എന്റെ വായ പൊത്തിയിരുന്ന ആൾ കഴുത്തിൽ കത്തിയുടെ പിടി ഒന്നുകൂടി അമർത്തി, എന്നിട്ട് എന്റെ വായിൽനിന്നും അയാളുടെ കയ്യെടുത്ത് മാറ്റി. ശബ്ദം ഉണ്ടാക്കിയാൽ അത് എന്റെ ജീവന് ആപത്താണെന്ന് എനിക്ക് മനസ്സിലായി. വീട്ടിൽ വേറെ ആരൊക്കെ ഉണ്ടെന്നു അയാൾ എന്നോട് വീണ്ടും ചോദിച്ചു. ഭാര്യ മാത്രമേ ഉള്ളു എന്ന് ഞാൻ പറഞ്ഞു. അയാൾ എന്നെയും കൂട്ടി പതുക്കെ ബെഡ്റൂമിലേക്ക് നടന്നു.
അവൾ ഇതൊന്നും അറിയാതെ നല്ല ഉറക്കത്തിലാണ്. അയാൾ ബെഡ് റൂമിലെ ഒരു കസേരയിൽ എന്നെ ഇരുത്തി, എന്നിട്ട് ബെഡ്ഷീറ്റ് കൊണ്ട് എന്നെ അതിൽ കെട്ടിയിട്ടു, വായിൽ ഒരു തുണിയും തിരുകി. എനിക്ക് അനങ്ങാൻപോലും ആകില്ലായിരുന്നു.
അപ്പോഴേക്കും മറ്റൊരാൾ കൂടി അകത്തേക്ക് വന്നു. അപ്പോഴാണ് മോഷ്ടാവ് ഒറ്റയ്ക്കല്ല എന്ന് ഞാൻ മനസ്സിലാക്കിയത്.
രണ്ടാമത് വന്നയാൾ നേരെ എന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. ഒരാൾ എന്റെ കഴുത്തിൽ കത്തി ചൂണ്ടിനിന്നു. മറ്റെയാൾ ഉറങ്ങിക്കിടക്കുന്ന എന്റെ ഭാര്യയുടെ വായ പൊത്തിപ്പിടിച്ചു.
അവൾ ഞെട്ടി എഴുന്നേറ്റു. അവൾക്ക് ശബ്ദിക്കാൻ കഴിയുമായിരുന്നില്ല. അയാൾ കയ്യെത്തിച്ച് ലൈറ്റ് ഇട്ടു. അവൾ എന്നെ കണ്ടു, കാര്യങ്ങളുടെ കിടപ്പ് അവൾക്ക് മനസ്സിലായി.
അവളുടെ വായ പൊത്തിപ്പിടിച്ചിരുന്ന ആൾ മിണ്ടരുത് എന്നും, മിണ്ടിയാൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും എന്ന് അവളോട് പറഞ്ഞു. അവൾ തലയാട്ടി. അയാൾ പതുക്കെ കയ്യെടുത്ത് മാറ്റി. പണവും സ്വർണ്ണാഭരണങ്ങളും എവിടെയാണ് ഇരിക്കുന്നതെന്ന് അയാൾ ഭാര്യയോട് ചോദിച്ചു. അവൾ കാണിച്ചു കൊടുത്ത്. അതൊക്കെ അയാൾ ഒരു ബാഗിൽ എടുത്തിട്ടു. അവർക്ക് കിട്ടേണ്ടതൊക്കെ കിട്ടിയസ്ഥിതിക്ക് അവർ പോകും എന്ന് ഞാൻ വിചാരിച്ചു. പക്ഷെ കാര്യങ്ങൾ തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ.
2 Responses
കഥ കൊള്ളാം. നല്ല ഒഴുക്കുണ്ട്.