” ഞാന്‍ ഒറ്റക്കായിപ്പോകുമെടാ, എനിക്ക് വയ്യ അവനില്ലാതെ.”
അവള്‍ പതുക്കെ നടന്നു. ട്രെയിന്‍ മണിമുഴക്കി. അപ്പോളാണ് ഞാന്‍ നെയിം ചാർട്ട് കാണുന്നത്. എന്റെ അടുത്ത സീറ്റ് രേഷ്മ!
പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. അവള്‍ വരേണ്ടത് എന്റെ ആവശ്യമായി. ട്രെയിന്‍ പതുക്കെ നീങ്ങിത്തുടങ്ങി. എല്ലാവരും രേഷ്മ, കംബാക് പറയുന്നു. അവള്‍ വിഷമത്തോടെയാണെങ്കിലും ടാറ്റാ കാണിക്കുന്നു,
അടിച്ച ലഹരിയുടെ പുറത്തോ അടിക്കാന്‍ പോകുന്ന ലഹരിയുടെ പുറത്തോ എന്താണെന്നറിയില്ല ഞാന്‍ പെട്ടെന്ന് ട്രെയിനില്‍ നിന്നിറങ്ങി അവളെ പൊക്കി ട്രയിനിനകത്തിട്ടു. എല്ലാവരും കയ്യടിച്ചു. അവള്‍ അന്ധാളിച്ചു നില്‍ക്കുന്നു. ഞാനും.
ഞങ്ങളുടെ കൂടെ
വന്ന സാറുപോലും എന്നെ അഭിനന്ദിക്കുന്നു.
എനിക്ക് സന്തോഷാണോ സങ്കടാണോ അറിയില്ല. എല്ലാവരും ചിരിച്ചുകൊണ്ട് വന്നതിനാല്‍ രേഷ്മ ഒന്നും പറഞ്ഞില്ല പക്ഷെ അവള്‍ എന്നെയൊന്നു ഇരുന്നിനോക്കിയിട്ടാണ് പോയത്.
വൈകുന്നേരത്തെ തമാശയെല്ലാം കഴിഞ്ഞു എല്ലാരും പിരിഞ്ഞു. ഞങ്ങളുടെ സാറും ഫാമിലിയും വേറെ കമ്പാർട്ട്മെന്റിലായിരുന്നു. ഞങ്ങള്‍ പത്തു പന്ത്രണ്ടു പേര്‍ മാത്രമേ ഇവിടെയുള്ളൂ. രേഷ്മ എന്നോട് കലിപ്പില്‍ തന്നെയാണ്.
അപ്പോളാണ് ഞങ്ങള്‍ അടുത്തടുത്ത സീറ്റിലാണെന്ന കാര്യം അവള്‍ ശ്രദ്ധിക്കുന്നത്. അവള്‍ കൂട്ടുകാരോട് പറഞ്ഞു സീറ്റ് മാറാന്‍ നോക്കി.
പക്ഷെ എല്ലാരും കപ്പിൾസ് ആയത് കൊണ്ട് അത് നടന്നില്ല.