്തിനിടെ ആരോ തലക്കടിച്ചതാണ്… മരിച്ച ചേട്ടൻ രണ്ടു വർഷമായി കിടപ്പിലായിരുന്നു…
കള്ളനെ കണ്ടപ്പോ ഒച്ചവെച്ചതാവാം കൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറഞ്ഞത്… ചേച്ചിയുടെ നാത്തൂൻ ആ സമയം വീട്ടിലില്ലായിരുന്നു..
വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും പോയിട്ടുണ്ട്..
ആ സമയം ആരോ പിൻവാതിൽ വഴി ഓടുന്നത് കണ്ടെന്ന് അപ്പൊ ആ വഴി വണ്ടിയോടിച്ച് പോയ ഒരാൾ മൊഴി കൊടുത്തിട്ടുണ്ട്.. പോലീസ് അന്വേഷിക്കുന്നുണ്ട്…