എന്റെ ഗ്രേസി ചേച്ചി
എന്താ പറ്റിയെ ചേച്ചി എന്തിനാ കരയണേ?
ഞാൻ ചോദിച്ചു
എടാ.. എന്റെ ചേട്ടനില്ലേ. രണ്ടു വർഷമായി കിടപ്പിലായിരുന്ന… ചേട്ടനെ ഇന്നലെ ആരോ തലക്കടിച്ചൂന്ന് … നട്ടെല്ല് തളർന്നു കിടപ്പാരുന്നു പാവം…
എന്റെ നാത്തൂൻ വീട്ടിലില്ലാഞ്ഞ സമയത്ത് മോഷ്ടിക്കാൻ കേറിയ ആരോ തലക്കടിച്ചതാണെന്നാ ഏട്ടൻ പറഞ്ഞത് …ആൾക്ക് സീരിയസ് ആണ്.. എനിക്ക് എന്ത് ചെയ്യണമെന്നറിഞ്ഞുടടാ…
എനിക്കവളെ കാണണം.. ഒട്ടും മനക്കട്ടിയില്ലാത്ത കൊച്ചാ..
ചേച്ചി കരച്ചിൽ തന്നെ
ചേച്ചി വേഗം ഡ്രസ്സ് മാറ് ഞാനും വരാം..
അപ്പൊ പിള്ളാരൊ.. നിന്റെ വീട്ടിലും ആരും ഇല്ലല്ലോ അവര് ഇപ്പ വരുവോ?
ഏയ്യ് അവര് ഇപ്പൊ വരില്ല… ചേച്ചിയൊരു കാര്യം ചെയ്യ്.. ഞാനൊരു കാർ വിളിച്ചു തരാം. ചേച്ചി പോയിട്ട് വാ. പിള്ളേരെ ഞാൻ നോക്കിക്കോളാം എന്റടുത്തു നല്ല പിള്ളേരായിട്ട് ഇരുന്നോളും.. ഞാൻ പറഞ്ഞു
എടാ നീയൊറ്റക്ക്? ചേച്ചി ചോദിച്ചു
എന്തേലും ഉണ്ടേൽ വിളിച്ചാ പിള്ളേരുടെ കാര്യം ഞാൻ നോക്കിക്കോളാം…
ഞാൻ അങ്ങനെ പറഞ്ഞ് ചേച്ചിക്ക് കാറും വിളിച്ചുകൊടുത്ത് പറഞ്ഞുവിട്ടു..
ചേച്ചിയുടെ പിള്ളാരൊന്നും വലിയ അലമ്പില്ലാത്തതുകൊണ്ട് എനിക്ക് ഇഷ്ടമായിരുന്നു.. അവർക്കും എന്നെ വല്യ കാര്യമായിരുന്നു..
ഇനി ചിലപ്പോ ഇന്ന് അവരവിടെ തന്നെ കൂടുമായിരിക്കും. പിള്ളേരെ കൊണ്ട് വിടേണ്ടി വരുമോ എന്നൊക്കെ ആലോചിച്ചു ഞാൻ അവിടെയിരുന്നു.