അന്ന് ഞായറാഴ്ച ആയത്കൊണ്ട് ഞങ്ങൾ പുറത്തൊക്കെപോയി ഒരു സിനിമയൊക്കെ കണ്ടു. രാത്രി ഒരു പതിനൊന്ന് മണിയായപ്പോൾ ഞങ്ങൾ കിടന്നു. കുറച്ച് കഴിഞ്ഞ് എന്തോ ഒരു ശബ്ദം കേട്ടിട്ട് ഞാൻ ഞെട്ടിയെഴുന്നേറ്റു. റൂമിൽ സീറോ ബൾബിന്റെ വെളിച്ചം മാത്രമേ ഉള്ളു. ഭാര്യ നല്ല ഉറക്കമാണ്, ക്ലോക്കിൽ സമയം നോക്കിയപ്പോൾ രണ്ടു മണി. ഞാൻ പതുക്കെ എഴുന്നേറ്റു. ഭാര്യയെ വിളിക്കണ്ട എന്ന് വിചാരിച്ചു.
ഹാളിൽ നിന്നാണ് ശബ്ദം കേട്ടത്. വല്ല പൂച്ചയോ എലിയോ ആയിരിക്കുമെന്ന് കരുതി. ഞാൻ ഹാളിൽ പോയി ലൈറ്റിട്ടു, പ്രത്യേകിച്ചൊന്നുമില്ല. അടുക്കളയിൽകൂടി നോക്കാം എന്ന് കരുതി അടുക്കളയിലെ ലൈറ്റ് ഇട്ടതും പെട്ടെന്ന് പിന്നിൽനിന്നും എന്റെ വായ ആരോ പൊത്തിപ്പിടിച്ചു. എന്റെ കഴുത്തിൽ ഒരു തണുപ്പ് ഞാൻ അറിഞ്ഞു. അത് ഒരു കത്തി ആയിരുന്നു. എന്റെ വീട്ടിൽ കള്ളൻ കയറിയിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. എന്റെ കണ്ണിലാകെ ഇരുട്ട് പടരുന്നത് പോലെ തോന്നി, ശരീരം മുഴുവൻ കിടുകിടാ വിറക്കാൻ തുടങ്ങി.
കുറച്ച് കഴിഞ്ഞ് എന്റെ മുന്നിലേക്ക് ഒരാൾ വന്നു. ഒരു കറുത്ത ബനിയനും ട്രൌസറുമാണ് അയാളുടെ വേഷം. മുഖത്ത് ഒരു ഒരു ടവ്വൽ കെട്ടിയിരിക്കുന്നു, തടിച്ച് കറുത്ത ആജാനബാഹുവായ ഒരു മനുഷ്യൻ. ഒരു നാല്പത് വയസ്സിനു മുകളിൽ പ്രായം ഉണ്ടാകുമെന്ന് തോന്നി. അയാൾ എന്റെ അടുത്തേക്ക് നീങ്ങി നിന്നു, ബഹളം വെച്ചാൽ കൊന്നുകളയും എന്ന് പറഞ്ഞു. വീട്ടിൽ വേറെ ആരൊക്കെയുണ്ട് എന്ന് അയാൾ എന്നോട് ചോദിച്ചു,
2 Responses
കഥ കൊള്ളാം. നല്ല ഒഴുക്കുണ്ട്.